Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുഡ്‌സ് ട്രെയിനിന്റെ എൻജിൻ വേർപെട്ട് ഓടിയടത് 100 മീറ്ററോളം; 3 ദിവസത്തിനിടെ രണ്ടാമത്തെ സംഭവം; എൻജിൻ വേർപെട്ടത് തൈക്കാട്ടുശേരി കാട്ടുകുഴി റെയിൽവേ ഗേറ്റിനു സമീപം

ഗുഡ്‌സ് ട്രെയിനിന്റെ എൻജിൻ വേർപെട്ട് ഓടിയടത് 100 മീറ്ററോളം; 3 ദിവസത്തിനിടെ രണ്ടാമത്തെ സംഭവം; എൻജിൻ വേർപെട്ടത് തൈക്കാട്ടുശേരി കാട്ടുകുഴി റെയിൽവേ ഗേറ്റിനു സമീപം

മറുനാടൻ മലയാളി ബ്യൂറോ

ഒല്ലൂർ : ഗുഡ്‌സ് ട്രെയിനിന്റെ എൻജിൻ വാഗണുകളിൽനിന്നു വേർപെട്ട് ഓടിയത് 100 മീറ്ററോളം. തൈക്കാട്ടുശേരി കാട്ടുകുഴി റെയിൽവേ ഗേറ്റിനു സമീപം രാവിലെ 8.25ന് ആയിരുന്നു സംഭവം. എൻജിൻ വേർപെട്ടു മുന്നോട്ടോടുന്നത് തീവണ്ടിയുടെ ഏറ്റവും പിന്നിലെ വാഗണിനോടു ചേർന്ന ബ്രേക്ക് വാനിലെ ഗാർഡ് കണ്ടു. ഉടൻ വയർലെസ് സെറ്റ് ഉപയോഗിച്ചു ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു. ഇതിനകം എൻജിൻ 100 മീറ്ററോളം മുന്നോട്ടുപോയിരുന്നു.

എൻജിൻ പിന്നിലേക്ക് ഓടിച്ചുകൊണ്ടുവന്നശേഷം അസി. ലോക്കോ പൈലറ്റ് കപ്ലിങ് ഘടിപ്പിച്ചു. മുക്കാൽ മണിക്കൂർ നീണ്ട ആശയക്കുഴപ്പത്തിനു ശേഷം ട്രെയിൻ യാത്ര തുടർന്നു. ആലുവയിൽനിന്ന് വളവുമായി കണ്ണൂരിലേക്കു പുറപ്പെട്ടതായിരുന്നു ട്രെയിൻ. സംഭവത്തെത്തുടർന്ന് ആലപ്പുഴ ധൻബാദ് എക്സ്‌പ്രസ് പുതുക്കാട് സ്റ്റേഷനിൽ അരമണിക്കൂറോളം പിടിച്ചിട്ടു.

ബുധനാഴ്ച ഉച്ചയ്ക്കു കോട്ടപ്പുറം റെയിൽവേ ഗേറ്റിനു സമീപം എറണാകുളം നിസാമുദീൻ മംഗള എക്സ്‌പ്രസിന്റെ എൻജിൻ സമാനരീതിയിൽ വേർപെട്ടിരുന്നു. റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഗേറ്റ് കീപ്പറുടെ സമയോജിത ഇടപെടലാണ് അന്ന് അപകടം ഒഴിവാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP