Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിണർ വൃത്തിയാക്കാൻ ആവിശ്യപ്പെട്ടത് പറമ്പിൽ തുടങ്ങുന്ന തെങ്ങ് കൃഷിയുടെ ഭാഗമായി; ചിറയൻകീഴ് അഞ്ച് വർഷമായി ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂടം; സമീപത്ത് നിന്നു ലഭിച്ചത് വസ്ത്രങ്ങളും തിരിച്ചറിയൽ രേഖകളും ; നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ച് പൊലീസ്

കിണർ വൃത്തിയാക്കാൻ ആവിശ്യപ്പെട്ടത് പറമ്പിൽ തുടങ്ങുന്ന തെങ്ങ് കൃഷിയുടെ ഭാഗമായി; ചിറയൻകീഴ് അഞ്ച് വർഷമായി ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂടം; സമീപത്ത് നിന്നു ലഭിച്ചത് വസ്ത്രങ്ങളും തിരിച്ചറിയൽ രേഖകളും ; നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ച്  പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് വർഷമായി ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. ചിറയിൻകീഴ് വക്കത്ത് കിണർ വൃത്തിയാക്കുന്നതിനിടെയാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. വക്കം ചെറിയ പള്ളിക്കു സമീപം കൊന്നക്കുട്ടം വീട്ടിൽ സലാഹുദ്ദീന്റെ കിണറ്റിലാണ് സംഭവം. കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെ ആൾത്താമസമില്ല.

ഒരു ഏക്കറോളമുള്ള പറമ്പിൽ രണ്ടു ദിവസം മുൻപാണ് തെങ്ങിൻ തൈകൾ നടാൻ ആരംഭിച്ചത്. ഇതിനിടെ കിണർ നശിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പുത്തൻനട സ്വദേശി കുട്ടപ്പനെ കിണർ വൃത്തിയാക്കാൻ സ്ഥലമുടമ ചുമതലപ്പെടുത്തുകയായിരുന്നു.വൃത്തിയാക്കുന്നതിനിടെ കിണറിൽനിന്നും അസ്ഥികൂടം മുഴുവനും പുറത്തു വന്നിട്ടും ജോലിക്കാർ തിരിച്ചറിഞ്ഞില്ല. കിണർ വൃത്തിയാക്കി വല കൊണ്ടു മൂടുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയിൽപ്പെട്ടത്.

പിന്നീട് അസ്ഥികൂടത്തിന്റെ വലിയ ഭാഗങ്ങൾ കിണറിനു സമീപം കുഴിച്ചിട്ടു. തുടർന്ന് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് സയന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരത്തോടെ സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിച്ചു.

അസ്ഥികൂടത്തിനു പുറമേ ഇവിടെനിന്ന് ഷർട്ടും മുണ്ടും കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽനിന്നും തിരിച്ചറിയൽ രേഖയും കണ്ടെത്തിയിട്ടുണ്ട്. വർക്കല ഡിവൈഎസ്‌പി പി.നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി രാത്രിയോടെ അസ്ഥികൂടാവശിഷ്ടങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP