Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തി; ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാറും കുറയ്ക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ; കേരളം കുറയ്ക്കുക പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും

കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തി; ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാറും കുറയ്ക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ; കേരളം കുറയ്ക്കുക പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാനവും പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു.

കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇന്ന് വൈകുന്നേരമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ധന നികുതി കുറച്ചത്. എക്‌സൈസ് തീരുവ പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസൽ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയുമെന്നായിരുന്നു കരുതിയത്. സംസ്ഥാനവും വില കുറയ്ക്കുന്നതോടെ വിലക്കയറ്റത്തിന്റെ ഭീതി ഒഴിവാകുമെന്ന് മാത്രമല്ല, സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വലിയ കുറവും ഉണ്ടാകും.

ധനമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്.

രാജ്യത്ത് പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ആശ്വാസ പ്രഖ്യാപനത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് വ്യക്തമാക്കിയത്. കേന്ദ്ര എക്സൈസ് നികുതി പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചു. എല്ലാ സംസ്ഥാനങ്ങളും, പ്രത്യേകിച്ച് 2021 ഡിസംബറിൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾ ഇപ്പോൾ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തും പെട്രോൾ ഡീസൽ വില കുറയ്ക്കും എന്ന് ധനമന്ത്രി വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP