Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നു; കഴിഞ്ഞ വർഷം എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ 20 വയസിന് താഴെ പ്രായമുള്ള 293 പേർ; മയക്കുമരുന്നുകളുടെ ഉപയോഗത്തിലും വിപണനത്തിലും ഉൾപ്പെടുന്നത് അനേകം വിദ്യാർത്ഥികൾ

സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നു; കഴിഞ്ഞ വർഷം എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ 20 വയസിന് താഴെ പ്രായമുള്ള 293 പേർ; മയക്കുമരുന്നുകളുടെ ഉപയോഗത്തിലും വിപണനത്തിലും ഉൾപ്പെടുന്നത് അനേകം വിദ്യാർത്ഥികൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ 20 വയസിന് താഴെ പ്രായമുള്ള 293 പേരാണ് ഉള്ളത്. മയക്കുമരുന്നുകളുടെ ഉപയോഗത്തിലും വിപണനത്തിലും അനേകം വിദ്യാർത്ഥികൾ ഉൾപ്പെടുന്നുണ്ട്. വിദ്യാർത്ഥികളെ ഇതിനായി പ്രലോഭിപ്പിക്കുന്ന മാഫിയകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.

ഇതിനെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ സർക്കാരിനു കഴിയുന്നില്ല. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പോലും സർക്കാരിന്റെ കയ്യില്ലില്ല. ഈ ലിസ്റ്റ് ഉണ്ടെങ്കിൽ ഇവരുടെ കയ്യിൽ ഇത് എങ്ങനെ എത്തുന്നു എന്നതിന്റെ ഉറവിടം നിഷ്പ്രയാസം കണ്ടെത്താൻ സാധിക്കും. മറ്റ് കുട്ടികളിലേക്ക് മയക്കുമരുന്ന് ഉപയോഗം എത്താതിരിക്കാനും സാധിക്കും.

ലഹരി മരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിന് സ്‌ക്കൂൾ, കോളേജ് തലങ്ങളിൽ രൂപീകരിച്ചിരിക്കുന്ന ലഹരി വിരുദ്ധ ക്ലബുകൾ പലതും പ്രവർത്തനം ബോധവത്കരണ ക്ലാസുകളിൽ ഒതുക്കുന്നു. അദ്ധ്യാപകരുടെ സഹായത്താൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം ആരംഭത്തിലേ മനസിലാക്കി കൗൺസിലിങ് , ചികിത്സ തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതിന് നേർവഴി എന്ന പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പല സ്‌ക്കൂളുകളിലും ഇതിന്റെ പ്രവർത്തനം നടക്കുന്നില്ല. നേർവഴി എന്ന പദ്ധതി കൃത്യമായി നടന്നാൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് കൃത്യമായി തയ്യാറാക്കാൻ സാധിക്കും.

അത് വഴി മയക്ക് മരുന്ന് മാഫിയ ശൃംഖല വിദ്യാർത്ഥികളിൽ എത്തുന്ന വഴി കണ്ടെത്താനും ആ കണ്ണികളെ ഇല്ലാതാക്കാനും സാധിക്കും. ലഹരികൾക്ക് അടിമപ്പെട്ടത് കാരണം പഠനം മുടങ്ങിയതും മാനസിക, ആരോഗ്യ നില തകരാറിലായതുമായ നിരവധി വിദ്യാർത്ഥികൾ ഉണ്ട് . മന്ത്രി ഗോവിന്ദൻ മാസ്റ്റർ എക്‌സൈസിൽ വകുപ്പിൽ പൂർണ്ണ പരാജയമാണ്. തദ്ദേശസ്വയം ഭരണ വകുപ്പിൽ കൂടുതൽ സമയവും ചെലവഴിക്കേണ്ടി വരുന്നതിനാൽ ഗോവിന്ദൻ മാസ്റ്റർ എക്‌സൈസ് വകുപ്പിൽ കാര്യക്ഷമമായി ഇടപെടുന്നില്ല.

ഉദ്യോഗസ്ഥരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ്‌സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കാനുള്ള പ്രധാന കാരണം. പേരിന് മാത്രം കേസെടുക്കുകയാണ് ഉദ്യോഗസ്ഥർ. പല കേസുകളിലും മാഫിയ തലവൻ മാർ രക്ഷപ്പെടുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP