Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൻ പലിശ വാഗ്ദാനം ചെയ്തു പണപ്പിരിവ്; സേഫ് ആൻഡ് സ്‌ട്രോങ് നിധി ലിമിറ്റഡ് ഉടമ പ്രവീൺ റാണക്കെതിരെ കേസെടുത്തു; തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത് ഏഴ് വർഷം തടവു ലഭിക്കുന്ന വകുപ്പുകൾ ചുമത്തി; അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു പ്രവീൺ

വൻ പലിശ വാഗ്ദാനം ചെയ്തു പണപ്പിരിവ്; സേഫ് ആൻഡ് സ്‌ട്രോങ് നിധി ലിമിറ്റഡ് ഉടമ പ്രവീൺ റാണക്കെതിരെ കേസെടുത്തു; തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത് ഏഴ് വർഷം തടവു ലഭിക്കുന്ന വകുപ്പുകൾ ചുമത്തി;  അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു പ്രവീൺ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈഫ് ഡോക്ടറെന്ന് അവകാശപ്പെട്ട് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടും ബിസിനസ് നടത്താൻ കൺസൽട്ടൻസിയെന്ന പേരിൽ പണപ്പിരിവ് പതിവാക്കുകയും ചെയ്ത സേഫ് ആൻഡ് സ്‌ട്രോങ് നിധി ലിമിറ്റഡ് കൺസൽട്ടൻസി ഉടമ പ്രവീൺ റാണക്കെതിരെ കേസെടുത്തു. തൃശ്ശൂർ വെസ്റ്റ് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 406, ഐപിസി 420 വകുപ്പുകൾ ചുമത്തിയാണ് പ്രവീൺ റണക്കെതിരെ കേസെടുത്തിരിക്കുന്നത്. സേഫ് ആൻഡ് സ്‌ട്രോങ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട പണപ്പിരിവിലാണ് കേസെടുത്തിരിക്കുന്നത്.  പൊതുജനങ്ങളെ കബളിപ്പിക്കും വിധത്തിൽ പരസ്യങ്ങൾ നൽകി പണം വാങ്ങുന്നു എന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.

ഏഴു വർഷം വരെ തടവുലഭിക്കുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലേക്ക് കാര്യങ്ങൾ പോകുന്ന ഘട്ടം വന്നതോടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമത്തിലാണ് പ്രവീൺ റാണ. ഇതിനായി കോടതിയിൽ അപേക്ഷ നൽകി കാത്തിരിക്കയാണ് പ്രവീൺ. ഈമാസം അവസാനത്തോടെയേ ഇയാളുടെ ഹർജി പരിഗണിക്കുകയുള്ളൂ.

മോൻസൻ മാവുങ്കലിനെയും വെല്ലുന്ന വിധത്തിലാണ് പ്രവീൺ റാണയുടെ തട്ടിപ്പുകളെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. നിധി കമ്പനിയുടെ പേരിൽ ഇയാൾ വലിയ തോതിൽ പണപ്പിരിവ നടത്തിയ വിവരവും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. 2019 ജൂലായ് ഒന്നിനാണ് നിധി കമ്പനിയായി തുടരുന്നതിന് എൻഡിഎച്ച് -4 ഫോമിൽ അപേക്ഷിക്കണം എന്ന് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയത്. നിധി കമ്പനി നിയമങ്ങൾ, കമ്പനി നിയമത്തിലെ ഭേദഗതി ചെയ്ത സെക്ഷൻ 406 എന്നിവ പ്രകാരമായിരുന്നു പുതിയ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും, അപേക്ഷ നൽകാത്ത കമ്പനികളും ഉൾപ്പടെ 404 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കുകയായിരുന്നു.

അംഗീകാരം റദ്ദാക്കിയ കമ്പനികുടെ പട്ടികയിൽ 306 ആം മതാണ് സേഫ് ആൻഡ് സ്ട്രോങ്ങ് നിധി ലിമിറ്റഡിന്റെ പേര് പരാമർശിക്കുന്നത്. നിധി കമ്പനിയായി തുടരുന്നതിനുള്ള അംഗീകാരം റദ്ദാക്കപ്പെട്ട് അഞ്ച് മാസം പിന്നിടുമ്പോഴും ഈ കമ്പനിയുടെ മറവിൽ, ആളുകളെ കബളിപ്പിച്ച് വൻ തോതിലുള്ള നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ പ്രാഥമിക അന്വേഷത്തിൽ വ്യക്തമാകുന്നത്. പൊതുജനങ്ങക്ക് 12 ശതമാനവും സീനിയർ സിറ്റിസണിന് 12.5 ശതമാനവും പലിശയാണ് പരമാവധി നൽകാൻ നിയമമുള്ളൂ. എന്നാൽ പ്രവീണ് റാണ നിക്ഷേപകർക്ക് വൻതുക പലിശ നൽകുമെന്നാണ് വാഗ്ദാനം നൽകാറ്. രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ച് 18 ശതമാനം വരെ പലിശ നിക്ഷേപത്തിന് നൽകി വരുന്നുണ്ടെന്നാണ് സേഫ് ആൻഡ് സ്‌ട്രോങ് അവകാശപ്പെട്ടത്.

നിധി കമ്പനിയിലേക്ക് നിക്ഷേപിക്കാൻ എത്തുന്നവരെ, ഫ്രാഞ്ചൈസി നിക്ഷേപത്തിൽ ലഭിക്കുന്ന ഭീമമായ പലിശ കാണിച്ചാണ് ഇൻവെസ്റ്റ് ചെയ്യിക്കുന്നത്. അതും വളരെ ബുദ്ധിപരമായ നീക്കത്തിലൂടെ പണം തട്ടാൻ തയ്യാറാക്കിയ എഗ്രിമെന്റിലൂടെ എന്ന് വേണം മനസ്സിലാൻ. നിധി കമ്പനിയെ മറയാക്കി പ്രവീൺ നിക്ഷേപം സ്വീകരിക്കുന്നതിൽ 80 ശതമാനവും ഫ്രാഞ്ചൈസി എഗ്രിമെന്റിലൂടെയാണ്. അതായത്, നിക്ഷേപത്തിന്റെ പലിശയ്ക്ക് പകരം ലാഭം അല്ലെങ്കിൽ വരുമാനം എന്ന വാക്കാണ് ഇത്തരം എഗ്രിമെന്റുകളിൽ ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രം. ട്രൈനിങ് സ്‌റ്റൈഫന്റ് എന്ന നിലയിലാണ് ഈ തുകയെ ലീഗൽ എഗ്രിമെന്റുകളിൽ കാണിച്ചിരിക്കുന്നത്.

ഇനി ഈ നിക്ഷേപം എവിടെയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി എജിഎം ഗോകുൽദാസ് തന്നെ പറഞ്ഞത് ഇങ്ങനെ: നമ്മള് ഒരു കോർപ്പറേറ്റ് ഗ്രൂപ്പാണ്. നമ്മുടെ ബിസിനസ്സ് എന്ന് പറയുന്നത് പബ്ബുകൾ ഉണ്ട്, എഡ്യൂക്കേഷണൽ അക്കാദമി ഉണ്ട്. സേഫ് ആൻഡ് സ്ട്രോങ്ങ് എഞ്ചിനീയേഴ്സ് ആൻഡ് ഡവലപ്പേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനി ഉണ്ട്, ബാങ്കിങ് കോൺസെപ്റ്റിൽ പ്രവർത്തിക്കുന്ന നിധി കമ്പനി, മാർക്കറ്റിങ് ആൻഡ് സർവ്വീസസ് ഉണ്ട്, കൈപ്പുള്ളി കമ്മ്യൂണിക്കേഷൻ എന്ന സിനിമ പ്രൊഡക്ഷൻ കമ്പനി ഉണ്ട്, ഇതിലേക്കുള്ള തുക സോഴ്സിനേയാണ് ഫ്രാഞ്ചൈസി തുകയായിട്ട് ഉദ്ദേശിക്കുന്നത്. അതിന് കൊടുക്കുന്നത് പലിശ അല്ല, റിട്ടേൺ ആണ്. കസ്റ്റമേഴ്സിന്റെ ചോയ്സ് അനുസരിച്ച് മാസം വേണമെങ്കിൽ അങ്ങനെ, അല്ലേൽ വർഷം തോറും. ബിസിനസ്സിൽ നിക്ഷേപിക്കുന്നതാണ് കുറച്ച് കൂടി റിട്ടേൺ ഉറപ്പ് നൽകാൻ കഴിയുന്നത്. എൽഐസി ഉൾപ്പടെയുള്ള മറ്റ് കമ്പനികൾ ഷെയർ മാർക്കറ്റിലാണ് പണം നിക്ഷേപിക്കുന്നത്. ഇത് നമ്മൾ കമ്പനി ആക്ട് പ്രകാരം ഡോക്യുമെന്റ് ചെയ്യും.

ഇതുവരെ 1500 ഓളം നിക്ഷേപകർ നിധി ലിമിറ്റഡിലും ഫ്രാഞ്ചൈസി ഇൻവെസ്റ്റ്മെന്റിലുമായി 200 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. നിക്ഷേപകന്റെ പണത്തിന് യാതൊരു സുരക്ഷയും ഇല്ലാതെയാണ് സേഫ് ആൻഡ് സ്ട്രോങ്ങ് 2022 ൽ അയ്യായിരം കോടി രൂപയുടെ നിക്ഷേപ ടാർഗറ്റ് വെച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP