Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗബാധിതരുടെ എണ്ണം ബ്രിട്ടനിൽ ഇരട്ടിയായി; ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് സ്പെയിനിൽ; നെതർലൻഡ്സിലും കുരുങ്ങുപനി കണ്ടെത്തിയതോടെ രോഗം ബാധിച്ച രാജ്യങ്ങളുടെ എണ്ണം 12 ആയി; കുരങ്ങു പനിയിൽ ആശങ്കപ്പെട്ട് യൂറോപ്പ്

രോഗബാധിതരുടെ എണ്ണം ബ്രിട്ടനിൽ ഇരട്ടിയായി; ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് സ്പെയിനിൽ; നെതർലൻഡ്സിലും കുരുങ്ങുപനി കണ്ടെത്തിയതോടെ രോഗം ബാധിച്ച രാജ്യങ്ങളുടെ എണ്ണം 12 ആയി; കുരങ്ങു പനിയിൽ ആശങ്കപ്പെട്ട് യൂറോപ്പ്

സ്വന്തം ലേഖകൻ

കോവിഡിന്റെ ഭീതിയിൽ നിന്നും തത്ക്കാലം ഒഴിഞ്ഞു എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പുതിയൊരു രോഗം യൂറോപ്പിനെ പിടിച്ചുകുലുക്കാൻ എത്തുന്നത്. ഇന്നലെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ബ്രിട്ടനിൽ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം ഇരട്ടിയായി ഉയർന്നിരിക്കുകയാണ്. ഇന്നലെ 11 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കും എന്നുതന്നെയാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്.

ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. എന്നാൽ നേരത്തേ രോഗം സ്ഥിരീകരിച്ച 9 പേരിൽ ആറുപേർ സ്വവർഗ രതിയിൽ ഉൾപ്പെട്ട പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, ഇത് ലൈംഗിക ബന്ധത്തിലൂടെ പടരും എന്ന അനുമാനത്തിന് ശക്തി വർദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടു വർഷത്തോളം ചലിക്കാതെ പിടിച്ചുകെട്ടിയ കോവിഡിനെ പോലെ ഒരു മഹാമാരിയായി ഇത് മാറുകയില്ല എന്ന് വിദഗ്ദർ ഉറപ്പു പറയുന്നു. എന്നിരുന്നാലും രോഗവ്യാപനംവർദ്ധിച്ചു വരുന്നത് ആശങ്കയോടെ മാത്രമേകാണാനാകൂ എന്നും അവർ പറയുന്നു.

അതിനിടയിലെ നെതർലൻഡ്സിലുമീ അപൂർവ്വ രോഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ഈ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ 12 രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇന്നലെ ലോകാരോഗ്യ സംഘടന ഒരു അടിയന്തര യോഗം ചേർന്ന് രോഗവ്യാപനം തടയുന്നതിനുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്തു. ജർമ്മനിയിലും കുരങ്ങു പനി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വരുന്ന വേനൽക്കാലത്ത് കുരങ്ങു പനിയുടെ വ്യാപനം ശക്തി പ്രാപിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗം മേധാവി അറിയിച്ചു.

വേനൽക്കാലമാകുന്നതോടെ വൻ രീതിയിലുള്ള ഒത്തു ചേരലുകളും വിരുന്നുകളും ഉത്സവങ്ങളും മറ്റു ധാരാളമായി ഉണ്ടാകും. ഇത് മനുഷ്യർ തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കുകയുംരോഗവ്യാപനത്തിനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിനുള്ള വാക്സിൻ സംഭരിക്കാനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തിയതായി ആരോഗ്യ കേന്ദ്രങ്ങൾ അറിയിച്ചു. ഇതുവരെ ബ്രിട്ടനിൽ ഈ രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത് സ്വവർഗ്ഗരതിയിൽ താത്പര്യമുള്ള പുരുഷന്മാരെയാണ്. ഈ നില തുടർന്നാ, ആ വിഭാഗത്തെ ഏറ്റവും അപകട സാധ്യതയുള്ള വിഭാഗമായി പരിഗണിച്ച് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുമെന്നും വിദഗ്ദർ പറയുന്നു.

അതേസമയം സ്പെയിനിൽ ഈ രോഗത്തിന്റെപ്രഭവകേന്ദ്രം ഒരു ആവി സ്നാന കേന്ദ്രമാണെന്ന് കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഇതുവരെ 30 കേസുകളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നിലവിൽ ഏറ്റവുമധികം മങ്കിപോക്സ് രോഗികളുള്ള രാജ്യമായി മാറിയിരിക്കുകയാണ് സ്പെയിൻ. സൗന എന്ന് വിളിക്കപ്പെടുന്ന ഈ സ്നാന കേന്ദ്രങ്ങൾ, കേവലം സ്നാനം എന്നതിലുപരി സ്വവർഗ്ഗരതിക്കാരായ പുരുഷന്മാരുടെ സങ്കേതം കൂടിയാണ്. ഇതോടെ ബ്രിട്ടനിലും സൗനകളിലും ബാറുകളിലും കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP