Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷീന ബോറ കൊലപാതകക്കേസ്;അറസ്റ്റിലായ മുൻ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജി ജയിലിൽ നിന്ന് പുറത്തിറങ്ങി; ക്ഷമിക്കാൻ പഠിച്ചു, സന്തോഷവതിയാണെന്ന് പ്രതികരണം

ഷീന ബോറ കൊലപാതകക്കേസ്;അറസ്റ്റിലായ മുൻ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജി ജയിലിൽ നിന്ന് പുറത്തിറങ്ങി; ക്ഷമിക്കാൻ പഠിച്ചു, സന്തോഷവതിയാണെന്ന് പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുൻ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജി ജയിലിൽനിന്ന് പുറത്തിറങ്ങി. ആറര വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷമാണ് ഇന്ദ്രാണി ബൈക്കുള ജയിലിൽനിന്നു പുറത്തിറങ്ങിയത്. കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇന്ദ്രാണി മാധ്യമങ്ങളോട് വ്യക്തമാക്കി.

'കേസ് കോടതിയിലാണ്. നിലവിൽ ഈ വിഷയത്തിൽ പ്രതികരിക്കാനില്ല. വ്യത്യസ്ത തലത്തിൽനിന്ന് ഞാൻ ജീവിതം കണ്ടു, അനുഭവിച്ചു. പലതരത്തിലുള്ള ആളുകളെ പരിചയപ്പെട്ടു. ഇതൊരു വലിയ യാത്രയായിരുന്നു. ഞാൻ ക്ഷമിക്കാൻ പഠിച്ചു. ഞാൻ സന്തോഷവതിയാണ്. ജയിലിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നെ വേദനിപ്പിച്ചവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു.'ഇന്ദ്രാണി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകളാണ് ഷീന (24). രണ്ടാം ഭർത്താവായിരുന്ന സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് 2012 ഏപ്രിലിൽ ഷീനയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് കേസ്. 2015 ഓഗസ്റ്റിൽ മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റായ്ഗഡിനടുത്തുള്ള വനത്തിൽനിന്ന് ഷീന ബോറയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.

ഷീന ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ഇന്ദ്രാണിയുടെ വാദം. 2015 ഓഗസ്റ്റിൽ ഇന്ദ്രാണി അറസ്റ്റിലായി. വധഗൂഢാലോചനയിൽ പങ്കുണ്ടെന്ന കേസിൽ അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ സിഇഒയുമായ പീറ്റർ മുഖർജി 2020ൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP