Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസാരിച്ച് ആരെയും വീഴ്‌ത്തും എം.കോം ബിരുദധാരി; പീരുമേട്ടിലെ എസ്‌ബിഐ എ ടി എം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ പ്രതി ചില്ലറക്കാരനല്ല; തോട്ടം തൊഴിലാളികളെ കബളിപ്പിച്ച് പണം അപഹരിച്ചത് ആഡംബര ജീവിതത്തിന്; പ്രതിയെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങൾ

സംസാരിച്ച് ആരെയും വീഴ്‌ത്തും എം.കോം ബിരുദധാരി; പീരുമേട്ടിലെ എസ്‌ബിഐ എ ടി എം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ പ്രതി ചില്ലറക്കാരനല്ല; തോട്ടം തൊഴിലാളികളെ കബളിപ്പിച്ച് പണം അപഹരിച്ചത് ആഡംബര ജീവിതത്തിന്; പ്രതിയെ കുടുക്കിയത് സിസി ടിവി ദൃശ്യങ്ങൾ

വിനോദ് പൂന്തോട്ടം

പീരുമേട്: എടിഎം ഉപയോഗിക്കാൻ അറിയാത്തവരെ കബളിപ്പിച്ചു കാർഡ് വാങ്ങിയെടുത്ത് പണം തട്ടുന്ന സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ പീരുമേട് കോടതി റിമാന്റു ചെയ്തു. കണ്ണൂർ ആലക്കോട് ഉദയഗിരി കുന്നേൽ ഷിജുരാജിനെ (31) ആണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ടറുകളുടെ സമീപം പതിവായി കാണാറുള്ള ആളാണ് ഷിജുരാജെന്നും പണം പിൻവലിക്കാനെത്തുന്ന തോട്ടം തൊഴിലാളികളിൽ നിന്ന് കാർഡും പിൻ നമ്പറും വാങ്ങിയാണ് പ്രതി തട്ടിപ്പു നടത്തിയതെന്നും പൊലീസ് പറഞ്ഞു. പണം പിൻവലിക്കാൻ ഇയാൾ സഹായിക്കും. തുടർന്നാണു തട്ടിപ്പ് നടത്തുന്നത്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാർ, മുണ്ടക്കയം പ്രദേശങ്ങളിൽ നിന്നായി 30 പേർക്ക് 2,000 മുതൽ 83,000 രൂപ വരെ നഷ്ടമായെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാന ത്തിലാണ് എസ്ഐ എസ്.അജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.ഇതിന് മുൻപ് തന്നെ ഏലപ്പാറ സ്വദേശി അഗസ്റ്റിനും പണം നഷ്ടമായതായി കാട്ടി പരാതി നൽകിയിരുന്നു.കേസ് സംബന്ധിച്ച് ഒരു തുമ്പും ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. ഇതിനിടയിൽ ഏലപ്പാറ എസ്‌ബിഐ എ റ്റി എം ന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു .ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ഡസനിലധികം പേരെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കി. എന്നിട്ടും പ്രതിയിലേക്ക് എത്താൻ പൊലീസിന് ആയില്ല.

രണ്ടാം ഘട്ട തിരിച്ചറിയലിൽ സുമുഖനായ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. ഈ ചെറുപ്പക്കാരനിൽ ചില തോട്ടം തൊഴിലാളികൾ സംശയം പ്രകടിപ്പിച്ചെങ്കിലുംപൊലീസിന് പോലും ആദ്യഘട്ടത്തിൽ വിശ്വാസം വന്നില്ല. സൗമ്യമായ പെരുമാറ്റം, എം .കോം ബിരുദധാരി, ഭൂമിക്ക് താഴെയുള്ള ഏതു വിഷയത്തിലും അഭിപ്രായം. പരിചയപ്പെട്ടാൽ മണിക്കൂറുകൾക്കകം ആരെയും കയ്യിലെടുക്കാനള്ള വൈഭവം. ഇത് തന്നെയാണ് പ്രതിയായ ഷിജുരാജ് തട്ടിപ്പിന് ആയുധമാക്കിയത്.

എന്നും ഏലപ്പാറയിലെ എ.റ്റി എം കണ്ടറിനടുത്ത് എത്തും . എ റ്റി എം ഉപയോഗിക്കാൻ അറിയാത്ത വരെ സഹായിക്കാനായി എ റ്റി എം കാർഡും പിൻ നമ്പരും വാങ്ങും. അവർക്ക് പണം എടുത്ത് നൽകിയ ശേഷം തിരികെ നൽകുന്നത് മറ്റൊരു എ റ്റി എം കാർഡ് ആയിരിക്കും. അതിന് ശേഷം കയ്യിലുള്ള എ റ്റി എം കാർഡ് ഉപയോഗിച്ച് മുഴുവൻ പണവും പിൻവലിക്കും. തുടർന്ന്പണം കാലിയായ ഈ എ റ്റി എം കാർഡ് മറ്റൊരു ഇരയ്ക്ക് നൽകും. ഇതാണ് തട്ടിപ്പിന്റെ രീതി.

ഒരു ദിവസം ഒന്നോ രണ്ടോ തട്ടിപ്പ് ഇതായിരുന്നു പ്രതിയുടെ രീതി.കൂടുതൽ പേർക്ക് പണം നഷ്ടമാവുകയും ഏലപ്പാറ എ റ്റി എം വഴി തന്നെ തട്ടിപ്പ് നടക്കുകയും ചെയ്തത്് പ്രതിയിലേക്ക് എത്താൻ പൊലീസിന് കൂടുതൽ സഹായകരമായി. ആഡംബര വസ്ത്രങ്ങൾ, നക്ഷത്ര ഹോട്ടലുകളിൽ താമസം, എന്നിവയ്ക്കാണ് തട്ടിപ്പ് പണം പ്രതി ഉപയോഗിച്ചു വന്നത്. കണ്ണൂർ സ്വദേശിയായ ഷിജുരാജിന് പൊലീസ് അന്വേഷണത്തിൽ മറ്റ് ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ലന്നാണ് വിവരം.

ഏന്തയാറിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് പ്രതി തട്ടിപ്പ് തുടങ്ങുന്നത്. തോട്ടം തൊഴിലാളികൾക്കിടയിലെ അജ്ഞതയും എ റ്റി എം ഉപയോഗിക്കാൻ അറിയാത്തതും മനസിലാക്കിയ പ്രതികൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഷിജുരാജ് അറസ്റ്റിലായ വിവരം അറിഞ്ഞ് പീരുമേട് സ്റ്റേഷനിൽ കൂടുതൽ പേർ പരാതിയുമായി എത്തുന്നുണ്ട്. വെള്ളിയാഴ്ച റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ ആവിശ്യപ്പെട്ട് പീരുമേട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP