Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈയെ തോൽപ്പിച്ചാൽ ഇനി രാജസ്ഥാന് ആദ്യ പ്ലേ ഓഫ് കളിക്കാം; എങ്കിൽ ആദ്യ മത്സരം തോറ്റാലും പിന്നേയും ഫൈനലിലെത്താൻ ഒരവസരം; അവസാന ലീഗിൽ തോറ്റാൽ റൺനിരക്കിന്റെ മികവിൽ എലിമിനേറ്ററിൽ എത്താനും സാധ്യത; ഇനി അറിയാനുള്ളത് നാലാംസ്ഥാനം ഡൽഹിക്കോ ബംഗ്ലൂരുവിനോ ; സഞ്ജുവിന്റെ ടീമിന്റെ സാധ്യത ഇങ്ങനെ

ചെന്നൈയെ തോൽപ്പിച്ചാൽ ഇനി രാജസ്ഥാന് ആദ്യ പ്ലേ ഓഫ് കളിക്കാം; എങ്കിൽ ആദ്യ മത്സരം തോറ്റാലും പിന്നേയും ഫൈനലിലെത്താൻ ഒരവസരം; അവസാന ലീഗിൽ തോറ്റാൽ റൺനിരക്കിന്റെ മികവിൽ എലിമിനേറ്ററിൽ എത്താനും സാധ്യത; ഇനി അറിയാനുള്ളത് നാലാംസ്ഥാനം ഡൽഹിക്കോ ബംഗ്ലൂരുവിനോ ; സഞ്ജുവിന്റെ ടീമിന്റെ സാധ്യത ഇങ്ങനെ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ20 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാമത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതോൽപ്പിച്ചതോടെ രാജസ്ഥാൻ റോയൽസിനെ പിന്തള്ളി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 18 പോയിന്റുമായി രണ്ടാമതെത്തി. ഈ രണ്ട് ടീമുകളാണ് ഇതുവരെ പ്ലേ ഓഫിലെത്തിയത്.

ബാംഗ്ലൂർ ടീമിനെ ഗുജറാത്ത് തോൽപ്പിച്ചിരുന്നുവെങ്കിൽ രാജസ്ഥാനും പ്ലേ ഓഫിലേക്ക് എത്തുമായിരുന്നു. പോയിന്റ് നിലയിൽ ഇപ്പോഴും മൂന്നാമതാണ് രാജസ്ഥാൻ. മികച്ച റൺനിരക്കിന്റെ ആനുകൂല്യം അവർക്കുണ്ട്. അതുകൊണ്ട് തന്നെ അടുത്ത കളിയിൽ തോറ്റാലും വലിയ മാർജിനിൽ വീണില്ലെങ്കിൽ അവർക്ക് ഐപിഎല്ലിലെ അടുത്ത റൗണ്ടിലേക്ക് എത്താം.

രാജസ്ഥാന് അതുകൊണ്ട് തന്നെ വേണമെങ്കിൽ ഇനിയുള്ള മത്സരം ക്വാർട്ടർഫൈനലിന് സമാനം എന്ന് വിലയിരുത്താം.. 16 പോയിന്റുമായി രാജസ്ഥാൻ റോയൽസ് മൂന്നാമത് നിൽക്കുന്നു. എല്ലാ ഗ്രൂപ്പ് മത്സരങ്ങളും കഴിഞ്ഞ ബാഗ്ലുരുവിനും 16 പോയിന്റുണ്ട്. അപ്പോഴും റൺനിരക്കിൽ മുമ്പിലുള്ള രാജസ്ഥാൻ തന്നെയാണ് മൂന്നാം സ്ഥാനത്ത്. ഡൽഹി ക്യാപിറ്റൽസിന് 14 പോയിന്റുണ്ട്. ബംഗ്ലൂരു 16 പോയിന്റ് നേടിയതോടെ ബാക്കി ടീമുകളുടെ എല്ലാം പ്ലേ ഓഫ് സാധ്യതയും തീർന്നു.

അഥുകൊണ്ട് തന്നെ പ്ലേഓഫിലേക്കുള്ള രണ്ട് ടീമുകളെ കണ്ടെത്താൻ മൂന്ന് പേർ തമ്മിൽ മാത്രമാണ് മത്സരം. ചെന്നൈയ്ക്കെതിരായ അവസാന മത്സരത്തിൽ സഞ്ജുവിന്റെ ടീം ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പാകും. അല്ലെങ്കിൽ ഡൽഹി കാപ്പിറ്റലിന്റെ അവസാന ലീഗ് മത്സരമാകും എല്ലാം നിശ്ചയിക്കുക. നാളത്തെ മത്സരത്തിൽ സഞ്ജുവിന്റെ ടീം തോറ്റാലും റൺനിരക്കിൽ ബംഗ്ലുരുവിന് മുകളിൽ നിൽക്കാനായാൽ അപ്പോഴും പ്ലേ ഓഫ് സാധ്യത ഉണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്ക് 12 പോയിന്റ് വീതമാണ് ഉള്ളത്. ചെന്നൈ 8 പോയിന്റുമായി ഒൻപതാം സ്ഥാനത്തും മുംബൈ 6 പോയിന്റുമായി അവസാന സ്ഥാനത്തുമാണ്. ഈ ടീമുകളെല്ലാം പുറത്തായി കഴിഞ്ഞു. നാളെ കളി ജയിച്ചാൽ സഞ്ജുവിന്റെ ടീമിന് മറ്റൊരു ഗുണവും കിട്ടും. അവസാന മത്സരത്തിൽ ജയിച്ചാൽ രാജസ്ഥാന് ഒന്നാം ക്വാളിഫയറിൽ യോഗ്യത നേടാം.

അങ്ങനെയെങ്കിൽ ഫൈനലിലേക്കുള്ള വഴിയിൽ ഒരു തോൽവി വഴങ്ങിയാലും സാധ്യത ബാക്കിയുണ്ട്. അടുത്ത കളി ജയിച്ചാൽ സഞ്ജുവിന്റെ ടീം പോയിന്റ് നിലയിൽ രണ്ടാമത് എത്തും. ലെക്നൗ ടീമിനും രാജസ്ഥാനും 18 പോയിന്റ് കിട്ടുന്നതിനാലാണ് അത്. എന്നാൽ ജയത്തിലൂടെ റൺനിരക്കിന്റെ ആനുകൂല്യത്തിൽ സഞ്ജുവിന്റെ ടീമിന് രണ്ടാമത് എത്താം.

ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ പ്ലേ ഓഫ് മത്സരം. അതിൽ ജയിക്കുന്നവർ ഫൈനലിൽ എത്തും. തോൽക്കുന്ന ടീമിന് പിന്നേയും സാധ്യതയുണ്ട്. അടുത്ത രണ്ട് ടീമുകൾ തമ്മിൽ കളിക്കുന്ന പ്ലേ ഓഫ് മത്സരത്തിലെ ടീമുമായി ആദ്യ പ്ലേ ഓഫിൽ തോൽക്കുന്നവർക്ക് കളിക്കാം. അതിൽ ജയിക്കുന്നവരാകും രണ്ടാം ഫൈനലിസ്റ്റ്. അതുകൊണ്ട് തന്നെ നാളെ ജയിച്ചാൽ സഞ്ജുവിന്റെ ടീമിന് രണ്ട് കളി ഉറപ്പാകും.

പ്ലേ ഓഫിൽ ആദ്യ ജയം നേടിയാൽ ഫൈനൽ. തോറ്റാലും രണ്ടാം പ്ലേ ഓഫിലെ വിജയിയുമായി കളിക്കാം. അതിലും തോറ്റാലേ കിരീട സാധ്യതകൾ തീരൂ. നാളെ തോറ്റാൽ പിന്നെ മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ മാത്രമേ കിട്ടൂ. അങ്ങനെ വന്നാൽ പ്ലേ ഓഫിലെ എല്ലാ കളിയും ജയിച്ചാൽ മാത്രമേ ഫൈനലിലേക്ക് എത്തൂ. ആദ്യ കളി തോറ്റാലും സഞ്ജുവിന്റെ ടീം പുറത്താകും.

ഐപിഎല്ലിൽ ഇന്നലെ പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള ജീവന്മരണപ്പോരാട്ടത്തിൽ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കീഴടക്കി. 169 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂർ കോലിയുടെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിൽ 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

54 പന്തിൽ 73 റൺസെടുത്ത കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി 38 പന്തിൽ 44 റൺസെടുത്തപ്പോൾ ഗ്ലെൻ മാക്‌സ്വെൽ 18 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. സ്‌കോർ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 168-5, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 18.4 ഓവറിൽ 170-2.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP