Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെയിൽവേ ജോലിക്കു പകരമായി ഭൂമി എഴുതിവാങ്ങിയെന്ന് പരാതി; ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്; സിബിഐ റെയ്ഡ്

റെയിൽവേ ജോലിക്കു പകരമായി ഭൂമി എഴുതിവാങ്ങിയെന്ന് പരാതി; ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്; സിബിഐ റെയ്ഡ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ പുതിയ അഴിമതി കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേയിൽ ജോലിക്കു പകരമായി ഉദ്യോഗാർഥികളുടെ ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്.

ലാലു പ്രസാദ് യാദവ്, മുൻ മുഖ്യമന്ത്രിയും ഭാര്യയുമായ റാബറി ദേവി, മക്കൾ മിസ, ഹേമ എന്നിവർക്കെതിരെയാണ് എഫ്ഐആർ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. അഴിമതി നിരോധന നിയമത്തിനു പുറമേ ഐപിസി 120 ബി പ്രകാരവും കേസെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഡൽഹിയും പറ്റ്നയും അടക്കം പതിനാറു കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. യുപിഎ ഭരണകാലത്ത് ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. 2008ലും 2009ലുമായി നിരവധി ഭൂമികൾ ലാലുവിന്റെ കുടുംബാംഗങ്ങളുടെ പേരിലേക്കു മാറ്റിയതായി എഫഐആറിൽ പറയുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ശിക്ഷിക്കപ്പെട്ട ലാലു നിലവിൽ തടവുശിക്ഷ അനുഭവിക്കുകയാണ്. ഏതാനും ആഴ്ച മുമ്പ് ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP