Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിതം പാഴാക്കിയ ഞാനൊരു വിഡ്ഢി; മക്കൾക്കും പകരക്കാരെ കണ്ടെത്തിയതിൽ അതിശയം തോന്നുന്നു: ഇമ്മന്റെ രണ്ടാം വിവാഹത്തിനെതിരെ പ്രതികരിച്ച് ആദ്യ ഭാര്യ

ജീവിതം പാഴാക്കിയ ഞാനൊരു വിഡ്ഢി; മക്കൾക്കും പകരക്കാരെ കണ്ടെത്തിയതിൽ അതിശയം തോന്നുന്നു: ഇമ്മന്റെ രണ്ടാം വിവാഹത്തിനെതിരെ പ്രതികരിച്ച് ആദ്യ ഭാര്യ

സ്വന്തം ലേഖകൻ

ഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ ഡി.ഇമ്മൻ രണ്ടാം വിവാഹം ചെയ്തത്. വിവാഹ ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് രണ്ടാം വിവാഹ ദിനത്തിൽ താൻ മക്കളെ മിസ് ചെയ്യുന്നതായും അദ്ദേഹം കുറിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വിവാഹത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. സൂഹമാധ്യമ കുറിപ്പിലൂടെയാണ് മോണിക്കയുടെ പ്രതികരണം. ഇമ്മനു വേണ്ടി ജീവിതം പാഴാക്കിയ താൻ ഒരു വിഡ്ഢിയാണെന്നും ഇന്ന് അതേക്കുറിച്ചു ഖേദിക്കുന്നുവെന്നും മോണിക്ക കുറിച്ചു.

'പന്ത്രണ്ട് വർഷങ്ങൾ ഒപ്പം ജീവിച്ച ആളെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ഇത്ര എളുപ്പമാണെന്ന് ഞാൻ അറിഞ്ഞില്ല. നിങ്ങൾക്കു വേണ്ടി ജീവിതം പാഴാക്കിയ ഞാൻ വിഡ്ഢിയാണ്. ഇന്ന് ഞാൻ ആത്മാർഥമായി അതിൽ ഖേദിക്കുന്നു. രണ്ട് വർഷമായി നിങ്ങൾ എന്നെയോ മക്കളെയോ തിരിഞ്ഞു നോക്കിയിട്ടില്ല. മക്കൾക്കും നിങ്ങൾ പകരക്കാരെ കണ്ടെത്തിയതിൽ അതിശയം തോന്നുന്നു. ഞാൻ എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനിൽ നിന്നും സംരക്ഷിക്കും. വേണ്ടിവന്നാൽ പുതിയ കുഞ്ഞിനെയും ഞാൻ സുരക്ഷിതമാക്കും. വിവാഹമംഗളാശംസകൾ ഇമ്മൻ', മോണിക്ക കുറിച്ചു.

ഇമ്മനെതിരെയുള്ള മോണിക്കയുടെ കുറിപ്പ് വലിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുകയാണ്. മെയ്‌ 15 നായിരുന്നു ഇമ്മന്റെ രണ്ടാം വിവാഹം. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകൾ അമേലിയ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ വൈറൽ ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

2008 ൽ ആയിരുന്നു മോണിക്ക റിച്ചാർഡുമായി ഡി.ഇമ്മന്റെ വിവാഹം. കഴിഞ്ഞ വർഷം ഇരുവരും വിവാഹമോചിതരായി. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേർപിരിയൽ. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. തന്റെ പുനർ വിവാഹത്തിൽ മക്കളെ മിസ് ചെയ്തുവെന്ന് ഇമ്മൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചതു ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP