Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവോത്ഥാന നായകരെ ഒഴിവാക്കി കർണാടകയിലെ പാഠപുസ്തകം; പത്താക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിൽ നിന്നും ഒഴിവാക്കിയത് ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും കുറിച്ചുള്ള ഭാഗങ്ങൾ; പ്രതിഷേധം ശക്തം

നവോത്ഥാന നായകരെ ഒഴിവാക്കി കർണാടകയിലെ പാഠപുസ്തകം; പത്താക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിൽ നിന്നും ഒഴിവാക്കിയത് ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും കുറിച്ചുള്ള ഭാഗങ്ങൾ; പ്രതിഷേധം ശക്തം

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിൽ നവോത്ഥാന നായകരെ പത്താക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിൽനിന്ന് ഒഴിവാക്കിവാക്കിയ നടപടിയിൽ പ്രതിഷേധം ശക്തം. ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും കുറിച്ചുള്ള പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. കർണാടക സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സാമൂഹ്യ പരിഷ്‌കർത്താക്കളുടെ സംഭാവനകൾ വിവരിക്കുന്ന അധ്യായം അഞ്ചിൽ മറ്റു പരിഷ്‌കർത്താക്കൾ എല്ലാം ഇടംപിടിച്ചിരുന്നു. കഴിഞ്ഞ അധ്യയന വർഷംവരെ ഇരുവരേയും കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകത്തിൽ ഉണ്ടായിരുന്നു.

പാഠപുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ കാരണം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. അടുത്തിടെയാണ് അച്ചടിക്കാനുള്ള പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പ് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതോടെയാണ് നവോത്ഥാന നായകരെ ഒഴിവാക്കിയ വിവരം അറിഞ്ഞത്.

സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നേരത്തെ ആർഎസ്എസ് സ്ഥാപകൻ ഹെഗ്‌ഡെവാറിനെ കുറിച്ചുള്ള പാഠഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തിയ നടപടിയും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP