Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂന്നാമത്തെ ജനറേറ്ററും തകരാറിൽ; ഉത്പാദനം 175 മെഗാവാട്ട് കുറയും

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂന്നാമത്തെ ജനറേറ്ററും തകരാറിൽ; ഉത്പാദനം 175 മെഗാവാട്ട് കുറയും

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ഒരു ജനറേറ്റർ കൂടി കേടായി. അഞ്ചാം നമ്പർ ജനറേറ്ററാണ് തകരാറിലായത്. ഇതോടെ തകരാറിലായ ജനറേറ്ററുകളുടെ എണ്ണം മൂന്നായി. നിലവിൽ നാല് , ആറ് നമ്പർ ജനറേറ്ററുകളുടെ അറ്റകുറ്റ പണികൾ നടക്കുകയാണ്.

ഇതേത്തുടർന്ന് വൈദ്യുതി ഉത്പാദനത്തിൽ മൊത്തം 175 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. ഇടുക്കിയിൽ നിന്നും വിദഗ്ധരെത്തി തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി. ആകെ ആറു ജനറേറ്ററുകളാണ് ശബരിഗിരി പദ്ധതിക്കുള്ളത്.

നിലവിൽ 30 ശതമാനം ജലം സംഭരണിയിലുണ്ട്. കാലവർഷം എത്തുന്നതോടെ സംഭരണി നിറയുമെന്നും പരമാവധി വൈദ്യുതി ഉത്പാദനം നടത്താമെന്നുമുള്ള പ്രതീക്ഷിയിലിരിക്കേയാണ് തകരാറുണ്ടായത്. പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ശബരിഗിരി പദ്ധതി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP