Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെന്നിന്ത്യൻ താരറാണി നിക്കി ഗൽറാണിക്ക് പ്രണയസാഫല്യം; നടൻ ആദി പിനിഷെട്ടിയുമായുള്ള വിവാഹം കഴിഞ്ഞു; അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത് ചെന്നൈയിലെ ഹോട്ടലിൽ വെച്ച്

തെന്നിന്ത്യൻ താരറാണി നിക്കി ഗൽറാണിക്ക് പ്രണയസാഫല്യം; നടൻ ആദി പിനിഷെട്ടിയുമായുള്ള വിവാഹം കഴിഞ്ഞു; അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത് ചെന്നൈയിലെ ഹോട്ടലിൽ വെച്ച്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തെന്നിന്ത്യൻ താരറാണി നിക്കി ഗൽറാണി വിവാഹിതയായി. നടൻ ആദി പിനിഷെട്ടിയെയാണ് നിക്കി വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകൾ നടിയുടെ വീട്ടിൽ നടന്നു.

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകൾ നിക്കിയുടെ വീട്ടിൽ വച്ചാണ് നടന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം മാർച്ച് 24-നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. മാർച്ച് 28-ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.

അതിനിടെ സൂപ്പർതാരം അജിത്ത് കുമാറിനൊപ്പമുള്ള ആദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അജിത്തിനെ വിവാഹം ക്ഷണിക്കാനാണ് ആദി എത്തിയത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വാർത്ത താരങ്ങൾ സ്ഥിരീകരിച്ചു.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടർന്ന് വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതനാണ് ആദി. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി അവസാനം പുറത്തുവന്നത്. ഒന്നിച്ചുള്ള സിനിമയിലൂടെയാണ് ആദിയും നിക്കിയും പ്രണയത്തിലാവുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP