Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അർബുദ രോഗിയായ കോട്ടൂരാന്റെ താമസം ആശുപത്രി സെല്ലിൽ; ടിവി കണ്ടും ആത്മീയ പുസ്തകങ്ങൾ വായിച്ചും സമയം തീർക്കുന്ന കോട്ടൂരാൻ രോഗികൾക്ക് ആത്മധൈര്യം പകർന്ന് പുതിയ റോളിൽ; അഭയയെ കൊന്ന വൈദികൻ ജയിൽ ജീവിതം ഇങ്ങനെ

അർബുദ രോഗിയായ കോട്ടൂരാന്റെ താമസം ആശുപത്രി സെല്ലിൽ; ടിവി കണ്ടും ആത്മീയ പുസ്തകങ്ങൾ വായിച്ചും സമയം തീർക്കുന്ന കോട്ടൂരാൻ രോഗികൾക്ക് ആത്മധൈര്യം പകർന്ന് പുതിയ റോളിൽ; അഭയയെ കൊന്ന വൈദികൻ ജയിൽ ജീവിതം ഇങ്ങനെ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. സിസ്റ്റർ അഭയ കേസ് പ്രതി ഫാദർ തോമസ് കോട്ടൂരാൻ കോവിഡ് പരോൾ കഴിഞ്ഞ് സെന്ററൽ ജയിലിൽ തിരികെ എത്തിയിട്ട് രണ്ടു മാസമാകുന്നു. കോവിഡിന്റെ ഒന്നാം രണ്ടാം തരംഗങ്ങളിലായിഒരു വർഷത്തോളമാണ് കോട്ടൂരാൻ പുറത്ത് നിന്നത്. ജയിലിൽ പ്രവേശിപ്പിച്ചപ്പോലെ അർബുദ രോഗിയായിരുന്ന ഫാദർ ഇപ്പോൾ റീജയണൽ ക്യാൻസർ സെന്ററിലെ ചികിത്സയിലാണ്. കേസിന്റെ വിധി സമയത്താണ് തനിക്ക് പോസ്റ്ററേറ്റ് ക്യാൻസർ ആണെന്ന കാര്യം കോട്ടൂരാൻ തിരിച്ചറിയുന്നത്.

ഇതിനിടെ മികച്ച അർബുദ ഡോക്ടർമാരെ കണ്ടു വെങ്കിലും ശിക്ഷ ലഭിച്ചു ജയിലിലായതിനാൽ അവിടെ തുടർ ചികിത്സ നടത്താനായില്ല. ജയിലിലെത്തിയപ്പോൾ ഡോക്ടർമാർ തിരുവനന്തപുരം മെഡിക്കൽ കോളേജാണ് ആദ്യം നിർദ്ദേശിച്ചത്. പിന്നീട് കോട്ടൂരാന്റെ അപേക്ഷ പരിഗണിച്ചാണ് ചികിത്സ ആർ സി സി യിലേക്ക് മാറ്റിയത്. സെന്ററൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ കഴിയുന്ന കോട്ടുരാന് രോഗി എന്ന നിലയിൽ മറ്റ് തടവുകാരെ അപേക്ഷിച്ച് ചില പ്രിവിലേജുകൾ ജയിൽ അധികൃതർ അനുവദിച്ചിട്ടുണ്ട്. ആശുപത്രി സെല്ലായതിനാൽ കിടക്കാൻ കട്ടിലുണ്ട്. പകൽ 10 മണി മുതൽ രാത്രി 8 മണി വരെ ടി വി കാണാം .

പത്രം വായിക്കുന്നതിന് പുറമെ ജയിൽ ലൈബ്രറിയിൽ നിന്നും കിട്ടുന്ന ആത്മീയ പുസ്തകങ്ങളാണ് കോട്ടൂരാന് കൂട്ട് . കൂടാതെ ആശുപത്രി സെല്ലിൽ എത്തുന്ന തടവുകാരെ ആശ്വസിപ്പിക്കുക മനധൈര്യം കൊടുക്കുക പ്രാർത്ഥിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും കോട്ടൂരാൻ ഏറ്റെടുക്കാറുണ്ട്. ആത്മീയതയിൽ മുഴുകി പ്രാർത്ഥനയുമായി കഴിയുമ്പോഴും കോട്ടരാന് ജയിലിൽ തിരു വസ്തം ഉപയോഗിക്കാൻ അനുമതിയില്ല. അതിന് വേണ്ടി ആദ്യം ശ്രമമൊക്കെ നടത്തയെങ്കിലും അനുമതി കിട്ടില്ലന്ന് മനസിലായി പിൻ വാങ്ങിയിരിക്കയാണ് കോട്ടൂരാൻ. മറ്റ് തടവുകാരെ പോലെ ഒറ്റമുണ്ടും ഷർട്ടും തന്നെയാണ് കോട്ടരാനും അനുവദിച്ചിരിക്കുന്ന വേഷം. രോഗികളാണ് തടവുകാർക്ക് വേണ്ടി കോട്ടൂരാൻ ആശുപത്രി സെല്ലിൽ പ്രാർത്ഥനയും നടത്താറുണ്ട്.

2020 ഡിസംബറിലാണ് ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റിയത്. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. വൈദ്യപരിശോധയ്ക്ക് ശേഷമായിരുന്നു ഇവരെ ജയിലിലേക്ക് മാറ്റിയത്. ഇരുവരുടെയും കോവിഡ് പരിശോധന ഫലവും നെഗറ്റീവ് ആയിരുന്നു.സിസ്റ്റർ അഭയ മരിച്ച് 28 വർഷങ്ങൾക്കു ശേഷമാണ്, സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ കേസിൽ കോടതി വിധി പറഞ്ഞത്. ഒരു വർഷം മുൻപാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേർ വിചാരണയ്ക്കിടെ കൂറുമാറി.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് കേസ് പരിഗണിച്ചത്.

ആദ്യ ഘട്ടത്തിൽ സമ്പത്തും സ്വാധീനവും കേസിന്റെ ?ഗതിമാറ്റിയെങ്കിലും പതിറ്റാണ്ടുകൾക്ക് ശേഷം പ്രതികൾ ശിക്ഷിക്കപ്പെട്ടു. 1992 മാർച്ച് 27ന് പുലർച്ചെയാണ് അഭയയുടെ വിറങ്ങലിച്ച ശരീരം കാണുന്നത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാർത്ഥിയായിരുന്നു അഭയ. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്.

തുടക്കത്തിൽ ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷണം നടത്തിയത്.ലോക്കൽ പൊലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവുമാണ് അന്വേഷണം നടത്തിയത്. 1993 മാർച്ച് 29ന് കേസ് ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചു.

16 വർഷത്തെ അന്വേഷണങ്ങൾക്കൊടുവിൽ അറസ്റ്റ്

മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മേലുദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തി എന്ന സിബിഐ ഓഫീസറുടെ തുറന്നുപറച്ചിലിലൂടെയാണ് കേസ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.16 വർഷത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ 2008 നവംബറിൽ അറസ്റ്റ് ചെയ്തത്. ഇവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി 2009 ജൂലൈയിൽ കുറ്റപത്രം സമർപ്പിച്ചു. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനയ്ക്കും ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിനെ നാലാം പ്രതിയാക്കി.

ജോസ് പൂതൃക്കയിൽ കുറ്റവിമുക്തനായി

ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്പ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിൻ വിചാരണയ്ക്കു മുമ്പു മരിച്ചു. 2019 ഓഗസ്റ്റ് 26 നാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചത്.

ജീവപര്യന്തം തടവ്

വിചാരണയ്‌ക്കൊടുവിൽ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കു ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കൽ), 449 (അതിക്രമിച്ചുകടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

സിസ്റ്റർ സെഫിയും താനും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും രാത്രികാലങ്ങളിലായിരുന്നു സമ്പർക്കമെന്നും ഫാദർ തോമസ് കോട്ടൂർ പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലിനോടു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിരുന്നു. വേണുഗോപാലിന്റെ മൊഴിയും സംഭവം നടന്ന ദിവസം മോഷണത്തിനായി കോൺവെന്റിൽ എത്തിയ രാജുവിന്റെ മൊഴിയും സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലവും കണക്കിലെടുത്താണ് കോടതി ഈ നിഗമനത്തിൽ എത്തിയത്.

പ്രതികൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സിസ്റ്റർ അഭയ കണ്ടെന്നും ഇതു പുറത്തുപറയുമെന്ന ഭയത്തിൽ കൊല നടത്തിയെന്നുമാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതു കോടതി പൂർണമായും ശരിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP