Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്‌സോ കേസ് അന്വേഷണത്തിനു പ്രത്യേക സംഘമെത്തുമ്പോൾ ക്രൂരന്മാർക്ക് ജാമ്യം കിട്ടാതെ ശിക്ഷ ഉറപ്പിക്കും; ലക്ഷ്യം അതിവേഗ കുറ്റപത്രം; പീഡകന്മാരെ പൂട്ടാൻ ഖജനാവിൽ നിന്ന് 16 കോടിയുടെ ബാധ്യതയും; ചെലവ് കുറച്ച് സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുമ്പോൾ

സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്‌സോ കേസ് അന്വേഷണത്തിനു പ്രത്യേക സംഘമെത്തുമ്പോൾ ക്രൂരന്മാർക്ക് ജാമ്യം കിട്ടാതെ ശിക്ഷ ഉറപ്പിക്കും; ലക്ഷ്യം അതിവേഗ കുറ്റപത്രം; പീഡകന്മാരെ പൂട്ടാൻ ഖജനാവിൽ നിന്ന് 16 കോടിയുടെ ബാധ്യതയും; ചെലവ് കുറച്ച് സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്‌സോ കേസ് (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസ്) അന്വേഷണത്തിനു പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനത്തോടെ പോക്‌സോ കേസിൽ അതിവേഗ നടപടികളുണ്ടാകും. ഇതു സംബന്ധിച്ച വിശദ ശുപാർശ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സർക്കാരിനു നൽകി. പോക്‌സോ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കേസുകളുട എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഇത്.

പരാമവധി പ്രതികൾക്ക് ജാമ്യം കിട്ടാതെ ത്‌ന്നെ ശിക്ഷ ഉറപ്പാക്കാനാണ് നീക്കം. സിറ്റിയും റൂറലുമായി 20 പൊലീസ് ജില്ലകളാണു സംസ്ഥാനത്തുള്ളത്. എല്ലായിടത്തും ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 വീതം ഉദ്യോഗസ്ഥരുടെ സംഘമാണു രൂപീകരിക്കുന്നത്. കേസുകൾ കുറവുള്ള 60 സ്റ്റേഷനുകളിൽ നിന്നു സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ഇൻസ്‌പെക്ടർമാരെ പിൻവലിച്ച് എസ്‌ഐമാരെ നിയമിക്കും. ഇവരെ പോക്‌സോ സംഘങ്ങളിൽ ഉൾപ്പെടുത്തും.

പോക്‌സോ സംഘങ്ങൾ രൂപീകരിക്കാൻ 2020 ൽ വിവിധ റാങ്കിൽ 1363 തസ്തിക സൃഷ്ടിക്കാൻ അന്നത്തെ ഡിജിപി ശുപാർശ നൽകിയിരുന്നു. ഇതു കനത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാൽ എണ്ണം കുറയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചു. തുടർന്ന് 478 തസ്തികയ്ക്കു കഴിഞ്ഞ നവംബറിൽ ശുപാർശ നൽകി. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ആവശ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പോക്‌സോ കേസ് അന്വേഷണം യഥാസമയം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നു ഡിജിപി അറിയിച്ചിരുന്നു.

ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനം, നിയമം, സാമൂഹികനീതി സെക്രട്ടറിമാർ, ഡിജിപി എന്നിവരടങ്ങിയ ഉന്നതതല സമിതിയെ നിയോഗിച്ചു. പുതിയ തസ്തിക സൃഷ്ടിക്കൽ പരമാവധി കുറച്ചു ശുപാർശ നൽകാൻ സമിതി ഡിജിപിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇപ്പോൾ ഒരു ഡിവൈഎസ്‌പി, 3 ഇൻസ്‌പെക്ടർമാർ, 2 എസ്‌ഐമാർ, 2 എഎസ്‌ഐമാർ, 11 പൊലീസുകാർ എന്നിങ്ങനെ 19 പേർ വീതമുള്ള സംഘം രൂപീകരിക്കാൻ തീരുമാനിച്ചത്. ആകെ 20 പൊലീസ് ജില്ലകളിലായി 380 പേർ.20 ഡിവൈഎസ്‌പിമാരാണ് ആകെ വേണ്ടത്.

നിലവിലെ 16 നർകോട്ടിക്‌സ് ജില്ലാ ഡിവൈഎസ്‌പിമാരുടെ തസ്തിക നർകോട്ടിക്‌സ്‌ലിംഗനീതി എന്നാക്കി പോക്‌സോ കേസ് അന്വേഷണച്ചുമതല നൽകും. 4 ഡിവൈഎസ്‌പി തസ്തിക പുതിയതായി സൃഷ്ടിക്കും. കേസുകൾ കുറവുള്ളിടത്തെ 60 ഇൻസ്‌പെക്ടർമാരെ ഇവിടെ നിയമിക്കുന്നതിനൊപ്പം എസ്‌ഐമാരുടേതടക്കം 300 തസ്തിക പുതിയതായി സൃഷ്ടിക്കണം. ഇതിനായി വർഷം 16.80 കോടി രൂപയുടെ ബാധ്യത സർക്കാരിന് ഉണ്ടാകും.

സംസ്ഥാനത്തു നിലവിൽ 953 പോക്‌സോ കേസുകളാണ് അന്വേഷണത്തിലിരിക്കുന്നത്. പാലക്കാടാണ് കൂടുതൽ 107. തിരുവനന്തപുരം സിറ്റി75, റൂറൽ86, കൊല്ലം സിറ്റി19, റൂറൽ68, പത്തനംതിട്ട53, ആലപ്പുഴ50, കോട്ടയം27, ഇടുക്കി43, എറണാകുളം സിറ്റി28, റൂറൽ43, തൃശൂർ സിറ്റി20, റൂറൽ42, മലപ്പുറം83, കോഴിക്കോട് സിറ്റി92, റൂറൽ34, വയനാട്18, കണ്ണൂർ സിറ്റി4, റൂറൽ9, കാസർകോട് 40. ഇതിനു പുറമേ 12 കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP