Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിന്നൽപ്പിണരായി ഡികോക്, 70 പന്തിൽ 140 ; കൂട്ടിന് അർധശതകവുമായി ക്യാപ്റ്റൻ രാഹുലും; നിർണ്ണായക മത്സരത്തിൽ റൺമല തീർത്ത് ലഖ്‌നൗ; കൊൽക്കത്തയ്ക്ക് വിജയലക്ഷ്യം 210 റൺസ്‌

മിന്നൽപ്പിണരായി ഡികോക്, 70 പന്തിൽ 140 ; കൂട്ടിന് അർധശതകവുമായി ക്യാപ്റ്റൻ രാഹുലും; നിർണ്ണായക മത്സരത്തിൽ റൺമല തീർത്ത് ലഖ്‌നൗ; കൊൽക്കത്തയ്ക്ക് വിജയലക്ഷ്യം  210 റൺസ്‌

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ക്വിന്റൺ ഡികോക്കിന്റെ അവിശ്വസനീയ വെടിക്കെട്ടിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്‌കോർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിറങ്ങിയ ലഖ്നൗ 20 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 210 റൺസ് നേടി. ഓപ്പണർമാരായ ഡികോക്ക് 70 പന്തിൽ 10 വീതം ഫോറും സിക്സും സഹിതം 140* ഉം രാഹുൽ 51 പന്തിൽ മൂന്ന് ഫോറും നാല് സിക്സും ഉൾപ്പടെ 68* ഉം റൺസുമായി പുറത്താകാതെ നിന്നു.

ഗംഭീര തുടക്കമാണ് കെ എൽ രാഹുലും ക്വിന്റൺ ഡികോക്കും ലഖ്നൗവിന് നൽകിയത്. മൂന്നാം ഓവറിൽ 12 റൺസിൽ നിൽക്കേ വീണുകിട്ടിയ അവസരം മുതലാക്കി അടി തുടങ്ങിയത് ഡികോക്ക് ആണെങ്കിലും രാഹുൽ പിന്നാലെ ഏറ്റെടുക്കുകയായിരുന്നു. ഡികോക്ക് 34 പന്തിലും രാഹുൽ 41 പന്തിലും ഫിഫ്റ്റി തികച്ചതോടെ ലഖ്നൗ 13 ഓവറിൽ 100 കടന്നു. 15 ഓവറിൽ 122-0 ആയിരുന്നു ടീം സ്‌കോർ. വരുൺ ചക്രവർത്തിയെ 16-ാം ഓവറിൽ 18 റൺസടിച്ച് ഡികോക്ക് ആളിക്കത്തി.

18-ാം ഓവറിലെ ആദ്യ പന്തിലാണ് ടീം സ്‌കോർ 150 തികഞ്ഞത്. ഇതേ ഓവറിൽ ഡികോക്ക് തന്റെ 59-ാം പന്തിൽ സെഞ്ചുറിയിലെത്തി. പിന്നാലെ ഡികോക്ക് സിക്സർ മഴ പെയ്യിച്ചു. റസലിന്റെ 18-ാം ഓവറിൽ 15 ഉം സൗത്തിയുടെ 19-ാം ഓവറിൽ നാല് സിക്സ് സഹിതം 27 ഉം റൺസ് അടിച്ചുകൂട്ടി. അവസാന ഓവർ റസൽ എറിയാൻ വന്നപ്പോൾ മൂന്നാം പന്തിൽ സ്‌കോർ 200 കടന്നു. ഈ ഓവറിൽ 19 റൺസ് നേടി ലഖ്നൗ 210ൽ എത്തുകയായിരുന്നു. അവസാന 5 ഓവറിൽ 71 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ ലഖ്നൗ നായകൻ കെ എൽ രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റവുമായാണ് ലഖ്നൗ ഇറങ്ങിയത്. ക്രുനാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആയുഷ് ബദോനി എന്നിവർക്ക് പകരം മനൻ വോറ, ലൂയിസ് ലെവിസ്, കെ ഗൗതം എന്നിവർക്ക് അവസരം തെളിഞ്ഞു. കൊൽക്കത്തയിൽ പരിക്കേറ്റ അജിൻക്യ രഹാനെയ്ക്ക് പകരം അഭിജീത് തോമർ പ്ലേയിങ് ഇലവനിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP