Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ മഴ തകർക്കുമ്പോഴും ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; സൂര്യാഘാതത്തെ തുടർന്ന് പഞ്ചാബിൽ എട്ടുവയസുകാരൻ മരിച്ചു; മഹാരാഷ്ട്രയിൽ മരണസംഖ്യ 25 ആയി

കേരളത്തിൽ മഴ തകർക്കുമ്പോഴും ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; സൂര്യാഘാതത്തെ തുടർന്ന് പഞ്ചാബിൽ എട്ടുവയസുകാരൻ മരിച്ചു; മഹാരാഷ്ട്രയിൽ മരണസംഖ്യ 25 ആയി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബിൽ സൂര്യാഘാതത്തെ തുടർന്ന് എട്ടുവയസുകാരൻ മരിച്ചു. കടുത്ത ചൂടിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ നിരവധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും വീട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. കൊടും ചൂട് രേഖപ്പെടുത്തിയ മെയ് മാസത്തെ രണ്ടാമത്തെ ആഴ്ചയിൽ ഡൽഹിയിലും രാജസ്ഥാനിലും 49 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം മഹാരാഷ്ട്രയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 374 പേർക്ക് ഹീറ്റ് സ്ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ തീവ്രഉഷ്ണതരംഗം മൂലം ഈ വർഷം മരിച്ചത് 25 പേരാണ്. ആറ് വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് വിദർഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. രാജ്യത്തുകൊടും ചൂടിനെ തുടർന്ന് മരിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 2015-2019 കാലയളവിൽ 3,775 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP