Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചലച്ചിത്ര നടിയുടെ മോർഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസ്; പ്രതികളെ ഹാജരാക്കാൻ തലസ്ഥാനത്തെ കോടതി ഉത്തരവ്; ചിത്രങ്ങൾ പ്രചരിപ്പിച്ചത് പത്തിലധികം വ്യാജ ഫെയ്‌സ് ബുക്ക്, ഇൻസ്റ്റാ അക്കൗണ്ടുകൾ വഴി

ചലച്ചിത്ര നടിയുടെ മോർഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസ്; പ്രതികളെ ഹാജരാക്കാൻ തലസ്ഥാനത്തെ കോടതി ഉത്തരവ്; ചിത്രങ്ങൾ പ്രചരിപ്പിച്ചത് പത്തിലധികം വ്യാജ ഫെയ്‌സ് ബുക്ക്, ഇൻസ്റ്റാ അക്കൗണ്ടുകൾ വഴി

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടിയുടെ മോർഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസിൽ പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതി ഉത്തരവിട്ടു. ഒന്നും രണ്ടും പ്രതികളായ തമിഴ്‌നാട് സ്വദേശി മണികണ്ഠൻ ശങ്കർ, ഡൽഹി നാഗ്പൂർ സ്വദേശി സി. ഭാഗ്യ രാജു എന്നിവരെയാണ് ഹാജരാക്കേണ്ടത്. പ്രതികളെ ജൂൺ 15 ന് ഹാജരാക്കാനാണുത്തരവ്. സിറ്റി സൈബർ ക്രൈം പൊലീസ് ഡിവൈഎസ്‌പിക്കാണ് കോടതി നിർദ്ദേശം നൽകിയത്.

പ്രശസ്ത മലയാള ചലച്ചിത്ര - ടി വി സീരിയൽ നടി പ്രവീണയുടെ പേരിൽ പത്തിലധികം വ്യാജ ഇൻസ്റ്റാഗ്രാം , ഫെയ്‌സ് ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയും പേരിന് സമാനമായ മെയിൽ ഐഡികൾ ഉണ്ടാക്കിയുമാണ് മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയിലാണ് കേസ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (ഡി) (സ്ത്രീ വിലക്കിയിട്ടും ഇലക്ട്രോണിക് മാധ്യമത്തിലൂടെ പിന്തുടരൽ,സ്ത്രീ ഇന്റർ നെറ്റോ ഈ മെയിലോ മറ്റ് ഇലക്ട്രോണിക് രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിച്ചുമുള്ള പൂവാല ശല്യം) , 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കമെന്ന് ഉദ്ദേശിച്ചു കൊണ്ടുള്ള വാക്കോ ആംഗ്യമോ കൃത്യമോ ചെയ്യൽ), ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റിലെ 66 (സി) ,67 , 67 (എ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP