Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സർവേ നടപടികളിൽ ഞാൻ ചതിക്കപ്പെട്ടു' ; ഗ്യാൻവാപി പള്ളിയിലെ സർവേ വിവരങ്ങൾ ചോർന്നെന്ന ആരോപണത്തിൽ പ്രതികരണവുമായി സർവ്വെ ഓഫീസർ; ഓഫീസറുടെ വെളിപ്പെടുത്തൽ സംഘത്തിൽ ഓഫീസറെ നീക്കിയതിന് പിന്നാലെ

'സർവേ നടപടികളിൽ ഞാൻ ചതിക്കപ്പെട്ടു' ; ഗ്യാൻവാപി പള്ളിയിലെ സർവേ വിവരങ്ങൾ ചോർന്നെന്ന ആരോപണത്തിൽ പ്രതികരണവുമായി സർവ്വെ ഓഫീസർ; ഓഫീസറുടെ വെളിപ്പെടുത്തൽ സംഘത്തിൽ ഓഫീസറെ നീക്കിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ നടന്ന സർവേയിലെ വിവരങ്ങൾ ചോർന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വാരണാസി കോടതി സർവേക്ക് മേൽനോട്ടം വഹിക്കാൻ നിയോഗിച്ച അജയ് മിശ്രയെ പുറത്താക്കിയത്. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം സമയവും കൂടി നൽകിയിരുന്നു.

റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് സർവേ റിപ്പോർട്ടുകൾ മാധ്യമങ്ങൾ വഴി ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മിറ്റി അഭിഭാഷകരും, ഹിന്ദു ഭാഗം അഭിഭാഷകരും തമ്മിൽ വാദം നടക്കുന്നതിനിടെയാണ് കോടതി അജയ് മിശ്രയെ പിരിച്ചുവിട്ടത്.അജയ് മിശ്ര വാടകയ്ക്കാണ് ക്യാമറാമാനെ നിയോഗിച്ചതെന്ന് സർവേക്ക് വേണ്ടി പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥൻ വിശാൽ സിങ് കോടതിയിൽ പറഞ്ഞു.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, എല്ലാവരേയും വിശ്വസിക്കുന്ന സ്വഭാവമുള്ള തന്നെ വിശാൽ സിങ് മുതലെടുക്കുകയായിരുന്നുവെന്നും അജയ് മിശ്ര പറഞ്ഞു.രാത്രി 12 മണി വരെ ഒരുമിച്ചിരുന്നാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. കൂടെ നിന്ന് വിശാൽ സിങ് ചതിക്കുകയാണെന്ന് മനസ്സിലായില്ല. കോടതി ഉത്തരവിൽ ദുഃഖമുണ്ട്. ഞാൻ തെറ്റു ചെയ്തിട്ടില്ല അജയ് മിശ്ര പറഞ്ഞു.

സംഭവത്തിൽ അജയ് മിശ്രയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നതായും വിശാൽ വ്യക്തമാക്കി.തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം അംഗീകരിക്കുന്നതായി അജ് മിശ്ര കോടതിയിൽ വ്യകതമാക്കി. എന്നാൽ ക്യാമറാമാന്റെ കൈക്കൽ നിന്നാണ് സർവേയുടെ ചിത്രങ്ങൾ പുറത്തെത്തിയത്. ഇതിന് എനിക്ക് എന്ത് ചെയ്യാൻ കഴിയും- ആജയ് മിശ്ര പറഞ്ഞു.

ഗ്യാൻവാപിയിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസമാണ് എത്തിയത്.ശിവലിംഗം കണ്ടെത്തിതായി പറയുന്നത് ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടർ ഫൗണ്ടൻ ആണിതതെന്നും മസ്ജിദ് അധികൃതർ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP