Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആണവ ആയുധങ്ങൾ നിർമ്മിക്കുന്ന ഇറാനെ ചെറുക്കാൻ മുന്നൊരുക്കങ്ങളുമായി ഇസ്രയേൽ; അതിർത്തിയിൽ നടത്തുന്നത് ചരിത്രത്തിലെ വലിയ സൈനികാഭ്യാസം; യുറേനിയം സമ്പുഷ്ടീകരണത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത് ബോംബ് നിർമ്മാണെന്ന് ആരോപണം; ചർച്ച പരാജയമായാൽ പശ്ചിമേഷ്യയിലും യുദ്ധം?

ആണവ ആയുധങ്ങൾ നിർമ്മിക്കുന്ന ഇറാനെ ചെറുക്കാൻ മുന്നൊരുക്കങ്ങളുമായി ഇസ്രയേൽ; അതിർത്തിയിൽ നടത്തുന്നത് ചരിത്രത്തിലെ വലിയ സൈനികാഭ്യാസം; യുറേനിയം സമ്പുഷ്ടീകരണത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത് ബോംബ് നിർമ്മാണെന്ന് ആരോപണം; ചർച്ച പരാജയമായാൽ പശ്ചിമേഷ്യയിലും യുദ്ധം?

മറുനാടൻ മലയാളി ബ്യൂറോ

യെരുശലേം: ആണവ ആയുധങ്ങൾ നിർമ്മിക്കുന്ന ഇറാനെ ചെറുക്കാൻ മുന്നൊരുക്കങ്ങളുമായി ഇസ്രയേൽ. ഇറാൻ ആണവായുധ നിർമ്മാണം തകൃതിയായി നടത്തുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഈ സാഹചര്യത്തിൽ അതിർത്തിയിൽ പരീക്ഷണ പറക്കലുകൾ സജീവമാക്കുകയാണ് ഇസ്രയേലി വ്യോമസേന. പശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലെ ചർച്ചകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇസ്രയേൽ യുദ്ധത്തിന് പോലും തയ്യാറാകുമെന്നാണ് സൂചന.

ഐക്യരാഷ്ട സഭ അുവദിച്ച പരിധിക്ക് അപ്പുറം യുറേനിയും ഇറാൻ സമ്പുഷ്ടീകരിച്ചിരുന്നു. ആയിരക്കണക്കിന് ആണവ ബോംബുകൾ ഇതിലൂടെ ഇറാൻ ഉണ്ടാക്കുമെന്നാണ് ഇസ്രയേൽ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് അതിർത്തിയിൽ സേനാ വിന്യാസവും ഇറാൻ അതിർത്തിക്ക് പുറത്ത് ഇസ്രയേലി വിമാനങ്ങൾ സൈനിക അഭ്യാസം നടത്തുന്നുണ്ട്. ഏക്കാലത്തേയും വലിയ അഭ്യാസങ്ങളാണ് നടത്തുന്നത്.

പാശ്ചാത്യ രാജ്യങ്ങളുമായും ഇറാനുമായും ചർച്ചകൾ തകരുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ഇസ്രയേൽ സൈനികർ നടത്തുന്ന പരിശീലനത്തിന് 'ചാരിയറ്റ്‌സ് ഓഫ് ഫയർ' എന്ന് പേരിട്ടു. ഭൂഗർഭ അറയിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ലക്ഷ്യം ആണവ യുദ്ധമെന്ന മുന്നറിയിപ്പ് ഇസ്രയേൽ ലോകരാജ്യങ്ങൾ നൽകുന്നുണ്ട്.

നതാൻസ് ആണവനിലയത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന സ്ഥലങ്ങളിൽ യുറേനിയം ശുദ്ധീകരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ മാർച്ച് മാസത്തെ റിപ്പോർട്ടിൽ യുഎൻ കണക്കുകൾക്കപ്പുറമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞിരുന്നു. ഈ ഭീഷണിയെ അമേരിക്കയുമായി കൈകോർത്ത് തോൽപ്പിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി യയെർ ലാപിഡ് നേരത്തെ പറഞ്ഞിരുന്നു. അവരുമായുള്ള ആണവ കരാർ വിഷയത്തിൽ തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും എന്നാൽ സത്യസന്ധമായ സംവാദം നല്ല ചങ്ങാത്തത്തിന്റെ ശക്തിയാണെന്നും അദ്ദേഹം യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇസ്രയേലും തങ്ങളും സംയുക്തമായി ഇറാനെ പ്രതിരോധിക്കുമെന്നും ആണവ കരാറാണ് അവരെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. 2015 ലെ ഇറാൻ ആണവ കരാർ നവീകരിക്കുന്ന വിഷയത്തിൽ ഇസ്രയേലുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നത് അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ കരാർ പൂർണമായി നടപ്പാക്കുന്നതാണ് അവരെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കരുതുന്നുവെന്നും 2018ൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽനിന്ന് പിന്മാറിയത് മൂലം ഇറാൻ രക്ഷപ്പെടുകയായിരുന്നുവെന്നും ബ്ലിങ്കൻ പറഞ്ഞു.

ബില്യൺ കണക്കിന് ഡോളർ സഹായം നൽകി ജോയിന്റ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) വഴി ബൈഡൻ ഭരണകൂടം കരാർ പുതുക്കാൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇറാന്റെ ഭീഷണി പ്രതിരോധിക്കാൻ പഴയ കരാർ പുതുക്കിയാൽ പോരെന്ന നിലപാടിലാണ് ഇസ്രയേൽ. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സിവിലിയൻ ഉപയോഗത്തിന് മാത്രമാണെന്നാണ് ഇറാൻ വാദിക്കുന്നത്.

2020 ൽ ഇസ്രയേൽ നയതന്ത്ര ബന്ധം സ്ഥാപിച്ച നാലു അറബ് രാജ്യങ്ങളുമായി ചർച്ച നടക്കാനിരിക്കെയാണ് ബ്ലിങ്കന്റെ പ്രസ്താവന. ചർച്ചയിൽ ആണവ കരാർ സുപ്രധാന അജണ്ടയാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലും ഇറാന്റെ ഇതര അയൽരാജ്യങ്ങളും അവരെ ശക്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആണവ കരാറിനെ എതിർക്കുകയാണ്. മേഖലയിൽ ഇറാൻ നിഴൽ യുദ്ധം നടത്തുകയാണെന്നും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ ഇറാൻ ആരോപണം നിഷേധിക്കുകയാണ്.

ഇസ്രയേലിൽ വിജയകരമായി ഡ്രോൺ ദൗത്യം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സിലെ ഖുദ്സ് ബ്രിഗേഡിന്റെ ചീഫ് കമാൻഡർ ബ്രിഗേഡിയർ ജനറൽ എസ്മയിൽ ഘാനി നേരത്തെ രംഗത്തു വന്നിരുന്നു. 41 ഇസ്രയേലി യുദ്ധവിമാനങ്ങളുടെ കണ്ണുവെട്ടിച്ച് രണ്ട് ഇറാനിയൻ ഡ്രോണുകൾ അതിന്റെ ദൗത്യം നിർവഹിച്ചതായും ഇവയെ തടയുന്നതിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ പരാജയപ്പെട്ടെന്നും മാധ്യമങ്ങൾ റിപോർട്ട് ചെയ്തതായി അറബിക് പോസ്റ്റ് റിപോർട്ട് ചെയ്തു.

'വളരെ വൈകുന്നതിന് മുമ്പ് നിങ്ങളുടെ യഥാർത്ഥ രാജ്യങ്ങളിലേക്ക് മടങ്ങുന്നതാണ് നല്ലത്,' ഇസ്രയേലിനെ അഭിസംബോധന ചെയ്തുകൊണ്ട് ഘാനി മുന്നറിയിപ്പ് നൽകി. 'ഇസ്രയേൽ സ്വന്തം നാശത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്' എന്ന് ഫലസ്തീൻ, സിറിയ, ഇറാൻ എന്നിവർക്കെതിരായ ഇസ്രയേൽ നീക്കത്തെ പരാമർശിച്ച് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹസ്സൻ സലാമി പറഞ്ഞു. ഇതെല്ലാം ഇറാൻ-ഇസ്രയേൽ സംഘർഷം കൂട്ടുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP