Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും; ഇനി പെയ്തിറങ്ങാൻ പോകുന്നത് സമാനതകളില്ലാത്ത മഴ; വരാനിരിക്കുന്നത് അതീവ ജാഗ്രത വേണ്ട നാലു ദിനങ്ങൾ; മധ്യകേരളം നേരിടാൻ പോകുന്നത് മറ്റൊരു മഹാപ്രളയമോ? അണക്കെട്ടുകൾ നിറഞ്ഞു കവിയാൻ സാധ്യത

കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും; ഇനി പെയ്തിറങ്ങാൻ പോകുന്നത് സമാനതകളില്ലാത്ത മഴ; വരാനിരിക്കുന്നത് അതീവ ജാഗ്രത വേണ്ട നാലു ദിനങ്ങൾ; മധ്യകേരളം നേരിടാൻ പോകുന്നത് മറ്റൊരു മഹാപ്രളയമോ? അണക്കെട്ടുകൾ നിറഞ്ഞു കവിയാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം നേരിടാൻ പോകുന്നത് മറ്റൊരു മഹാപ്രളയമോ? പ്രളയ സൂചനകൾ ശക്തമാക്കുന്നാണ് കലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നത് വലിയ ഭീഷണിയാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാകും കൂടുതൽ മഴ.

ഇന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ടുമാണു പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമാണ്.

മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. 21 വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. കൂടുതൽ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയാണ് എല്ലാ ജില്ലാ ഭരണകൂടവും.

2018 ലുണ്ടായ അവസ്ഥയാണ് ഇപ്രാവശ്യം ഇടവത്തിന് മുൻപ് അന്തരീക്ഷത്തിൽ ഉണ്ടായതെങ്കിലും അന്നത്തെ മറ്റു സ്ഥിതിഗതികൾ ഇനിയുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ പ്രാദേശികമായി എപ്പോൾ വേണമെങ്കിലും മഴ കനത്തനാശമുണ്ടാകാമെന്നാണ് നിഗമനം. കടലുകളിലെ മാറ്റവും ഉത്തരേന്ത്യയിൽ മുൻപില്ലാത്തവിധം അത്യുഷ്ണവും തുടരുന്നതാണ് ഇതി കാരണം. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ മാറ്റങ്ങൾ അനുസരിച്ചായിരിക്കും അടുത്തദിവസങ്ങളിൽ മഴപെയ്ത്തും അതിന്റെ വ്യാപനവും

ലക്ഷദ്വീപിനോടു ചേർന്നുള്ള ചക്രവാതം ന്യൂനമർദ്ദമായി രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റിന്റെ ശക്തി മഴയ്ക്ക് ആക്കം കൂട്ടാനും സാധ്യതയുണ്ട്. ഒരാഴ്ചയായി അന്തരീക്ഷത്തിലെ വിവിധഘടകങ്ങളുടെ അടിസ്ഥാനത്തിൽ കാലവർഷം ഏതാണ്ട് എത്തിയെന്ന നിരീക്ഷണവുമുണ്ട്. ഏതായാലും മഴ കാരണം കേരളത്തിലെ അണക്കെട്ടുകൾ എല്ലാം അതിവേഗം നിറയുകയാണ്. ഇത് മധ്യകേരളത്തെ കൂടുതൽ ആശങ്കയിലാക്കുന്നു. ഇടുക്കിയും മുല്ലപ്പെരിയാറും നിറഞ്ഞാൽ അത് ഭീഷണി പുതിയ തലത്തിലെത്തിക്കും.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദക്ഷിണാർധഗോളത്തിൽ നിന്നുള്ള വായു താപനില വർധിച്ച് പടിഞ്ഞാറ് ഭാഗത്തേയ്ക്കു നീങ്ങി കാർമേഘങ്ങളുമായി ആഫ്രിക്കൻ മുനമ്പിലെത്തി തിരിച്ചെത്തും. പിന്നീട് ഗൾഫ് മേഖലയിലൂടെയുള്ള സഞ്ചാരത്തിനിടെ മണൽഅംശം വൻതോതിൽ കലർന്ന് മേഘങ്ങൾക്കു കട്ടികൂടും. തുടർന്ന് കാറ്റ് അത്യുഷ്ണം അനുഭവപ്പെടുന്ന ടിബറ്റൻ പീഠഭൂമിയിലെത്തുന്നതോടെ സഹ്യപർവതത്തിൽ തട്ടിമഴയായി മാറുന്നതാണ് കാലവർഷത്തിന്റെ സ്വഭാവം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP