Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മിന്നുന്ന തുടക്കമിട്ട് പ്രിയം ഗാർഗ്; അർധ സെഞ്ചുറിയുമായി രാഹുൽ ത്രിപാഠി; പിന്തുണച്ച് നിക്കൊളാസ് പുരാൻ; മുംബൈക്കെതിരെ ഹൈദരാബാദിന് കൂറ്റൻ സ്‌കോർ

മിന്നുന്ന തുടക്കമിട്ട്  പ്രിയം ഗാർഗ്; അർധ സെഞ്ചുറിയുമായി രാഹുൽ ത്രിപാഠി; പിന്തുണച്ച് നിക്കൊളാസ് പുരാൻ;  മുംബൈക്കെതിരെ ഹൈദരാബാദിന് കൂറ്റൻ സ്‌കോർ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്‌കോർ ഉയർത്തി സൺറൈസേഴ്സ് ഹൈദാരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുത്തു. 194 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ നിലവിൽ വിക്കറ്റ് നഷ്ടം കൂടാതെ 26 റൺസ് എന്ന നിലയിലാണ്.

രാഹുൽ ത്രിപാഠിയുടെ (44 പന്തിൽ 76) ഇന്നിങ്സാണ് ഹൈദരാബാദിന് തുണയായത്. പ്രിയം ഗാർഗ് (26 പന്തിൽ 42), നിക്കൊളാസ് പുരാൻ (22 പന്തിൽ 38) മികച്ച പ്രകടനം പുറത്തെടുത്തു. രമൺദീപ് സിങ് മുംബൈ്ക്കായി മൂന്ന് വിക്കറ്റ് നേടി.

ഓപ്പണിങ് മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇന്നിറങ്ങിയത്. കെയ്ൻ വില്യംസണ് പകരം ഗാർഗ് ഓപ്പണറായി. അതിനുള്ള മാറ്റവും കണ്ടു. അഭിഷേക് ശർമ (9) നേരത്തെ പുറത്തായെങ്കിലും ത്രിപാഠിക്ക് മികച്ച പിന്തുണ നൽകാൻ ഗാർഗിന് സാധിച്ചു. ഇരുവരും 78 റൺസാണ് കൂട്ടിചേർത്തത്. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ഗാർഗിന്റെ ഇന്നിങ്സ്.

പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് പിന്തുണ നൽകി. അതിവേഗം റൺസ് കണ്ടെത്തിയ പുരാൻ ത്രിപാഠിക്കൊപ്പം 76 റൺസ് കൂട്ടിചേർത്തു. എന്നാൽ പുരാനെ പുറത്താക്കി റിലെ മെരെഡിത്ത് മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. തൊടട്ടടുത്ത ഓവരിൽ ത്രിപാഠിയും മടങ്ങി. മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പുരാന്റെ ഇന്നിങ്സ്. പിന്നാലെ എയ്ഡൻ മാർക്രവും (2) പുറത്തായി. വാഷിങ്ടൺ സുന്ദറിനെ (9) ബുമ്ര ബൗൾഡാക്കി. കെയ്ൻ വില്യംസൺ (8) പുറത്താവാതെ നിന്നു.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ, ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഹൈദരാബാദ് രണ്ട് മാറ്റം വരുത്തി. പ്രിയം ഗാർഗ്, ഫസൽ ഫാറൂഖി എന്നിവർ ടീമിലെത്തി. ശശാങ്ക് സിങ്, മാർകോ ജാൻസൻ പുറത്തായി. മുംബൈയും രണ്ട് മാറ്റം വരുത്തി. മായങ്ക് മർകണ്ഡെ, സഞ്ജയ് യാദവ് എന്നിവർ ടീമിലെത്തി. ഹൃതിക് ഷൊകീൻ, കുമാർ കാർത്തികേയ എന്നിവരാണ് വഴിമാറിയത്.

12 മത്സരങ്ങളിൽ 10 പോയിന്റ് മാത്രമാണ് ഹൈദരാബാദിനുള്ളത്. അവശേഷിക്കുന്നത് നേരിയ പ്ലേ ഓഫ് സാധ്യത മാത്രം. ആ സാധ്യത അവശേഷിക്കണമെങ്കിൽ ഇന്ന് ജയിച്ചേ തീരു. മറിച്ചാണെങ്കിൽ പുറത്തേക്കുള്ള വഴി തെളിയും. മറുവശത്ത് മുംബൈ ഇന്ത്യ അവസാനസ്ഥാനം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. 12 മത്സരങ്ങളിൽ ആറ് പോയിന്റാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP