Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയുമായി ചാറ്റ് ചെയ്തു; ഇരുപതുകാരന് ക്രൂരമർദനം, നഗ്‌നനാക്കി ഗ്രാമത്തിലൂടെ നടത്തി; ക്രൂരസംഭവം അരങ്ങേറിയത് കർണാടകയിൽ

യുവതിയുമായി ചാറ്റ് ചെയ്തു; ഇരുപതുകാരന് ക്രൂരമർദനം, നഗ്‌നനാക്കി ഗ്രാമത്തിലൂടെ നടത്തി; ക്രൂരസംഭവം അരങ്ങേറിയത് കർണാടകയിൽ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: യുവതിയോട് സംസാരിച്ചതിന്റെ പേരിൽ ഇരുപതുകാരന് ക്രൂര മർദനം മർദിക്കുകയും നഗ്‌നനാക്കി ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു. കർണാടകയിലാണ് ക്രൂരമായ സംഭവം നടന്നത്.

കർണാകയിലെ ധവാംഗരെ വില്ലേജിലെ അട്ടിക്കരെയിലാണ് അക്രമ നടന്നത്. സംഭവം സോഷ്യൽ മീഡിയയിലും പ്രചരിച്ചു. കഴിഞ്ഞാഴ്ചയാണ് അക്രമം നടന്നതെങ്കിലും സോഷ്യൽ മീഡിയയിൽ അടുത്തിടെ വീഡിയോ പ്രചരിച്ചതോടെയാണ് പുറംലോകമറിയുന്നത്.

അട്ടിക്കരെ വില്ലേജിലെ ഗണേശിനാണ് മർദനമേറ്റത്. മകനെ വീട്ടിൽ നിന്നും യുവതിയുടെ ബന്ധുക്കൾ വിളിച്ചിറക്കിക്കൊണ്ടുപോയതായി ഗണേശിന്റെ അമ്മ രേണുക പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഒരു കല്യാണ മണ്ഡപത്തിൽ രണ്ട് ദിവസം തടവിലാക്കി മർദിക്കുകയും, ശേഷം നഗനനാക്കി ഗ്രാമത്തിലൂടെ നടത്തുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. തന്റെ അഭ്യർത്ഥനകളൊന്നും കേൾക്കാതെയാണ് തന്റെ മകനെ കൊണ്ടുപോയതെന്ന് രേണുക പറഞ്ഞു.

'ചാറ്റുകൾ പരിശോധിച്ചപ്പോൾ, യുവതി ഗണേശിനെ സമീപിച്ചതായാണ് മനസിലാക്കാൻ സാധിച്ചത്. എന്നാൽ, യുവതിയുടെ ബന്ധുക്കൾ ഗണേശിനെ അക്രമിക്കുകയായിരുന്നു- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സംഭവത്തിൽ രണ്ട് പോരെ അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP