Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്ത് മത്സരത്തിലും ടോസ് നഷ്ടമായി; മഞ്ഞുവീഴ്ച പ്രതികൂലമായിട്ടും സ്‌കോർ പ്രതിരോധിക്കുന്നതിൽ മികവ്; സീസണിൽ ഏറ്റവും കൂടുതൽ തവണ ആദ്യം ബാറ്റ് ചെയ്ത് ജയിച്ചത് രാജസ്ഥാൻ; ഏറ്റവും മികച്ച യുവ നായകൻ സഞ്ജുവെന്ന് ഇർഫാൻ പത്താൻ

പത്ത് മത്സരത്തിലും ടോസ് നഷ്ടമായി;  മഞ്ഞുവീഴ്ച പ്രതികൂലമായിട്ടും സ്‌കോർ പ്രതിരോധിക്കുന്നതിൽ മികവ്; സീസണിൽ ഏറ്റവും കൂടുതൽ തവണ ആദ്യം ബാറ്റ് ചെയ്ത് ജയിച്ചത് രാജസ്ഥാൻ; ഏറ്റവും മികച്ച യുവ നായകൻ സഞ്ജുവെന്ന് ഇർഫാൻ പത്താൻ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച യുവ നായകൻ സഞ്ജു സാംസണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. കളത്തിൽ നായകന്റെ ഉത്തരവാദിത്തം സഞ്ജു ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും സ്‌കോർ പ്രതിരോധിക്കുന്നതിൽ അസാധാരണ മികവ് താരം പ്രകടിപ്പിച്ചെന്നും ഇർഫാൻ പറയുന്നു. ട്വിറ്ററിലാണ് ഇർഫാന്റെ പ്രതികരണം.

'ഈ സീസണിലെ ഏറ്റവും മികച്ച യുവക്യാപ്റ്റന്മാരിൽ ഒരാളാണ് സഞ്ജു സാംസൺ. ടോട്ടൽ ഡിഫൻഡ് ചെയ്യുമ്പോഴാണ് ക്യാപ്റ്റന്റെ റോൾ കളത്തിൽ കൂടുതൽ കാണാനാകുക. രാജസ്ഥാൻ റോയൽസ് അത് കളത്തിൽ സ്ഥിരമായി മികച്ച രീതിയിൽ ചെയ്യുന്നു' - ഇർഫാൻ ട്വീറ്റു ചെയ്തു.

ഐപിഎൽ 15-ാം സീസണിൽ ആദ്യം ബാറ്റ് ചെയ്ത ശേഷം സ്‌കോർ പ്രതിരോധിച്ച് ജയിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജസ്ഥാൻ റോയൽസിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ ഇർഫാൻ പത്താൻ പുകഴ്‌ത്തുന്നത്. 

സഞ്ജുവിന്റെ ചെറിയ പിഴവുകളെപ്പോലും സുനിൽ ഗവാസ്‌കറെപോലുള്ള മുൻ താരങ്ങൾ വിമർശിക്കുമ്പോഴാണ് സഞ്ജുവിന്റെ നായകമികവിനെ പ്രശംസിച്ച് പത്താൻ രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. ഈ സീസണിൽ കളിച്ച 13 മത്സരങ്ങളിൽ 10 എണ്ണത്തിലും സഞ്ജുവിന് ടോസ് നഷ്ടമായിരുന്നു.

മഞ്ഞുവീഴ്ച ഉണ്ടാകുന്നതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ടൂർണമെന്റിൽ ജയസാധ്യത ഉണ്ടായിരുന്നത്. എന്നാൽ, ആദ്യം ബാറ്റ് ചെയ്ത് ജയം നേടാൻ സഞ്ജുവിനും സംഘത്തിനും സാധിച്ചു.

സഞ്ജുവിനെ പ്രശംസിച്ച് വിഖ്യാത കമന്റേറ്റർ ഹർഷ ഭോഗ്ലയും രംഗത്തെത്തി. കളിക്കു ശേഷമുള്ള വാർത്താ സമ്മേളനം കൈകാര്യം ചെയ്യുന്നതിൽ സഞ്ജു എംഎസ് ധോണിയെ ഓർമിപ്പിക്കുന്നു എന്നാണ് ഭോഗ്ലെ പറഞ്ഞത്.

ടൂർണമെന്റിന്റെ തുടക്കത്തിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് പിന്തുണ നൽകാൻ അധികംപേർ രംഗത്തുണ്ടായിരുന്നില്ലെങ്കിലും ടീമിന്റെ മികച്ച പ്രകടനത്തോടെ സഞ്ജുവിലെ ക്യാപ്റ്റനെ അംഗീകരിക്കാൻ ക്രിക്കറ്റ് വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്.

രാജസ്ഥാൻ റോയൽസ് സ്‌കോർ പ്രതിരോധിക്കുന്ന രീതിയാണ് ഇർഫാനെ ആകർഷിച്ചത് ഒരു ക്യാപ്റ്റന്റെ ശരിയായ മികവ് സ്‌കോർ പ്രതിരോധിക്കുമ്പോൾ കാണാമെന്നും ഇർഫാൻ പറയുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ആദ്യം ബാറ്റ് ചെയ്ത് ജയിച്ചത് റോയൽസാണ്. തുടക്കം മുതൽ ടോസ് നഷ്ടമെന്ന നിർഭാഗ്യം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും മികച്ച ടോട്ടലുകൾ നേടിയും കുറഞ്ഞ ടോട്ടലുകൾ പ്രതിരോധിച്ചും റോയൽസ് ആരാധകരെ അതിശയിപ്പിച്ചിരുന്നു.

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ നേടിയ 24 റൺസ് ജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. അത്ഭുതങ്ങൾ സംഭവിച്ചാലേ ഇനി സഞ്ജുവിന്റെ സംഘം പുറത്തു പോകൂ. 13 കളിയിൽ എട്ടു വിജയവും അഞ്ചു തോൽവിയുമായി 16 പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം. മെയ് 20ന് നടക്കുന്ന മത്സരത്തിൽ റോയൽസ് സിഎസ്‌കെയുമായി കളിക്കും.

മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റ് കാട്ടിയ മിടുക്കാണ് കളിക്കളത്തിലും പ്രതിഫലിക്കുന്നത്. മികച്ച ഓൾറൗണ്ടർമാർ ടീമിൽ ഇല്ലെങ്കിലും ബാറ്റർമാരും ബൗളർമാരും ചേർന്ന് ടീമിനെ ജയിപ്പിക്കാൻ ഒപ്പമുണ്ട്. നിലവാരമുള്ള നാല് ബൗളർമാരേയും രണ്ട് ബാറ്റർമാരേയും മെഗാ ലേലത്തിൽ സ്വന്തമാക്കാൻ റോയൽസിന് സാധിച്ചു.

പോയിന്റ് ടേബിളിൽ 20 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസിന് താഴെ രണ്ടാമതാണ് ടീമിന്റെ സ്ഥാനം. ലഖ്നൗ സൂപ്പർ ജയ്ന്റ്സിനും 16 പോയിന്റുണ്ടെങ്കിലും മികച്ച നെറ്റ് റൺറേറ്റാണ് രാജസ്ഥാന് തുണയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP