Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി അഭിജിത്തിന്റെ 'അന്തരം' പതിമൂന്നാമത് കാഷിഷ് മുംബൈ ഇൻർനാഷണൽ ക്വിർ ഫിലിം ഫെസ്റ്റിവെലിന്റെ ഉദ്ഘാടന ചിത്രം; ട്രാൻസ് വുമൺ നേഹ നായിക

പി അഭിജിത്തിന്റെ 'അന്തരം' പതിമൂന്നാമത് കാഷിഷ് മുംബൈ ഇൻർനാഷണൽ ക്വിർ ഫിലിം ഫെസ്റ്റിവെലിന്റെ ഉദ്ഘാടന ചിത്രം; ട്രാൻസ് വുമൺ നേഹ നായിക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വിർ ഫിലിം ഫെസ്റ്റിവെലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇൻർനാഷണൽ ക്വിർ ഫിലിം ഫെസ്റ്റിവെലിന്റെ ഉദ്ഘാടന ചിത്രമായി പി അഭിജിത്തിന്റെ 'അന്തരം' പ്രദർശിപ്പിക്കും. ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തിൽ ആദ്യമായി നായികയാകുന്ന ചിത്രമാണ് അന്തരം.

സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം. ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ തൃശ്ശൂർ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദർശിപ്പിച്ചിരുന്നു. കാഷിഷ് മുംബൈ ഇന്റർനാഷണൽ ക്വിർ ഫിലിം ഫെസ്റ്റിവെലിൽ ജൂൺ 1 നാണ് അന്തരത്തിന്റെ പ്രദർശനം. 53 രാജ്യങ്ങളിൽ നിന്നുള്ള 184 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 'പോട്ടേറ്റോ ഡ്രീംസ് ഓഫ് അമേരിക്ക 'എന്ന അമേരിക്കൻ ചിത്രമാണ് സമാപന ചിത്രം. ഫെസ്റ്റിവെൽ ജൂൺ 5 ന് സമാപിക്കും.

ഗ്രൂപ്പ് ഫൈവ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം. കോൾഡ് കേസ്, എസ് ദുർഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ നായരാണ് ചിത്രത്തിലെ നായകൻ. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാൻസ് ആക്റ്റിവിസ്റ്റുമായ എ .രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ട്രാൻസ്ജൻഡർ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകൻ പി. അഭിജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാൻസ്ജൻഡർ സമൂഹത്തിന്റെ സോഷ്യൽ പൊളിറ്റിക്‌സും പറയുന്നു. ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനാണ് പി അഭിജിത്ത്.

രാജീവ് വെള്ളൂർ, ഗിരീഷ് പെരിഞ്ചേരി, എൽസി സുകുമാരൻ, വിഹാൻ പീതാംബരൻ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്‌സൺ, സിയ പവൽ, പൂജ, മുനീർഖാൻ, ജോമിൻ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുൽരാജീവ്, ബാസിൽ. എൻ ,ഹരീഷ് റയറോം, ജിതിൻരാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാനർ-ഗ്രൂപ്പ് ഫൈവ് എന്റർടെയ്ന്മെന്റ്‌സ്, സംവിധാനം- പി. അഭിജിത്ത്, നിർമ്മാതാക്കൾ - ജോജോ ജോൺ ജോസഫ്, പോൾ കൊള്ളന്നൂർ, ജോമിൻ വി ജിയോ, രേണുക അയ്യപ്പൻ, എ ശോഭില, സഹനിർമ്മാതാക്കൾ- ജസ്റ്റിൻ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമൽജിത്ത്, അസോസിയേറ്റ് ഡയറക്ടർ- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രൻ, സൗണ്ട് ഡിസൈൻ- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസൻ, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാർ, കാസ്റ്റിങ് ഡയറക്ടർ- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂർ, സച്ചിൻ രാമചന്ദ്രൻ, ക്യാമറ അസിസ്റ്റന്റ്- വിപിൻ പേരാമ്പ്ര, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്- രാഹുൽ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫർ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആർ ഒ- പി ആർ സുമേരൻ, പ്രൊഡക്ഷൻ മാനേജർ- പി. അൻജിത്ത്, ലൊക്കേഷൻ മാനേജർ- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോർട്ട്- എ സക്കീർഹുസൈൻ, സ്റ്റിൽസ്- എബിൻ സോമൻ, കെ വി ശ്രീജേഷ്, ടൈറ്റിൽ കെൻസ് ഹാരിസ്, ഡിസൈൻസ്- അമീർ ഫൈസൽ, സബ് ടൈറ്റിൽസ്- എസ് മുരളീകൃഷ്ണൻ, ലീഗൽ അഡൈ്വസർ- പി ബി റിഷാദ്, മെസ് കെ വസന്തൻ, ഗതാഗതം- രാഹുൽ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിന്റെ അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP