Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ വാഹനത്തിൽ ഇടതു പഞ്ചായത്തംഗം മാരക മയക്കുമരുന്ന് വച്ച് പിടിപ്പിക്കാൻ നോക്കിയ സംഭവത്തിൽ ഒരു അറസ്റ്റു കൂടി; പിടിയിലായത് മയക്കുമരുന്ന് എത്തിച്ചു നൽകിയ യുവാക്കളിൽ ഒരാൾ; കുടുങ്ങിയത് കോഴിക്കോട് സ്വദേശി അശ്വിൻ

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ വാഹനത്തിൽ ഇടതു പഞ്ചായത്തംഗം മാരക മയക്കുമരുന്ന് വച്ച് പിടിപ്പിക്കാൻ നോക്കിയ സംഭവത്തിൽ ഒരു അറസ്റ്റു കൂടി; പിടിയിലായത് മയക്കുമരുന്ന് എത്തിച്ചു നൽകിയ യുവാക്കളിൽ ഒരാൾ; കുടുങ്ങിയത് കോഴിക്കോട് സ്വദേശി അശ്വിൻ

ശ്രീലാൽ വാസുദേവൻ

വണ്ടന്മേട്: കാമുകനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്തി ഒഴിവാക്കാൻ ശ്രമിച്ച കേസിൽ സിപിഎം പഞ്ചായത്ത് അംഗത്തിന് മാരക ലഹരി വസ്തുവായ എംഡിഎംഎ എത്തിച്ച് നൽകിയ ഒരാളും കൂടി പിടിയിലായി.

കോഴിക്കോട് പാലാഴി വടക്കേച്ചാലിൽ അശ്വി(25)നാണ് അറസ്റ്റിലായത്. ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വണ്ടന്മേട് പഞ്ചായത്തംഗമായിരുന്ന സൗമ്യ ഏബ്രഹാമിന് എംഡിഎംഎ എത്തിച്ചു നൽകിയഅതുമായി ബന്ധപ്പെട്ടാണ് അശ്വിൻ പിടിയിലായത്. കോഴിക്കോടു നിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് ഇയാളാണ്.

ഈ കേസിൽ മുൻപ് പിടിയിലായ ഷെഫിൻഷായ്ക്കാണ് അശ്വിൻ എറണാകുളത്ത് വച്ച് എംഡിഎംഎ കൈമാറിയത്. ഇയാൾ അത് സൗമ്യയുടെ കാമുകന് കൈമാറുകയായിരുന്നു. വണ്ടന്മേട് ഇൻസ്പെക്ടർ വി എസ്.നവാസ്, ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ഷിജുമോൻ എന്നിവർ അടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.

കാമുകനൊം ജീവിക്കുന്നതിനായി ഭർത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്തി ഒഴിവാക്കാൻ ശ്രമിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത് നാടകീയ നീക്കങ്ങളിലൂടെയാണ്. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എൽഡിഎഫ് അംഗം സൗമ്യ സുനിലിനൊപ്പം ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ(24), ഷാനവാസ് എന്നിവരും അന്ന് അറസ്റ്റിലായി. കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടത്.

ഇതിനായി മാരക ലഹരി മരുന്നായ എംഡിഎംഎ ഭർത്താവിന്റെ വാഹനത്തിൽ ഒളിപ്പിച്ചുവയ്ക്കുകയും. ഇത് പൊലീസിനെ അറിയിക്കുകയുമായിരുന്നു. വണ്ടന്മേട് പൊലിസ് ആണ് സൗമ്യയേ പിടികൂടിയത്. ഇവർ ഭർത്താവിനെ ഒഴിവാക്കാനായി വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാൻ ആലോചന നടത്തിയിരുന്നെന്നും പൊലീസ് പറയുന്നു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങൾ നടത്തിയ പരിശോധനയ്ക്കിടെ പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്റെ വാഹനത്തിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമയായ സുനിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വിൽപ്പന നടത്തുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കേസിൽ വഴിത്തിരുവുണ്ടായതായി പൊലീസ് പറയുന്നത്. സൗമ്യയും കാമുകനും വിദേശ മലയാളിയുമായ വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് നടത്തിയ പദ്ധതിയായിരുന്നു വാഹനത്തിലെ മയക്കുമരുന്നെന്ന് പൊലീസ് പറയുന്നു.

കാമുകനായ വിനോദിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സൗമ്യ, കുറ്റകൃത്യത്തിന് കൂട്ടുനിന്നതെന്നും ഒരു വർഷമായി സൗമ്യയും കാമുകനായ വിനോദും വളരെ അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നൽകിയോ കെലപ്പെടുത്താൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടെങ്കിലും പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതിൽ നിന്നും പിന്മാറുകയായിരുന്നു. വിദേശത്ത് നിന്നും സൗമ്യയെ കാണാനായി നിരവധി തവണ എത്തിയിട്ടുള്ള വിനോദ്, ഒരു മാസം മുൻപ് വിദേശത്ത് നിന്ന് എറണാകുളത്ത് എത്തുകയും ആഡംബര ഹോട്ടലിൽ റൂം എടുത്ത് സൗമ്യയെ വിളിച്ച് വരുത്തുകയും ചെയ്തു. ഇവിടെ വച്ചാണ് ഇരുവരും സുനിലിനെ കുടുക്കാൻ പദ്ധതിയിട്ടത്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സിപിഎം ജില്ലാ നേതൃത്വം സൗമ്യയുടെ രാജി എഴുതിവാങ്ങിയിരുന്നു.

പദ്ധതി പ്രകാരം സൗമ്യയ്ക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ ശേഷം വിനോദ് വിദേശത്തേക്ക് തന്നെ കടന്നു. ഇയാളെ തിരികെ വിളിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണ്. കേസിൽ സൗമ്യയും മയക്കുമരുന്ന് എത്തിച്ച ഷാനവാസും ഷെഫിൻഷായും അറസ്റ്റിലായി. ഷാനവാസും ഷെഫിൻഷായും ചേർന്നാണ് 45,000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് നൽകിയതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP