Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപി ടിക്കറ്റെടുക്കാനും ഡോക്ടറെ കാണാനും ഇനി ക്യൂ നിൽക്കേണ്ട; എറണാകുളം ജില്ലയിലെ 12 ആശുപത്രികളിൽ 'ഇ ഹെൽത്ത്' സംവിധാനം; സംസ്ഥാനത്ത് 402 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി

ഒപി ടിക്കറ്റെടുക്കാനും ഡോക്ടറെ കാണാനും ഇനി ക്യൂ നിൽക്കേണ്ട; എറണാകുളം ജില്ലയിലെ 12 ആശുപത്രികളിൽ 'ഇ ഹെൽത്ത്' സംവിധാനം; സംസ്ഥാനത്ത് 402 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ജില്ലയിലെ 12 ആശുപത്രികളിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുന്നു. സിറ്റി ഇൻവെസ്റ്റ്മെന്റ് ടു ഇന്നവേറ്റ് ഇന്റഗ്രേറ്റ് ആൻഡ് സസ്റ്റെയിൻ-സിറ്റീസ് എന്ന പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി പൂർത്തിയാക്കിയിരുന്നു.

ആലുവ ജില്ലാ ആശുപത്രി, മട്ടാഞ്ചേരി വനിതകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ, കരുവേലിപ്പടി, പള്ളുരുത്തി താലൂക്ക് ആശുപത്രികൾ, റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി, ഇടപ്പള്ളി, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഇടക്കൊച്ചി, മങ്ങാട്ടുമുക്ക്, കടവന്ത്ര നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുക.

ഇ ഹെൽത്ത് സംവിധാനം നടപ്പാക്കുന്നതോടെ വീട്ടിലിരുന്ന ഓൺലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയിന്റ്മെന്റും എടുക്കാനാകും. രജിസ്റ്റർ ചെയ്ത രോഗികളുടെ മുഴുവൻ വിവരങ്ങളും ആശുപത്രിയിൽ ഓൺലൈൻ വഴി ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും. ഒരേസമയം രോഗികൾക്കും ആശുപത്രികൾക്കും ഇ ഹെൽത്ത് പദ്ധതി പ്രയോജനകരമാണ്.

സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അതിൽ 176 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. ആരോഗ്യ മേഖലയെ സമ്പൂർണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിദിനം ഒരു ലക്ഷം പേർക്ക് ഇ ഹെൽത്ത് സേവനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിദിനം 50,000 ഓൺലൈൻ അപ്പോയ്മെന്റ്, 10,000 ലാബ് റിപ്പോർട്ട് എന്നിവയും ലക്ഷ്യമിടുന്നു. എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാൻ സാധിക്കുന്നു.

സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഒ.പി. ക്ലിനിക്കുകൾ, ഫാർമസി, ലബോറട്ടറി, റേഡിയോളജി എന്നിങ്ങനെ എല്ലാ സേവനങ്ങൾക്കും ടോക്കൺ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്മെന്റ് സമ്പ്രദായം നടപ്പിലാക്കാൻ സാധിക്കും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓൺലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടർക്കും ലഭ്യമാകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP