Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിഫോർണിയാ ചർച്ചിലും, ഹൂസ്റ്റൺ സൂപ്പർമാർക്കറ്റിലും കൂട്ടവെടിവെപ്പ്;3 മരണം- നിരവധിപേർക്ക് പരിക്ക്

കാലിഫോർണിയാ ചർച്ചിലും, ഹൂസ്റ്റൺ സൂപ്പർമാർക്കറ്റിലും കൂട്ടവെടിവെപ്പ്;3 മരണം- നിരവധിപേർക്ക് പരിക്ക്

പി.പി ചെറിയാൻ

ഹൂസ്റ്റൺ: ഞായറാഴ്ച കാലിഫോർണിയാ ഓറഞ്ച്കൗണ്ടിയിലെ പ്രിസ്ബറ്ററി ചർച്ചിൽ ആരാധനക്കുശേഷം അക്രമി നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും, നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ച ന്യൂയോർക്ക് ബഫല്ലോയിൽ സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.

ലഗൂന വുഡ്സ് തയ് വാനികൾ കൂടു വരുന്ന പ്രിസ്ബിറ്റേറിയൻ ചർച്ചിൽ ആരാധനക്കുശേഷം അവിടെ ഉണ്ടായിരുന്ന മുൻ പാസ്റ്ററെ അഭിനന്ദിക്കുന്നതിന് യോഗം ചേർന്നതിന് ശേഷം ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അക്രമി നിറയൊഴിച്ചത്. അവിടെ ഉണ്ടായിരുന്നവർ ഭൂരിപക്ഷവും പ്രായമേറിയവരായിരുന്നു. വെടിയേറ്റവരിൽ 92 കാരനും ഉൾപ്പെടുന്നു.

ഏഷ്യൻ വംശജർക്കു നേരെയുള്ള അതിക്രമമായിരുന്നുവോ എന്നതു വ്യക്തമല്ല. പിന്നീട് ലഭിച്ച റിപ്പോർട്ടുകൾ വെടിവെച്ചയാളും ഏഷ്യൻ വംശജനാണെന്ന് പറയപ്പെടുന്നു. ചർച്ചിൽ കൂടിയിരുന്നവർ പെട്ടെന്ന് പ്രവർത്തിച്ചതിനാൽ അക്രമിയുടെ പാദങ്ങൾ കോഡുവയറു ഉപയോഗിച്ചു ബന്ധിക്കുന്നതിനും, അങ്ങനെ വലിയൊരു വിപത്തു ഒഴിവാക്കുന്നതിനും കഴിഞ്ഞതായും പൊലീസ് പറഞ്ഞു. അതേസമയം ഞായറാഴ്ച ഉച്ചക്കുശേഷം ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ഫ്ളിയാ മാർക്കറ്റിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർ വെടിയേൽക്കുകയും ചെയ്തതായി ഹാരിസ് കൗണ്ടി ഷെറിഫ് അറിയിച്ചു. വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ വെടിവെച്ചവരും ഉൾപ്പെടുന്ന മാർക്കറ്റിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരും, പരിക്കേറ്റവരും തർക്കത്തിൽ ഉൾപ്പെട്ടവരായിരുന്നുവെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP