Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്തും വീട് വിൽപ്പനയ്ക്ക് കൂപ്പൺ വിതരണം; 3000രൂപയുടെ കൂപ്പൺ അടിച്ച് വിതരണം ചെയ്തത് പാമ്പാടിയിൽ; സോഷ്യൽ മീഡിയയിലെ പ്രചരണം ശ്രദ്ധയിൽപെട്ടതോടെ പൊലീസിൽ പരാതി നൽകി ഭാഗ്യക്കുറി വകുപ്പ്

കോട്ടയത്തും വീട് വിൽപ്പനയ്ക്ക് കൂപ്പൺ വിതരണം; 3000രൂപയുടെ കൂപ്പൺ അടിച്ച് വിതരണം ചെയ്തത് പാമ്പാടിയിൽ; സോഷ്യൽ മീഡിയയിലെ പ്രചരണം ശ്രദ്ധയിൽപെട്ടതോടെ പൊലീസിൽ പരാതി നൽകി ഭാഗ്യക്കുറി വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വീട് വിൽക്കാൻ തിരുവനന്തപുരത്ത് കൂപ്പൺ അടിച്ച് വിതരണം ചെയ്തതിന് പിന്നാലെ കോട്ടയത്തും സമാന സംഭവം.കോട്ടയം പാമ്പാടിയിലാണ് വീട് വിൽക്കാൻ 3000 രൂപ വിലയുള്ള കൂപ്പണുകൾ അച്ചടിച്ച് വിതരണംചെയ്തത്. പാമ്പാടിയിൽ നിർമ്മിച്ച രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയുമടങ്ങിയ വീട് വിൽക്കാനാണ് ബറാക്ക റസിഡൻസി എന്ന സ്ഥാപനം ഭാഗ്യക്കുറി മാതൃകയിൽ വ്യാപകമായി കൂപ്പണുകൾ വിതരണംചെയ്തത്.

ഓഗസ്റ്റിൽ ഇതിന്റെ നറുക്കെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. നറുക്കെടുക്കപ്പെടുന്ന ആളിന് വീട് സ്വന്തമാകും. 3000 രൂപയുടെ ആയിരക്കണക്കിന് കൂപ്പണുകൾ വിൽക്കുന്നതിലൂടെ വീടിന്റെ ഉടമസ്ഥനും പണം ലഭിക്കും. നവമാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്.അനിൽകുമാർ പൊലീസിൽ പരാതി നൽകി.

തിരുവനന്തപുരത്ത് വീട് വിൽക്കാൻ കുടുംബം ഭാഗ്യക്കുറി അച്ചടിച്ച് വിതരണം ചെയ്തത് വിവാദമായിരുന്നു. ഇതിനെതിരേ ലോട്ടറി വകുപ്പ് രംഗത്തെത്തിയിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോൾ പാമ്പാടിയിലും സംഭവമുണ്ടായിരിക്കുന്നത്.1998-ലെ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരം ഐ.പി.സി. 294(3), 8 വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് മാത്രമേ ലോട്ടറി നറുക്കെടുപ്പ് നടത്താൻ അധികാരമുള്ളൂ.

വ്യക്തികൾ ഇത്തരത്തിൽ നറുക്കെടുപ്പ് നടത്തിയാൽ ഒരുമാസം തടവോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ നിരവധിപേർ നറുക്കെടുപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതായും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ ബി.സുരേന്ദ്രൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP