Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്ന് ശ്രീനിജൻ പോസ്റ്റിട്ടത് സ്വരാജിന്റെ നയതന്ത്ര നീക്കം നടക്കുമ്പോൾ; രാഷ്ട്രീയ ബുദ്ധി ശൂന്യതയിൽ മുഖ്യമന്ത്രി ക്ഷോഭത്തിൽ; അടിയന്തരമായി ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം; സാബു ജേക്കബിനെ പ്രകോപിപ്പിക്കുന്ന ആ പോസ്റ്റ് മുക്കി കുന്നത്തുനാട്ട് എംഎൽഎ; ഇടതു കണ്ണും ട്വന്റി ട്വന്റി വോട്ടിൽ

ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്ന് ശ്രീനിജൻ പോസ്റ്റിട്ടത് സ്വരാജിന്റെ നയതന്ത്ര നീക്കം നടക്കുമ്പോൾ; രാഷ്ട്രീയ ബുദ്ധി ശൂന്യതയിൽ മുഖ്യമന്ത്രി ക്ഷോഭത്തിൽ; അടിയന്തരമായി ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം; സാബു ജേക്കബിനെ പ്രകോപിപ്പിക്കുന്ന ആ പോസ്റ്റ് മുക്കി കുന്നത്തുനാട്ട് എംഎൽഎ; ഇടതു കണ്ണും ട്വന്റി ട്വന്റി വോട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ 'കുന്ദംകുളം മാപ്പ്' പിൻവലിച്ചു; സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശാസനയാണ് ഈ മാപ്പ് പിൻവലിക്കാനുള്ള കാരണമെന്നാണ് സൂചന. കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയെ പ്രകോപിപ്പിക്കാതെ ആ വോട്ട് കൂടി നേടാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. അതിശക്തമായ മത്സരം നടക്കുന്ന തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടെ വോട്ടുകളും അതിനിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ്ബിനെ പരിഹസിക്കുന്ന പോസ്റ്റ് അതിവേഗം ശ്രീനിജൻ പിൻവലിച്ചത്.

തൃക്കാക്കരയിൽ ആർക്കാണ് വോട്ടെന്ന് ആംആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്ക് പതിനായിരത്തിന് മുകളിൽ വോട്ട് തൃക്കാക്കരയിൽ കിട്ടിയിരുന്നു. പിടി തോമസിന് പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷവും കിട്ടി. അതുകൊണ്ട് തന്നെ ട്വന്റി ട്വന്റി വോട്ടുകൾ കൂടി കിട്ടിയാൽ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് ജയിക്കാമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ സാബു ജേക്കബിനെ പ്രകോപിപ്പിക്കാതിരിക്കാൻ സിപിഎം നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. ഇതിനിടെയാണ് കുന്ദകുളം മാപ്പിലെ ശ്രീനിജന്റെ കളിയാക്കൽ എത്തിയത്. ഇത് സിപിഎം നേതൃത്വത്തിന് പിടിച്ചില്ല. ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തു.

തൃക്കാക്കരയിൽ ആം ആദ്മിട്വന്റി 20 സഖ്യത്തിന്റെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജനക്ഷേമസഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് പറഞ്ഞിരുന്നു. അവർക്ക് ആശയപരമായി പിന്തുണയ്ക്കാൻ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അതുകൊണ്ട് ആ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.സ്വരാജ് വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കുന്ദംകുളം മാപ്പിലെ ശ്രീനിജന്റെ കടന്നാക്രമണം എത്തിയത്. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വം അതിവേഗം കുന്നത്തുനാട് എംഎൽഎയെ തിരുത്തുകയായിരുന്നു.

മഴയെ വെല്ലുന്ന ആവേശവുമായിട്ടാണ് സ്ഥാനാർത്ഥി പര്യടനത്തിൽ ആളുകൾ എത്തിച്ചേരുന്നത്. അതുകൊണ്ടു മഴയൊരു പ്രശ്‌നമേയല്ലെന്നാണു തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോൾ പറയുന്നത്. ഇടതുപക്ഷത്തിനു ബാലികേറാമലയെന്നു കരുതിയിരുന്ന പല മണ്ഡലങ്ങളും പിടിച്ചത് ഉപതിരഞ്ഞെടുപ്പുകളിലൂടെയാണ്. അതുമായി താരതമ്യം ചെയ്താൽ തൃക്കാക്കരയിൽ വളരെ എളുപ്പം വിജയിക്കാൻ കഴിയുന്നതാണെന്നും സ്വരാജ് അവകാശപ്പെട്ടിരുന്നു. ട്വന്റി ട്വന്റി വോട്ടുകൾ കൂടി സമാഹരിച്ചുള്ള വിജയമാണ് സ്വരാജും പ്രചരണത്തിന് ചുക്കാൻ പിടിക്കുന്ന ഇടതു നേതാക്കളും മനസ്സിൽ കാണുന്നത്.

ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്നായിരുന്നു ശ്രീനിജൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. കിഴക്കമ്പലം പ്രദേശം കൂടി ഉൾക്കൊള്ളുന്ന കുന്നത്തുനാടിലെ എംഎൽഎയാണ് ശ്രീനിജൻ. ട്വന്റി ട്വന്റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്റി ട്വന്റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ ശ്രീനിജൻ അടക്കമുള്ളവർ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ശ്രീനിജൻ അടക്കമുള്ളവരെ നിലയ്ക്കു നിർത്താൻ പാർട്ടി തയ്യാറാകണമെന്നും സാബു പറഞ്ഞിരുന്നു. ഇതിനെയാണ് സിപിഎം എംഎൽഎ കൂടിയായ ശ്രീനിജൻ പരിഹസിച്ചത്. എന്നാൽ അതിരുവിട്ട പ്രകോപനങ്ങൾ വേണ്ടെന്നായിരുന്നു സിപിഎം നിലപാട്.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി വോട്ട് ആർക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് അറിയിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്.സിൽവർ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചായിരിക്കും നിലപാട് സ്വീകരിക്കുക എന്നും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കെ റെയിലിലെ കല്ലിടൽ സർക്കാർ വേണ്ടെന്ന് വച്ചത്. ഇതും ട്വന്റി ട്വന്റി അടക്കമുള്ള പാർട്ടികളെ ചേർത്ത് നിർത്താനുള്ള സർക്കാർ നടപടികളുടെ നീക്കമാണ്. ഇതെല്ലാം ശ്രീനിജനേയും സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്.

അതിനിടെ ട്വന്റി ട്വന്റിയുമായി ശാശ്വത ശത്രുതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിശദീകരിച്ചിട്ടുണ്ട്. തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടേയും എഎപിയുടേയും വോട്ടുകൾ യുഡിഎഫ് സ്വാഗതം ചെയ്യുകയാണ്. ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കും, വികസനത്തിന് വേണ്ടി കഴിഞ്ഞകാലങ്ങളിൽ നില കൊണ്ട പാർട്ടി എന്ന നിലയിലും എഎപിയുടേയും ട്വന്റി ട്വന്റിയുടേയും പിന്തുണ കോൺഗ്രസ് തേടുകയാണെന്ന് സുധാകരൻ പറഞ്ഞു. ഇതും ഗൗരവത്തിൽ സിപിഎം എടുക്കുന്നുണ്ട്. ട്വന്റി ട്വന്റി വോട്ടുകൾ കൂടി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് കിട്ടിയാൽ ഭൂരിപക്ഷം കൂടും. ഈ സാഹചര്യം ഒഴിവാക്കാനാണ് സിപിഎം ശ്രമം.

ആം ആദ്മി പാർട്ടിക്കും ട്വന്റി ട്വന്റിക്കും ഇടതുപക്ഷവുമായി യോജിക്കാനാകില്ല. ആം ആദ്മി പാർട്ടി എവിടെയാണ് ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ളത്. ട്വന്റി ട്വന്റി എവിടെയാണ് ഇടതുപക്ഷത്തോട് യോജിച്ചിട്ടുള്ളത്?. സാധാരണഗതിയിൽ ഒരു കാരണവശാലും യോജിക്കാനാകാത്ത പ്രസ്ഥാനമാണ് അവരെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷമെന്ന് കെ സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ ഭാഗത്തു നിന്നും ട്വന്റി ട്വന്റിക്കുണ്ടായ തിക്താനുഭവങ്ങൾ അറിയാമെന്നും സുധാകരൻ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP