Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കി ഡാമിന് മതിയായ സുരക്ഷയില്ല; അട്ടിമറിയോ സ്‌ഫോടനമോ ഉണ്ടായാൽ കനത്ത നാശനഷ്ടം ഉണ്ടാകും; ബാണാസുര സാഗറിന് ഭീഷണി മാവോയിസ്റ്റുകൾ; സംസ്ഥാനത്തെ ഡാമുകൾക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ഐബി റിപ്പോർട്ട്; വൈദ്യുതി നിലയങ്ങളുടെ ചുമതല വ്യവസായ സുരക്ഷ സേനയ്ക്ക്; അട്ടിമറി സാധ്യതകൾ കണക്കിലെടുത്ത് സായുധ സേനയുടെ നിയന്ത്രണത്തിലേക്ക് അണക്കെട്ടുകൾ

ഇടുക്കി ഡാമിന് മതിയായ സുരക്ഷയില്ല; അട്ടിമറിയോ സ്‌ഫോടനമോ ഉണ്ടായാൽ കനത്ത നാശനഷ്ടം ഉണ്ടാകും; ബാണാസുര സാഗറിന് ഭീഷണി മാവോയിസ്റ്റുകൾ; സംസ്ഥാനത്തെ ഡാമുകൾക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ഐബി റിപ്പോർട്ട്; വൈദ്യുതി നിലയങ്ങളുടെ ചുമതല വ്യവസായ സുരക്ഷ സേനയ്ക്ക്; അട്ടിമറി സാധ്യതകൾ കണക്കിലെടുത്ത് സായുധ സേനയുടെ നിയന്ത്രണത്തിലേക്ക് അണക്കെട്ടുകൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: ഇടുക്കിയുൾപ്പെടെയുള്ള സംസ്ഥാനത്തെ ഡാമുകൾക്ക് കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട്. വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിച്ചേക്കും.

അണക്കെട്ടുകളുടെ സുരക്ഷ ഈ ഏജൻസിക്ക് കൈമാറാൻ വൈദ്യുത ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നടപ്പാക്കിയിരുന്നില്ല. ഇതിനിടെയാണ് ഐബിയുടെ സുരക്ഷാ ആശങ്ക എത്തുന്നത്. ഈ സാഹചര്യത്തിൽ അണക്കെട്ടുകളിൽ സായുധ സുരക്ഷാ സേന ഉടൻ എത്താനാണഅ സാധ്യത. ഭീകരാക്രമണ ഭീഷണിക്കുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഈ നീക്കം.

വൈദ്യുതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം 14 വൈദ്യുതി നിലയങ്ങളെക്കുറിച്ചുള്ള സെക്യൂരിറ്റി ഓഡിറ്റ് എസ്‌ഐഎസ്എഫ് നടത്തിയിരുന്നു. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടനെ സുരക്ഷ ചുമതല എസ്‌ഐഎസ്എഫിന് കൈമാറിയേക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിലൊന്നായ ഇടുക്കി ഡാമിന് മതിയായ സുരക്ഷയില്ലെന്ന് ഐബി രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. അട്ടിമറിയോ സ്‌ഫോടനമോ ഉണ്ടായാൽ കനത്ത നാശനഷ്ടങ്ങളുണ്ടാകാൻ ഇടയുണ്ട്.

ഈ അടുത്ത കാലത്ത് ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ ഇടുക്കി ആർച്ച് ഡാം, ചെറുത്തോണി, കല്ലാർ, ഇരട്ടയാർ, കുളമാവ്, കുളമാവ് സർജ് ഷാഫ്റ്റ്, വാഴത്തോപ്പ്, തുടങ്ങിയ ഡാമുകളിൽ എസ്‌ഐഎസ്എഫ് സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു. ഈ തന്ത്രപ്രധാനമായ ഡാമുകളിൽ 88 ആയുധധാരികളായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് നിർദ്ദേശം. ഇടുക്കിയിലേക്ക് മാത്രം 44 പേരെ നിയമിക്കണമെന്ന് നിർദ്ദേശമുണ്ട്.

ഇതിനുംപുറമേ, കക്കാട്, സീതത്തോട്, ഇടമലയാർ, പെരിങ്ങൽകുത്ത്, ഷോളയാർ, കുറ്റ്യാടി, ബാണാസുര സാ?ഗർ, കക്കയം, ലോവർ പെരിയാർ, നേരിയമംഗലം, ചെങ്കുളം, പന്നിയാർ, പള്ളിവാസൽ എന്നീ വൈദ്യുതി നിലയങ്ങളിലും സുരക്ഷാ പരിശോധന നടന്നിരുന്നു. ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ എന്നീ പദ്ധതി പ്രദേശങ്ങളിൽ സ്വകാര്യ സുരക്ഷാ ഏജൻസികളെയാണ് ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്. ഇതുകൂടാതെ നാമമാത്രമായി പൊലീസിന്റെ സുരക്ഷയും ഈ പ്രദേശങ്ങളിലുണ്ട്. ഇവ തീർത്തും അപര്യാപ്തമാണെന്നാണ് ഐബിയുടെ കണ്ടെത്തൽ.

ഡാമുകളിൽ മിക്കവയും വനപ്രദേശങ്ങളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ഭീകര സംഘടനകളുടെ ആക്രമണങ്ങൾക്കും ഭീഷണികൾക്കും സാധ്യതയുണ്ട്. കേരളത്തിന്റെ വനപ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്. വടക്കൻ ജില്ലകളിൽ പലവട്ടം മാവോയിസ്റ്റുകൾ പൊലീസുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. ബാണാസുര സാഗറിന് സമീപം മാവോയിസ്റ്റുകളെ പലവട്ടം പൊലീസ് തുരത്തിഓടിച്ചിട്ടുമുണ്ട്.

കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള മുല്ലപ്പെരിയാർ ഡാമിൽ 124 പേരടങ്ങുന്ന സുരക്ഷ സംഘമാണ് സുരക്ഷ നൽകുന്നത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇവിടെ സുരക്ഷ ചുമതലയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP