Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭർതൃവീട്ടിൽ ഉറങ്ങാൻ കിടന്ന യുവതിയെ കാണാതായി; മുങ്ങിയത് താലി ഉൾപ്പെടെ ഭർതൃവീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചുവെച്ച ശേഷം; ആകെ എടുത്തത് രണ്ടു ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും; മടങ്ങിയെത്തിയത് രണ്ട് ദിവസം കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ; ഭർത്താവിനെ വേണ്ടെന്ന് മൊഴി

ഭർതൃവീട്ടിൽ ഉറങ്ങാൻ കിടന്ന യുവതിയെ കാണാതായി; മുങ്ങിയത് താലി ഉൾപ്പെടെ ഭർതൃവീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചുവെച്ച ശേഷം; ആകെ എടുത്തത് രണ്ടു ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും; മടങ്ങിയെത്തിയത് രണ്ട് ദിവസം കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ; ഭർത്താവിനെ വേണ്ടെന്ന് മൊഴി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: നാദാപുരം വളയം കുറുവന്തേരിയിലെ ഭർതൃവീട്ടിൽനിന്ന് കാണാതായ യുവതി രണ്ട് ദിവസത്തിനുശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായി. കൊല്ലം സ്വദേശിനിയായ 21കാരിയാണ് രണ്ട് ദിവസം മുമ്പ് ഭർതൃവീട്ടിൽ നിന്നും ഒളിച്ചോടിയത്. യുവതിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ പൊലീസ സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

വീട്ടുകാർ പരാതി നൽകി കാത്തിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭർത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊല്ലത്തുനിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശിയുടെ ബന്ധുവിനുമൊപ്പമാണ് യുവതി വളയം പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

യുവതിയുടെ ഭർത്താവ് വിദേശത്താണ്. മൂന്നര വർഷം മുമ്പായിരുന്നു വിവാഹം. യുവതിയുടെ ഗൾഫിലുള്ള ബന്ധുക്കൾ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഭർതൃവീട്ടിൽ ഉറങ്ങാൻകിടന്ന യുവതിയെ ബുധനാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.

താലി ഉൾപ്പെടെ ഭർതൃവീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചുവച്ചാണ് യുവതി പോയത്. രണ്ടു ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഒപ്പം കൊണ്ടുപോയിരുന്നു. യുവതിയെ വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP