Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ പിടിയിൽ! ദക്ഷിണേന്ത്യയിലെ ആദ്യ രാഷ്ട്രീയ പരീക്ഷണത്തിന് കേരളം തിരഞ്ഞെടുക്കാൻ കെജ്രിവാളിനെ പ്രേരിപ്പിച്ച് കിഴക്കമ്പലം പരീക്ഷണം; തൃക്കാക്കരയിലെ പിന്തുണയിൽ ഉടൻ തീരുമാനം; ചർച്ചയാക്കുക കെ റെയിൽ വിരുദ്ധത; ആപ്പ് രാഷ്ട്രീയം കേരളത്തിലേക്ക്; സാബു ജേക്കബ് ശുഭപ്രതീക്ഷയിൽ

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ പിടിയിൽ! ദക്ഷിണേന്ത്യയിലെ ആദ്യ രാഷ്ട്രീയ പരീക്ഷണത്തിന് കേരളം തിരഞ്ഞെടുക്കാൻ കെജ്രിവാളിനെ പ്രേരിപ്പിച്ച് കിഴക്കമ്പലം പരീക്ഷണം; തൃക്കാക്കരയിലെ പിന്തുണയിൽ ഉടൻ തീരുമാനം; ചർച്ചയാക്കുക കെ റെയിൽ വിരുദ്ധത; ആപ്പ് രാഷ്ട്രീയം കേരളത്തിലേക്ക്; സാബു ജേക്കബ് ശുഭപ്രതീക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. കെ റെയിൽ, അക്രമ രാഷ്ട്രീയം തുടങ്ങിയവയാകും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ഇടതും വലതും ട്വന്റി ട്വന്റിയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പാർട്ടിയോടും മാനസികമായി അടുപ്പമില്ലെന്നും സാബു ജേക്കബ് വിശദീകരിക്കുന്നു.

ട്വന്റി ട്വന്റി- ആപ്പ് ജനക്ഷേമ സഖ്യം മറ്റ് മുന്നണികൾക്ക് ബദലാകുമെന്ന് സാബു ജേക്കബ് പറഞ്ഞു.ജനക്ഷേമ സഖ്യത്തിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. അധികാരതർക്കമുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം, ആര് വലുത്, ആര് ചെറുത് എന്ന് ജനക്ഷേമ സഖ്യത്തിൽ മത്സരമില്ലെന്നും കൂട്ടിച്ചേർത്തു.

ആം ആദ്മിയും ട്വന്റി ട്വന്റിയും പ്രഖ്യാപിച്ച ജനക്ഷേമ സഖ്യം തൃക്കാക്കരയിൽ കൃത്യമായ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. എഎപിയിലും ട്വന്റി ട്വന്റിയിലും ധാരണ ആയിട്ടുണ്ട്. അധികാരതർക്കമുണ്ടാകില്ല. ആര് വലുത് ആര് ചെറുത് എന്ന് ജനക്ഷേമ സഖ്യത്തിൽ മത്സരമില്ല. സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

നാലു പതിറ്റാണ്ടിലേറെയായി എൽഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന് ബദൽ ഉയർത്താനാണ് ആപ്, ട്വന്റി ട്വന്റി ശ്രമം. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി എന്ന പ്രാദേശിക കൂട്ടായ്മ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കളഞ്ഞത്. എൽഡിഎഫിനെയും യുഡിഎഫിനെയും ബിജെപിയെയും നിഷ്പ്രഭരാക്കിയായിരുന്നു ട്വന്റി ട്വന്റിയുടെ കിഴക്കമ്പലം വിജയം. 2020 ലേക്കെത്തിയപ്പോൾ സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്കും വിജയം വ്യാപിപ്പിക്കാൻ ട്വന്റി ട്വന്റിക്ക് കഴിഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ മൽസരിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച വോട്ടു മുന്നേറ്റമുണ്ടാക്കാനും ട്വന്റി ട്വന്റിക്കായതോടെയാണ് എൽഡിഎഫിനും യുഡിഎഫിനും എതിരെയൊരു ബദൽ രാഷ്ട്രീയത്തിന് കേരളത്തിൽ സാധ്യതയുണ്ടെന്ന ചിന്ത തന്നെ ഉയർന്നത്. കാര്യമായി സംഘടനാ സംവിധാനമില്ലാതിരുന്നിട്ടും ദക്ഷിണേന്ത്യയിലെ ആദ്യ രാഷ്ട്രീയ പരീക്ഷണത്തിന് കേരളം തിരഞ്ഞെടുക്കാൻ അരവിന്ദ് കെജ്രിവാളിനെ പ്രേരിപ്പിച്ചതും ട്വന്റി ട്വന്റി മുന്നേറ്റമാണെന്ന് സാബു ജേക്കബ് വിശദീകരിച്ചു.

മൂന്നു പതിറ്റാണ്ടിലേറെക്കാലം സംസ്ഥാനത്ത് ശക്തമായ സംഘടനാ പ്രവർത്തനം നടത്തിയിട്ടും ഏറ്റവും അനുകൂല സാഹചര്യത്തിൽ പോലും ബിജെപിക്ക് സമാഹരിക്കാനായത് 20 ശതമാനത്തോളം വോട്ടുകളാണ്. എന്നിട്ടും ഇക്കാലത്തിനിടെ ഒരൊറ്റ നിയമസഭ സീറ്റു മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ഈ വസ്തുത മുന്നിൽ നിൽക്കുന്നതു കൊണ്ട് തന്നെയാണ് യുഡിഎഫിനും എൽഡിഎഫിനുമെതിരെ മറ്റൊരു ബദൽ ഉയർത്താനുള്ള ശ്രമമെന്നും സാബു ജേക്കബ് പറയുന്നു.

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് നേരെ വിമർശനമുയർത്തിാണ് ഇന്നലത്തെ പൊതുയോഗത്തിലും ട്വന്റി-20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് സംസാരിച്ചത്. കെഎസ്ആർടിസിയെ നോക്കി നടത്താൻ അറിയാത്തവരാണ് കോടികളുടെ സിൽവർ ലൈൻ പദ്ധതി കൊണ്ടുവരാൻ പോകുന്നത്. ജനങ്ങളുടെ നെഞ്ചിൽ കുറ്റിയടിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് സാബു ജേക്കബ് വിമർശിച്ചു. മെട്രോ ഒരു കോടി നഷ്ടത്തിലാണ്.

ഈ സ്ഥിതി തുടർന്നാൽ കേരളം ഉടൻ ശ്രീലങ്കയെക്കാൾ മോശം സ്ഥിതിയിലേക്കെത്തുമെന്നും സാബു ജേക്കബ് പറഞ്ഞു.കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല. ചെകുത്താന്റെ നാടാണെന്നും കൂട്ടിച്ചേർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP