Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോട്ടലിന് അരികെ രണ്ട് ബാത്ത് റൂം; പൂട്ടിയിട്ടിരിക്കുന്ന ബാത്ത് റൂമിലുള്ളത് അരിയും പഞ്ചസാരയും അടക്കമുള്ള ഭക്ഷണ സാധനം; ഇതു കണ്ട് വീഡിയോ എടുത്തത് പിടിച്ചില്ല; ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ച് ഗുണ്ടായിസം; കണ്ണൂരിലെ പിലാത്തറയിലെ കെ സി റസ്റ്റോറന്റിൽ ഡോക്ടർക്ക് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം

ഹോട്ടലിന് അരികെ രണ്ട് ബാത്ത് റൂം; പൂട്ടിയിട്ടിരിക്കുന്ന ബാത്ത് റൂമിലുള്ളത് അരിയും പഞ്ചസാരയും അടക്കമുള്ള ഭക്ഷണ സാധനം; ഇതു കണ്ട് വീഡിയോ എടുത്തത് പിടിച്ചില്ല; ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ച് ഗുണ്ടായിസം; കണ്ണൂരിലെ പിലാത്തറയിലെ കെ സി റസ്റ്റോറന്റിൽ ഡോക്ടർക്ക് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനം

വൈഷ്ണവ് സി

കണ്ണൂർ : കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ കെ സി റസ്റ്റോറന്റിന്റെ റസ്റ്റോറന്റ് ശുചിമുറിയിൽ ഭക്ഷണം. ഇത് കണ്ടു ചോദ്യം ചെയ്ത കാസർകോട് ബന്തടുക്ക സ്വദേശിയായ ഡോക്ടർ സുബ്ബറായയെയും കൂട്ടരെയും ഹോട്ടൽ ഉടമയും മറ്റ് തൊഴിലാളികളും ചേർന്ന് മർദ്ദിച്ചു.

ഹോട്ടലിന് അരികെ നാല് ബാത്ത് റൂം ഉള്ളതിൽ രണ്ടു ബാത്ത്‌റൂമുകളാണ് തുറന്നു പ്രവർത്തിക്കുന്നത്. ഇതിൽ പൂട്ടിക്കിടക്കുന്ന ബാത്‌റൂമിൽ ആണ് ഭക്ഷണ സാധനങ്ങളായ അരി പഞ്ചസാര മുതലായവ സൂക്ഷിച്ചിരുന്നത്. ഇത് കണ്ട് ഡോക്ടർ വീഡിയോ എടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നം വഷളായത്.

ബലമായി അദ്ദേഹത്തിന്റെ ഫോൺ പിടിച്ചുവാങ്ങി അദ്ദേഹത്തിന് ഫോണിൽനിന്ന് വിഷ്വൽസ് ഡിലീറ്റ് ചെയ്കയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്നുപോകാൻ മുതിർന്ന ഡോക്ടറെ ഹോട്ടൽ ഉടമയും സംഘവും പോകാൻ അനുവദിച്ചില്ല. ഡോക്ടർ പൊലീസിനെ വിളിച്ചതിനെ തുടർന്ന് പൊലീസ് എത്തി കടയുടമയെയും കൂട്ടരെയും അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഡോക്ടർക്ക് പോവാൻ ആയത്. ഡോക്ടർ മർദ്ദിച്ച പേരിൽ ഹോട്ടൽ ഉടമയായ മുഹമ്മദ് മൊയ്തീൻ, സമീന തുടങ്ങി ഹോട്ടലുംമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്കെതിരെ കേസെടുത്തു.

ഡോക്ടർ 31 പേരടങ്ങുന്ന സംഘവും ചേർന്ന് ടൂറിന് വന്നപ്പോഴാണ് സംഭവം അരങ്ങേറിയത്. ഡോക്ടർ പറയുന്നതനുസരിച്ച് ഇപ്പോഴും ആവശ്യം റെക്കോർഡ് ചെയ്ത് ഫോൺ തനിക്ക് തിരിച്ചു കിട്ടിയില്ല എന്നാണ്. സംഭവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ പ്രതികരിച്ച തങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല അടച്ചുറപ്പുള്ള മുറിയിലാണ് തങ്ങൾ ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് എന്നാണ്.

എന്നാൽ ഏതു സമയവും എലിയും പാമ്പും പോലുള്ള ജീവികൾ കേറാൻ തക്കവണ്ണമുള്ള രീതിയിൽ ബാത്‌റൂമിലെ നിലത്താണ് ഇത്തരത്തിൽ സാധനങ്ങൾ സൂക്ഷിച്ചത്. മുകൾഭാഗത്ത് തുറന്ന രീതിയിലുള്ള ബാത്‌റൂം ആണ് ഇത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചത്. ഇത് ചോദ്യം ചെയ്ത ഡോക്ടറെയാണ് ഹോട്ടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകളെ മർദ്ദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP