Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴയുടെ ആശങ്ക പോലും വകവയ്ക്കാതെ പതിനായിരങ്ങൾ ഒഴുകിയെത്തിയത് കെജ്രിവാളിനും ആവേശമായി; നേതാക്കന്മാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്തും; നേട്ടമുണ്ടാക്കാൻ കഴിയാത്ത നേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരും; കേരളം പിടിക്കാൻ കെജ്രിവാൾ കരുതലോടെ

മഴയുടെ ആശങ്ക പോലും വകവയ്ക്കാതെ പതിനായിരങ്ങൾ ഒഴുകിയെത്തിയത് കെജ്രിവാളിനും ആവേശമായി; നേതാക്കന്മാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്തും; നേട്ടമുണ്ടാക്കാൻ കഴിയാത്ത നേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരും; കേരളം പിടിക്കാൻ കെജ്രിവാൾ കരുതലോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി കിഴക്കമ്പലത്തു നടന്ന പൊതുസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബും ചേർന്ന് ജനക്ഷേമസഖ്യം പ്രഖ്യാപിച്ചപ്പോൾ അതിന് സാക്ഷിയായത് പതിനായിരങ്ങൾ. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനത്തിന് എത്തുന്ന ആൾക്കൂട്ടം പേമാരിയെ പോലും വകവയ്ക്കാതെ സമ്മേളനത്തിന് ഒഴുകിയെത്തി. ആരവങ്ങൾക്ക് നടുവിലാമ് ആം ആദ്മി പാർട്ടിയും (എഎപി) ട്വന്റി20 പാർട്ടിയും ചേർന്ന് 'ജനക്ഷേമ സഖ്യം' (പീപ്പിൾസ് വെൽഫെയർ അലയൻസ്) എന്ന രാഷ്ട്രീയ സഖ്യം കെജ്രിവാൾ പ്രഖ്യാപിച്ചു.

ജനസംഗമത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബും ചേർന്നാണു പ്രഖ്യാപനം നടത്തിയത്. ഡൽഹിയും പഞ്ചാബും പോലെ കേരളത്തെയും മാറ്റുമെന്നു കേജ്രിവാൾ പറഞ്ഞു. ആവേശം നിറയ്ക്കുന്നതായിരുന്നു സമ്മേളനത്തിൽ. കേരളത്തിൽ മൂന്നാം ബദലിനുള്ള ശക്തി ആംആദ്മിക്കും ട്വന്റി ട്വന്റിക്കും ഉണ്ടെന്ന് പ്രതിഫലിക്കുന്ന സമ്മേളനം. മഴയുടെ തമിർത്ത് പെയ്യൽ സമ്മേളനം അലങ്കോലപ്പെടുത്തുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നിട്ടും മുൻനിശ്ചിയച്ച പരിപാടി മാറ്റി വയ്ക്കാതെ കെജ്രിവാൾ എത്തി. ദൈവ നിയോഗവും യോഗത്തിന് അനുകൂലമായിരുന്നു. അങ്ങനെ പുതിയ സഖ്യം കേരളത്തിലും എത്തി.

ഇതു രണ്ടു പാർട്ടികൾ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണ്. ഏതു പക്ഷത്തായിരിക്കണമെന്ന ശരിയായ തിരഞ്ഞെടുപ്പു നടത്തേണ്ട സമയമാണിത്. കലാപങ്ങൾ ഉണ്ടാക്കുകയും അഴിമതിയും കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാർട്ടികൾ േവണോ അതോ എഎപിയും ട്വന്റി20യും പോലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും നല്ല വിദ്യാഭ്യാസവും തൊഴിലും നൽകുകയും ചെയ്യുന്ന പാർട്ടികൾ വേണോ എന്നു ജനങ്ങളാണു തീരുമാനിക്കേണ്ടതെന്ന് കേജ്‌രിവാൾ പറഞ്ഞു.

സംസ്ഥാനത്തെ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങൾക്കു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നു സാബു എം. ജേക്കബ് പറഞ്ഞു. കെ റെയിൽ നടപ്പാക്കിയാൽ കേരളമെന്ന സംസ്ഥാനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ കെ റെയിൽ എന്ന വികസന മുദ്രാവാക്യത്തിന് ആംആദ്മിയുെ എതിരാണെന്ന് കൂടി വിശദീകരിക്കുകയാണ് നേതാവ്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ പേരെടുത്ത് പറഞ്ഞ് കെജ്രിവാൾ വിമർശിച്ചില്ല. വിമർശനത്തിന് അപ്പുറമുള്ള വികസന രാഷ്ട്രീയമാണ് ഇതിലൂടെ കെജ്രിവാൾ മുമ്പോട്ട് വയ്ക്കുന്നത്.

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നിവയ്ക്ക് പുറമെ നാലാമത്തെ മുന്നണി എന്ന മുഖവുരയോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനക്ഷേമ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിച്ച ആം ആദ്മി പാർട്ടി കേരളത്തിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ട്വന്റി 20യുമായി ചേർന്നാണ് ചുവടുറപ്പിക്കാൻ ഒരുങ്ങുന്നത്. ഡൽഹിയിലും പഞ്ചാബിലും തങ്ങൾ നടപ്പിലാക്കിയ കാര്യങ്ങളും സൗജന്യങ്ങളുടെയും നീണ്ട നിര അവതരിപ്പിച്ചുള്ള പ്രസംഗത്തിനൊടുവിലായിരുന്നു ഈ മുന്നണി പ്രഖ്യാപനം. തന്റെ പ്രസംഗത്തിൽ ട്വന്റി 20 പാർട്ടിയെയും നേതാവ് സാബു എം ജേക്കബിനെയും പുകഴ്‌ത്താനും കെജ്രിവാൾ മറന്നില്ല.

കേരളത്തിൽ രണ്ടാം വരവിനാണ് ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നത്. ഒൻപത് വർഷം നീണ്ട പ്രവർത്തനങ്ങളിൽ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് ട്വന്റി 20യുമായി സഖ്യത്തിലേർപ്പെട്ടുള്ള തിരിച്ചുവരവ് എന്നതും ശ്രദ്ധേയാണ്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ വരുംകാല പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച നിർദേശങ്ങൾ കൊച്ചി താജ് മലബാർ ഐലൻഡ് ഹോട്ടലിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ കെജ്രിവാൾ നൽകിയെന്നാണ് റിപ്പോർട്ട്.

നേതാക്കന്മാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്താനാണ് ആം ആദ്മിയുടെ നീക്കം. നേട്ടമുണ്ടാക്കാൻ കഴിയാത്ത നേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവന്നാകും പ്രവർത്തനം. മിക്ക മണ്ഡലങ്ങളിലും നിലവിൽ പഞ്ചായത്ത് കമ്മിറ്റികൾ ഇല്ലാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിച്ച് വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് താഴെത്തട്ടിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ജനക്ഷേമ സഖ്യത്തിൽ നിന്ന് മികച്ച മുന്നേറ്റം ഉണ്ടാക്കി, അതിന് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും ആം ആദ്മി സഖ്യത്തിന്റെ ശ്രമം. ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെന്നും കേരളത്തിലും മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കിഴക്കമ്പലത്ത് നടന്ന ജനസംഗമത്തിൽ കെജ്രിവാൾ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP