Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സി പി സുധാകര പ്രസാദിന് അനുശോചനം: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ യോഗം ചേർന്നു

സി പി സുധാകര പ്രസാദിന് അനുശോചനം: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ യോഗം ചേർന്നു

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ മുൻ അഡ്വക്കേറ്റ് ജനറലും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായിരുന്ന സി പി സുധാകര പ്രസാദിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് യോഗം ചേർന്നു. യോഗത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സി പി പ്രമോദ് അധ്യക്ഷത വഹിച്ചു.

ഈ യോഗത്തിൽ അഡ്വക്കേറ്റ് ഗോപാലകൃഷ്ണകുറുപ്പ്, ഉപലോകായുക്ത റിട്ട: ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ, സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ, ബാർ കൗൺസിൽ ചെയർമാൻ അഡ്വക്കേറ്റ് എൻ അനിൽകുമാർ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ: ബി രാജേന്ദ്രൻ, മുൻ അഡീ. അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ, ബാർ കൗൺസിൽ ട്രഷറർ അഡ്വ. കെ കെ നാസർ, ബാർ കൗൺസിൽ മെമ്പറും ലോ അക്കാദമി ഡയറക്ടറുമായ അഡ്വ. എൻ നാഗരാജൻ,ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശീയ സെക്രട്ടേറിയറ്റ് മെമ്പറായ അഡ്വ. ലത ടി തങ്കപ്പൻ എന്നിവർ സംസാരിച്ചു. അഡ്വ. സി ഇ ഉണ്ണികൃഷ്ണൻ സ്വാഗതവും അഡ്വ: ടി പി രമേശ് നന്ദിയും പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP