Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട തകർന്ന് ബംഗാൾ സ്വദേശിനിക്ക് ഗുരുതരപരിക്ക്; സംഭവം പെരുമ്പാവൂരിൽ

ഓട തകർന്ന് ബംഗാൾ സ്വദേശിനിക്ക് ഗുരുതരപരിക്ക്; സംഭവം പെരുമ്പാവൂരിൽ

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: നടപ്പാതയുടെ സ്ലാബ് തകർന്ന് ഓടയിൽ വീണ് ബംഗാൾ സ്വദേശിനിക്ക് ഗുരുതരപരിക്ക്. മുർഷിദാബാദ് സ്വദേശി കണ്ണന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് സാഹയുടെ ഭാര്യ മീര ദാസിനാണ് (40) പരിക്കേറ്റത്.

ഞായർ പകൽ പതിനൊന്നിനാണ് സംഭവം. സ്ലാബിനുമുകളിലൂടെ നടന്നുവരവെ എഎം റോഡിൽ സാൻജോ ആശുപത്രിക്കുസമീപമുള്ള ഓടയ്ക്കുമുകളിലെ സ്ലാബ് തകർന്നുവീഴുകയായിരുന്നു. കാലിന് ഗുരുതരപരിക്കേറ്റ മീരയെ പിങ്ക് പൊലീസ് എസ്സിപിഒമാരായ കെ പി അമ്മിണിയും എൻ സി ചന്ദ്രലേഖയും ചേർന്നാണ് പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കാലപ്പഴക്കം ചെന്ന സ്ലാബുകൾ മാറ്റാൻ നഗരസഭ നടപടിയെടുക്കാത്തതാണ് അപകടത്തിന് കാരണം. 1973ൽ നിർമ്മാണം രേഖപ്പെടുത്തിയ സ്ലാബാണ് അപകടസ്ഥലത്തുള്ളത്. പൊട്ടൽ വീണ സ്ലാബുകൾക്കുമുകളിൽ സുരക്ഷയ്ക്കായി മറ്റൊരു സ്ലാബിട്ടിട്ടുണ്ടെങ്കിലും അവ മഴയിൽ കുതിർന്ന് ജീർണാവസ്ഥയിലാണ്. പിപി റോഡിൽ ലക്കി തിയറ്ററിനുസമീപവും പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപവും ഓടയ്ക്കുമുകളിൽ നിരത്തിയ സ്ലാബുകളും അപകടാവസ്ഥയിലാണ്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP