Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കേരളത്തിലും അഴിമതി ഇല്ലാതാക്കണ്ടേ.. കേരളത്തിലും ആം ആദ്മി സർക്കാർ രൂപീകരിക്കാൻ സാധിക്കും; സത്യസന്ധത മാത്രമാണ് ആവശ്യം'; എഎപി- ട്വന്റി ട്വന്റി സഖ്യപ്രഖ്യാപനം നടത്തി കെജ്രിവാൾ; പുതിയ മുന്നണിക്ക് ജനക്ഷേമ മുന്നണിയെന്നു പേരിട്ടു; അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി ജനസംഗമം പരിപാടി

'കേരളത്തിലും അഴിമതി ഇല്ലാതാക്കണ്ടേ.. കേരളത്തിലും ആം ആദ്മി സർക്കാർ രൂപീകരിക്കാൻ സാധിക്കും; സത്യസന്ധത മാത്രമാണ് ആവശ്യം'; എഎപി- ട്വന്റി ട്വന്റി സഖ്യപ്രഖ്യാപനം നടത്തി കെജ്രിവാൾ; പുതിയ മുന്നണിക്ക് ജനക്ഷേമ മുന്നണിയെന്നു പേരിട്ടു;  അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി ജനസംഗമം പരിപാടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ആം ആദ്മി പാർട്ടി (എഎപി) ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാൾ. 'ജനക്ഷേമ സഖ്യം' എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. ഭാവിയിൽ കേരളത്തിലും സർക്കാരുണ്ടാക്കാൻ മുന്നണിക്കു സാധിക്കുമെന്ന് കേജ്രിവാൾ പറഞ്ഞു. കേരളത്തിൽ ഭരണത്തിലെത്താൻ വേണ്ടത് സത്യസന്ധത മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വച്ചായിരുന്നു സുപ്രധാന പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

കേരളത്തിലും അഴിമതി ഇല്ലാത്താക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിലേക്ക് ദൈവത്തിന്റെ മാജിക്ക്ണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കേരളത്തിലും സർക്കാരുണ്ടാക്കാൻ മുന്നണിക്കു സാധിക്കുമെന്ന് കേജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എഎപി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കിയെന്നും കേജ്രിവാൾ പറഞ്ഞു.

ഡൽഹിക്കും പഞ്ചാബിനും ശേഷം ആംആദ്മിയുടെ ലക്ഷ്യം കേരളമാണെന്നും ട്വന്റി ട്വന്റി ക്കൊപ്പം ചേർന്ന് ആ ലക്ഷ്യം നേടുമെന്ന് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു.
അഴിമതി തുടച്ചു നീക്കിയാണ് ആം ആദ്മി ഡൽഹിയിൽ ് അധികാരത്തിലെത്തിയത്. അതേ മാതൃകയിൽ കേരളവും പുതിയ മുന്നണിക്കൊപ്പമാകുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഈ സഖ്യം കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്നും മൂന്നര കോടി മലയാളികളുടെ സഖ്യമാണിതെന്നും കെജ്രിവാൾ പറഞ്ഞു.

സാബു എം ജേക്കബിന്റെ ഉജ്ജ്വല നേതൃത്വത്തിൽ സമാനതകളില്ലാത്ത കുതിപ്പാണ് ട്വന്റി ട്വന്റി നടത്തിയത്. പുതിയ സഖ്യത്തിലും ഇതാവർത്തിക്കുമെന്ന് കെജ് രിവാൾ പറഞ്ഞു. പത്ത് വർഷം മുമ്പ് കെജ്രിവാളിനെ ആർക്കും അറിയില്ലായിരുന്നു. പക്ഷെ ഒരു വർഷം കൊണ്ടാണ് ആംആദ്മി ഡൽഹിയിൽ സർക്കാരുണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. ആ മാജിക്ക് കേരളത്തിലും സാധ്യമാകുമെന്ന് കെജ്രിവാൾ പറഞ്ഞു.സൗജന്യ വൈദ്യുതിയിലും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ഡൽഹിക്ക് നൽകാൻ ആം ആദ്മിക്ക് കഴിഞ്ഞു. കേരളത്തിലും അത് നടപ്പാക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.

നേരത്തെ ട്വന്റി ട്വന്റിയുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയിലും കിഴക്കമ്പലത്തെത്തിയ കെജ്രിവാൾ സന്ദർശനം നടത്തി. കിറ്റക്സ് എം.ഡി സാബു എം ജേക്കബും ഒപ്പമുണ്ടായിരുന്നു. സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് സാബു എം ജേക്കബ് കെജ്രിവാളിനോട് വിശദീകരിച്ചു. ഇന്നലെ വൈകുന്നേരമാണ് കെജ്രിവാൾ കേരളത്തിലെത്തിയത്. തുടർന്ന് ഞായറാഴ്ച നടന്ന ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും അരവിന്ദ് കെജ്രിവാൾ പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടേയും ട്വന്റി ട്വന്റിയും സഖ്യം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കുറി തിരഞ്ഞെടുപ്പിനില്ലെന്ന് ഇരുകൂട്ടരും നിലപാട് വ്യക്തമാക്കി.

നേരത്തെ കേരളത്തിൽ ചുവടുറപ്പിക്കാൻ ആംആദ്മി പാർട്ടി പ്രവർത്തകർക്ക് മാർഗ നിർദ്ദേശം നൽകിയിരുന്നു ഡൽഹി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ. നേട്ടമുണ്ടാക്കാനാകാത്ത നേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ കണ്ടെത്തി നേതൃനിരയിലേയ്ക്കു കൊണ്ടുവരുമെന്ന് കേജ്രിവാൾ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ എഎപിയുടെ കമ്മിറ്റികൾ രൂപീകരിച്ചായിരിക്കും തുടർ പ്രവർത്തനം.

വാർഡും പഞ്ചായത്തും പിടിച്ചു നിയമസഭാ പ്രവേശം നടത്തുന്നതായിരിക്കും ആംആദ്മി പാർട്ടി കേരളത്തിൽ ഇനി നടപ്പാക്കുന്ന പ്രവർത്തന തന്ത്രം. ഒൻപതു വർഷം നീണ്ട പ്രവർത്തനങ്ങൾ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിൽ നേതാക്കന്മാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്താനാണു നീക്കം. കൊച്ചി താജ് മലബാർ ഐലൻഡ് ഹോട്ടലിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ കേജ്രിവാൾ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി.

നിലവിൽ പഞ്ചായത്ത് കമ്മിറ്റികൾ വരെ ഉണ്ടെങ്കിലും സജീവമല്ല. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തു കമ്മിറ്റികൾ പോലും ഇല്ലാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണു നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കാനും വാർഡു കമ്മിറ്റികൾ രൂപീകരിച്ച് അടിസ്ഥാന തലത്തിൽനിന്നു പ്രവർത്തനങ്ങൾ ആരംഭിക്കാനും നിർദ്ദേശം നൽകിയിരിക്കുന്നത്. ട്വന്റി20യുമായി സഹകരിക്കുന്ന കാര്യത്തിൽ പാർട്ടി പ്രവർത്തകരിൽനിന്നു ലഭിച്ച അഭിപ്രായങ്ങൾ സംസ്ഥാന നേതൃത്വം കേജ്രിവാളുമായി പങ്കുവച്ചിട്ടുണ്ട്. ഇരു പാർട്ടികളും ലയിക്കുന്നതു പോലെയുള്ള പ്രഖ്യാപനങ്ങൾ ഇന്നുണ്ടാവില്ല. പകരം ട്വന്റി20 സജീവമായുള്ള മണ്ഡലങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതു തന്നെയായിരിക്കും തുടർന്നു സ്വീകരിക്കുന്ന രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP