Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഇങ്ങനെ സംസാരിക്കാൻ പറ്റുമെന്നു കരുതിയതല്ല'; വാഹനാപകടത്തിൽ പരിക്കേറ്റ സിദ്ധാർഥ് ഭരതൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ; എല്ലാവരോടും നന്ദിയെന്നു കെപിഎസി ലളിത; സിദ്ധാർഥ് നാളെ ആശുപത്രി വിടും

'ഇങ്ങനെ സംസാരിക്കാൻ പറ്റുമെന്നു കരുതിയതല്ല'; വാഹനാപകടത്തിൽ പരിക്കേറ്റ സിദ്ധാർഥ് ഭരതൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ; എല്ലാവരോടും നന്ദിയെന്നു കെപിഎസി ലളിത;  സിദ്ധാർഥ് നാളെ ആശുപത്രി വിടും

കൊച്ചി: ഇനിയൊരിക്കലും ഇങ്ങനെ സംസാരിക്കാൻ പറ്റുമെന്നു കരുതിയതല്ലെന്നു നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. വാഹനാപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധാർഥ് ഇന്നു മാദ്ധ്യമങ്ങളോടു സംസാരിച്ചു.

അമ്മ കെപിഎസി ലളിതയ്‌ക്കൊപ്പമാണു സിദ്ധാർഥ് മാദ്ധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഉപകരണത്തിന്റെ സഹായത്തോടെ നടന്നാണ് സിദ്ധാർഥ് മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയത്. അമ്മയും അടുത്ത ബന്ധുക്കളും സിദ്ധാർഥിനൊപ്പമുണ്ടായിരുന്നു.

സിദ്ധാർഥ് വെള്ളിയാഴ്ച ആശുപത്രി വിടും. പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്നും നടക്കാൻ മാത്രം നേരിയ ബുദ്ധിമുട്ടുണ്ടെന്നും സിദ്ധാർഥ് പറഞ്ഞു. വരും ദിവസങ്ങളിലെ വിശ്രമത്തിനു ശേഷം പൂർണമായി നടക്കാൻ കഴിയുമെന്നും സിദ്ധാർഥ് പറഞ്ഞു.

സെപ്റ്റംബർ 12നു പുലർച്ചെ തൃപ്പൂണിത്തുറ തൈക്കൂടം ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് സിദ്ധാർഥിനു പരിക്കേറ്റത്. സിദ്ധാർഥ് ഓടിച്ച കാർ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിദ്ധാർഥ് ആദ്യ ദിവസങ്ങളിൽ വെന്റിലേറ്ററിലായിരുന്നു. കാലിനു ഗുരുതരമായി പരിക്കേറ്റിരുന്നു.  മസ്തിഷ്‌കത്തിൽ രക്തസ്രാവമുള്ളതിനാൽ ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു സിദ്ധാർഥ്.

മലയാളികളുടെ പ്രിയപ്പെട്ട അമ്മ കെപിഎസി ലളിതയുടേയും ജനപ്രിയ സംവിധായകനായിരുന്ന ഭരതന്റെയും മകനായ സിദ്ധാർഥ് കമലിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രമായ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. നമ്മൾ എന്ന സിനിമയ്ക്ക് ശേഷം അനേകം ചിത്രങ്ങളിൽ നായകനും ഉപനായകനുമായി തിളങ്ങി. പ്രയദർശന്റെ അസിസ്റ്റന്റായാണ് സിദ്ധാർഥ് ക്യാമറയ്ക്ക് പിന്നിൽ എത്തുന്നത്. പിന്നീട് 1981ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര റീമേക്ക് ചെയ്താണ് ഇദ്ദേഹം സ്വതന്ത്ര സംവിധായകനാവുന്നത്. ദിലീപ് നായകനായ ചന്ദ്രേട്ടൻ എവിടെയാ ആയിരുന്നു അവസാനം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

നമ്മൾ എന്ന ചിത്രത്തിനു ശേഷം സ്പിരിറ്റ്, രസികൻ, ഒളിപ്പോര്, ഞാൻ നിന്നോട് കൂടെയുണ്ട് , തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പരച്ചിരുന്നു. കാക്കക്കറുമ്പൻ, ഞാൻ നിന്നോട് കൂടെയുണ്ട്, തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷങ്ങളിലും എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP