Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കുരു പൊട്ടുന്ന മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും; ലേശം പോലും വിഷമിക്കണ്ട; ഇത് കേരളമാണ്; നേരുള്ള സമൂഹം'; നിഖില വിമലിനെ പിന്തുണച്ച് മാലാ പാർവതി

'കുരു പൊട്ടുന്ന മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും; ലേശം പോലും വിഷമിക്കണ്ട; ഇത് കേരളമാണ്; നേരുള്ള സമൂഹം'; നിഖില വിമലിനെ പിന്തുണച്ച് മാലാ പാർവതി

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണമെന്നും പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നുമുള്ള പരാമർശത്തിന് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബർ ആക്രമണം തുടരുന്നതിനിടെ പിന്തുണച്ച് നടി മാല പാർവതി. നിഖിലക്കെതിരെ സൈബർ ആക്രമണം ശക്തമായതിന് പിന്നാലെയാണ് പിന്തുണയുമായി മാല പാർവതി രംഗത്തെത്തിയത്.

'എല്ലാ ജീവജാലങ്ങളും ഒരുപോലെ കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന് നിഖിലയോടുള്ള ഒരു ചോദ്യത്തിന് വ്യക്തമായി മറുപടി നൽകിയെന്ന് മാലാ പാർവതി പറയുന്നു. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കുമെന്നും എന്നാൽ ഇത് കേരളമാണെന്നും ഒച്ച എടുത്താലും.. അതുക്കും മേലെ ഉറപ്പോടെ ഈ സമൂഹം കൂടെ നിൽക്കുമെന്നും മാലാ പാർവതി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

'പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ', 'അപ്പോൾ പശുവിന്റെ പാല് മാത്രം കുടിച്ചാൽ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാൽ കറന്ന് കുടിക്കണം', 'പേരെടുക്കാൻ എന്തൊക്കെ കേൾക്കണം കാണണം', 'കോഴിയുടെ പാൽ ആണ് ഇവൾ കുടിച്ചതെന്ന് തോന്നുന്നു', 'ഒന്ന് ഫീഡിൽ പിടിച്ച് നിൽക്കാൻ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം', 'നീ ഹിന്ദുവിന് അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു,' എന്നിങ്ങനെയാണ് നിഖിലക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.

ജോ ആൻഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിഖില പശുവിനെ പറ്റിയുള്ള പരാമർശം നടത്തിയത്. 'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല.

മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണം,' എന്നാണ് നിഖില പറഞ്ഞത്.

മാലാ പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട നിഖില..
നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. 'എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്.'
ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.

ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്.
എന്ന്. സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP