Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ പ്രത്യേക പൂജകൾ ഉണ്ടാവും; നട അടയ്ക്കുന്നത് 19 ന് രാത്രി 10 ന്

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ പ്രത്യേക പൂജകൾ ഉണ്ടാവും; നട അടയ്ക്കുന്നത് 19 ന് രാത്രി 10 ന്

മറുനാടൻ മലയാളി ബ്യൂറോ

 സന്നിധാനം: ഇടവമാസപൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രനട തുറന്നു.വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്രനട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങൾ തെളിക്കുകയായിരുന്നു. തുടർന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്കുകൾ തെളിച്ചു. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദവും വിതരണം ചെയ്തു.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്‌നി പകർന്നതിനു ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറിയുള്ള ദർശനത്തിനായി കാത്തു നിന്ന ഭക്തരെ പടി കയറാൻ അനുവദിച്ചു.നിരവധി ഭക്തർ ആണ് ആദ്യദിനം ദർശനത്തിനായി എത്തിയിരുന്നത്.നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 7.30 ന് ഹരിവരാസനം പാടി തിരുനട അടച്ചു.ഇടവം ഒന്നായ നാളെ ( 15.5.2022) പുലർച്ചെ 5 മണിക്ക് നടതുറക്കും.തുടർന്ന് നിർമ്മാല്യദർശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും.ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും ഉണ്ടാകും.19 ന് രാത്രി 10 മണിക്ക് ഇടവമാസപൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട അടയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP