Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവ പ്രതിഭകളെ തേടി കൊച്ചി സോക്കർ ലീഗ്; കാൽപന്തുകളിൽ മുന്നേറാൻ പിന്നാക്ക മേഖലയിൽ നിന്നും കൗമാര നിര; 12 ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ കൊച്ചിയിൽ

യുവ പ്രതിഭകളെ തേടി കൊച്ചി സോക്കർ ലീഗ്; കാൽപന്തുകളിൽ മുന്നേറാൻ പിന്നാക്ക മേഖലയിൽ നിന്നും കൗമാര നിര; 12 ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ കൊച്ചിയിൽ

സ്പോർട്സ് ഡെസ്ക്

കൊച്ചി: നഗരത്തിലെ ചേരി പ്രദേശങ്ങളിലേതടക്കം പിന്നാക്കമേഖലകളിൽ നിന്നുള്ള കൗമര നിര മാറ്റുരയ്ക്കുന്ന കൊച്ചി സോക്കർ ലീഗിന് വേദിയൊരുങ്ങി. 12 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിന് റീജിയണൽ സ്പോർട്സ് സെന്ററിൽ തുടക്കമായി. അഖിലേന്ത്യ സിവിൽ സർവീസിലേയും കേന്ദ്ര സർവീസിലെ ഗ്രൂപ്പ് എ വിഭാഗത്തിലേയും ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സിവിൽ സെർവന്റ്‌സ് ഓഫ് കേരള ആണ് ലീഗ് സംഘടിപ്പിക്കുന്നത്.

21, 22 തീയതികളിൽ സെമി ഫൈനലും 22ന് വൈകിട്ട് അഞ്ചിന് ഫൈനൽ മത്സരവും നടക്കും. മികച്ച പ്രകടനം നടത്തുന്ന പ്രതിഭകളെ കൂടുതൽ പരിശീലനം നൽകി മത്സര രംഗത്ത് മുന്നേറാൻ സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

മട്ടാഞ്ചരി, എറണാകുളം സെൻട്രൽ, തൃക്കാക്കര, എറണാകുളം സബ് ഡിവിഷൻ
എന്നിവിടങ്ങളിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ വഴി 13നും 17നും ഇടയിൽ പ്രായമുള്ള അഞ്ഞുറോളം കൗമര പ്രായക്കാരെ സ്‌ക്രീനിങ് നടത്തിയാണ് 120 പേരെ മത്സരത്തിനായി തിരഞ്ഞെടുത്തത്.

ഫുട്‌ബോൾ മത്സരത്തിനൊപ്പം വ്യക്തിത്വ വികനസ ക്ലാസുകളിലും ഇവർ പങ്കെടുക്കുന്നുണ്ട്. സ്പോർട്സ് ക്വാട്ടയിലും മറ്റും സർവീസിൽ പ്രവേശിച്ച് ഇപ്പോഴും കായിക രംഗത്ത് സജീവമായിട്ടുള്ളവരാണ് ഓരോ ടീമിന്റെയും പരിശീലനം ഏൽപ്പിച്ചിരിക്കുന്നത്. കായിക പരിശീലനത്തിലൂടെ സമഗ്ര മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്.

ശനിയാഴ്ച നടന്ന കിക്കോഫ് കൊച്ചിയിലെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരെയെല്ലാം ഒരേ വേദിയിൽ ഒരുമിച്ച അപൂർവ നിമിഷം കൂടിയായി മാറി. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ഐജി. പി. വിജയൻ ലോഗോ പ്രകാശനം ചെയ്തു.

സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് രാഗരാജുവും ക്രൈംബ്രാഞ്ച് ഐജി ഹർഷിത അട്ടല്ലൂരിയും ചേർന്ന് മത്സരം കിക്കോഫ് ചെയ്തു.
എറണാകുളം റേഞ്ച് ഡിഐജി നീർജയ് കുമാർ ഗുപ്ത ജേഴ്‌സി വിതരണം ചെയ്തു. കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രശാന്ത് നായരും സബ്ബ് കളക്ടർ വിഷ്ണുരാജും ഫുട്‌ബോൾ വിതരണം നിർവഹിച്ചു.

കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് അഡീഷണൽ കമ്മീഷണർ അൻവർ അലി സ്വാഗതവും പോസ്റ്റൽ സർവീസ് ഡയറക്ടർ അർച്ചന ഗോപിനാഥ് നന്ദിയും പറഞ്ഞു. ഐആർടിഎസ് ഉദ്യോഗസ്ഥനായ നിതിൻ റോബർട്ടാണ് പരിപാടിയുടെ ചീഫ് കോഓർഡിനേറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP