Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടണം; ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 30 വർഷം തടവ് ശിക്ഷ; എൻഡിപിഎസ് ആക്റ്റ് ഭേദഗതി ബിൽ പൊലീസ് നടപ്പാക്കിയാൽ കച്ചവടം പൂട്ടും

മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടണം; ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 30 വർഷം തടവ് ശിക്ഷ; എൻഡിപിഎസ് ആക്റ്റ് ഭേദഗതി ബിൽ പൊലീസ് നടപ്പാക്കിയാൽ കച്ചവടം പൂട്ടും

ബുർഹാൻ തളങ്കര

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എടുക്കണമെന്ന പൊലീസ് ഉന്നതതല യോഗത്തിലെ ശുപാർശ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച സ്വത്ത് വകകൾ മാത്രമല്ല ഇത്തരക്കാരുടെ എല്ലാ ആസ്തികളും നിയമ നടപടിക്ക് വിധയമാക്കണമെന്നാണ് പരക്കെയുള്ള ആവശ്യം. ഇത്തരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ചാൽ മാത്രമെ മയക്കു മരുന്ന് ഇടപാടുകൾ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പൊതുജന വിലയിരുത്തൽ.

സ്വത്തു വകകൾ കണ്ടുകെട്ടുന്നതിന് നിയമ സാധുതയുണ്ടെന്നും പൊലീസ് തന്നെ വെക്തമാക്കിയതോടെയാണ് 2014 എൻഡിപിഎസ് ആക്റ്റ്‌ഭേദഗതി ബിൽ വീണ്ടും ചർച്ചയായി മാറിയത്. പൊലീസ് മേധാവി അനിൽ കാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കണ്ടുകെട്ടന്നതിനുള്ള നിർദ്ദേശം മുന്നോട് വന്നത് . യോഗത്തിൽ എഡിജിപിമാരും ഐജിമാരും പങ്കെടുത്തിരുന്നു

നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം 2016 ൽ 5924 കേസുകളും 2017 ൽ 9244 കേസുകളും 2018ൽ 8724 കേസ് 2019ൽ 9245 കേസ് 2020ൽ 4968 കേസ് 2021ൽ 5680 കേസ് രെജിസ്റ്റർ ചെയ്യപെട്ടപ്പോൾ 2022 മാർച്ച് വരെ മാത്രം 5938 കേസുകളാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് . കഴിഞ്ഞ 6 വർഷത്തെ ശരാശരി പ്രകരം 2022 ൽ മൂന്നുമാസത്തെ കണക്ക് തന്നെ സൂചിപ്പിക്കുന്നത് അതിഭീകരമായ വർദ്ധനയാണ്. ഇതോടെയാണ് നിയമം കർശനമാക്കാൻ പൊലീസ് ആലോചിക്കുന്നത് .

മയക്കുമരുന്ന് കടത്തുാകരായ വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിയുള്ള ഭേദഗതി ബിൽ 2014 ഫെബ്രുവരി 20 ന് ലോക്‌സഭയും 21 ന് രാജ്യസഭയും പാസാക്കിയിരുന്നു . ലോക്‌സഭയിൽ 2011 സെപ്റ്റംബർ 8 ന് അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജിയാണ് ബില്ല് അവതരിപ്പിച്ചത് . ഇതേ ബില്ലിൽ ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 30 വർഷം തടവ് ശിക്ഷ നൽകാനുള്ള വിവേചനാധികാരം കോടതികൾക്ക് നൽകിയിട്ടുണ്ട് .

എന്താണ് എൻഡിപിഎസ് ആക്റ്റ് 

1985 വരെ ഇന്ത്യയ്ക്ക് മയക്കുമരുന്ന് സംബന്ധിച്ച് നിയമനിർമ്മാണം ഉണ്ടായിരുന്നില്ല. എൻഡിപിഎസ് ആക്റ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985 (Narcotic Drugs and Psychotropic Substances Act, 1985), ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ്. അത് ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ ഉൽപാദിപ്പിക്കാനും / നിർമ്മിക്കാനും / കൃഷിചെയ്യാനും കൈവശം വയ്ക്കാനും വിൽക്കാനും വാങ്ങാനും കഴിക്കാനുമുള്ള അവകാശങ്ങളെ നിയന്ത്രിക്കുന്നു. ബിൽ 1985 ഓഗസ്റ്റ് 23 ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. പാർലമെന്റിന്റെ ഇരുസഭകളും ഇത് പാസാക്കി, 1985 സെപ്റ്റംബർ 16 ന് അന്നത്തെ പ്രസിഡന്റ് ഗ്യാനി സെയിൽ സിങ്ങിൽ നിന്ന് അനുമതി നേടി, 1985 നവംബർ 14 മുതൽ പ്രാബല്യത്തിൽ വന്നു. അതിനുശേഷം എൻഡിപിഎസ് നിയമം മൂന്ന് തവണ ഭേദഗതി ചെയ്തു - 1988, 2001, 2014 വർഷങ്ങളിൽ. ഈ നിയമം ഇന്ത്യയിലേക്കും ഇന്ത്യക്ക് പുറത്തുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ബാധകമാണ്.

ഈ നിയമത്തിലെ ഒരു വ്യവസ്ഥ പ്രകാരം 1986 മാർച്ച് മുതൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിച്ചു. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള സിംഗിൾ കൺവെൻഷൻ, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കൺവെൻഷൻ, മയക്കുമരുന്ന് മരുന്നുകളിലെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളിലെയും അനധികൃത ഗതാഗതത്തിനെതിരായ ഐക്യരാഷ്ട്ര കൺവെൻഷൻ എന്നിവ പ്രകാരം ഇന്ത്യയുടെ ഉടമ്പടി ബാധ്യതകൾ നിറവേറ്റുന്നതിനാണ് ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയ അളവിൽ ആവർത്തിച്ചുള്ള മയക്കുമരുന്ന് കടത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്ന എന്നാൽ 2014 ഭേദഗതിയിലൂടെ ഇത് നീക്കം ചെയ്തതാണ് ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 30 വർഷം തടവ് ശിക്ഷ നൽകാനുള്ള വിവേചനാധികാരം കോടതികൾക്ക് നൽകിത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP