Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ വി തോമസ് ഇനി എ കെ ജി സെന്ററിൽ പോയി അഭിപ്രായം പറഞ്ഞാൽ മതി; മുഖ്യമന്ത്രിക്ക് അമേരിക്കയിൽ പോയി വന്നതിൽ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും കെ.മുരളീധരൻ എംപി

കെ വി തോമസ് ഇനി എ കെ ജി സെന്ററിൽ പോയി അഭിപ്രായം പറഞ്ഞാൽ മതി; മുഖ്യമന്ത്രിക്ക് അമേരിക്കയിൽ പോയി വന്നതിൽ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും കെ.മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട കെ.വി. തോമസിനെതിരേ കെ. മുരളീധരൻ എംപി. തോമസ് ഇനി എകെജി സെന്ററിൽ പോയി അഭിപ്രായം പറഞ്ഞാൽ മതിയെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അമേരിക്കയിൽ പോയി വന്നതിൽ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽനിന്നു തന്നെ പുറത്താക്കാൻ കെപിസിസിക്ക് അധികാരമില്ലെന്നും അതിന് എഐസിസിക്കാണ് അധികാരമെന്നും കെ.വി.തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോടാണ് മുരളീധരന്റെ പ്രതികരണം. പുറത്താക്കൽ സംബന്ധിച്ചു തനിക്ക് ഒരു അറിയിപ്പും കിട്ടിയിട്ടില്ല. കെപിസിസി അധ്യക്ഷൻ നുണ പറയുകയാണ്. താൻ എൽഡിഎഫിലേക്ക് ഇല്ലെന്നുമാണ് തോമസ് പറഞ്ഞത്.

പൊതുകടം കയറി കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോവുകയാണ്. ട്വന്റി 20യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ലെന്നും പരസ്യമായി ട്വന്റി 20യോട് വോട്ട് അഭ്യർത്ഥിക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി വന്നതിൽ ആശങ്കയില്ലെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹ് നാൻ പറഞ്ഞിരുന്നു. ക്യാമ്പ് ചെയ്തു എന്നതുകൊണ്ട് വോട്ട് മറിക്കാൻ മുഖ്യമന്ത്രിക്കാവില്ലെന്നും കോൺഗ്രസിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP