Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മാതൃദിന ആഘോഷം ഇന്ന് : ന്യൂയോർക്ക് കോൺസുലാർ ( കമ്മ്യൂണിറ്റി അഫയേഴ്‌സ് ) വിജയകൃഷ്ണൻ മുഖ്യാതിഥി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മാതൃദിന ആഘോഷം ഇന്ന് : ന്യൂയോർക്ക് കോൺസുലാർ ( കമ്മ്യൂണിറ്റി അഫയേഴ്‌സ് ) വിജയകൃഷ്ണൻ മുഖ്യാതിഥി

സലിം.

മേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കാഞ്ചിന്റെ (കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി) മാതൃ ദിന ആഘോഷം വിവിധ പരിപാടികളോടെ ന്യൂജേഴ്സി റോസൽ പാർക്കിലെ കാസ ഡെൽ റെയിൽ ഇന്ന് നടക്കും. ന്യൂയോർക്ക് ഇന്ത്യൻ കോൺസുലാർ കമ്മ്യൂണിറ്റി അഫയേഴ്‌സ് തലവൻ ശ്രീ എ.കെ വിജയകൃഷ്ണൻ, പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

ഓരോ മനുഷ്യന്റെയും വഴികാട്ടിയും, ആശ്രയവുമാണ് മാതാവ്. അമ്മയെ സ്‌നേഹിക്കുകയും പരിചരിക്കുകയും, ആദരിക്കുകയും, അവരുടെ ജീവിതകാലം കൂടെ ചേർത്ത് നിർത്തുകയും ഓരോ മനുഷ്യന്റെയും കടമയും ദൗത്യവുമാണ്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ,കരുതലിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് അമ്മ. അമ്മമാരെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവർക്കായി 1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന റീവെസ് ജാർവിസ് തുടക്കമിട്ട മാതൃദിനം മുൻപെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു.

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയും അമ്മമാർക്കായി പ്രത്യേക കലാവിരുന്ന്, മാലിനി നായരും സംഘവും, മയൂര സ്‌കൂൾ ഓഫ് ആർട്ട്‌സ്, ഫനാ സ്‌കൂൾ ഓഫ് ഡാൻസ് എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും,നൃത്തനൃത്യങ്ങളും, കാഞ്ചിന്റെ യുവജന വിഭാഗം അവതരിപ്പിക്കുന്ന പ്രത്യേക കലാവിരുന്നും യുവ പ്രതിഭകളുടെ ഫാഷൻ പ്രദർശനം, സ്‌നേഹ വിനോയ്, റോഷൻ മാമ്മൻ, അർജുൻ വീട്ടിൽ തുടങ്ങി അനേകം കലാപ്രതിഭകൾ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡി ജെ നെറ്റും ചടങ്ങിന് മിഴിവേകും. അമ്മമാർക്കായി പ്രത്യേക സർപ്രൈസ് വിരുന്നും ഉണ്ടാകും.

എല്ലാ മലയാളി സുഹൃത്തുക്കളും, അമ്മമാരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ, (കൾച്ചറൽ അഫയേഴ്‌സ്) സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്‌സ്),എക്‌സ് ഒഫീഷ്യൽ ജോൺ ജോർജ് തുടങ്ങിയവർ അറിയിച്ചു.

വിശദമായ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും ദയവായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP