Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

40 പവനും 10 ലക്ഷവും പൾസർ ബൈക്കും സ്ത്രീധനം നൽകി; പലപ്പോഴായി 20 ലക്ഷം പിന്നെയും നിർബന്ധിച്ചു വാങ്ങി; എന്നിട്ടും റെനീസിന്റെ ആർത്തി തീർന്നില്ല; നജ്ലക്ക് ഫോൺ നൽകാതെ വീട്ടിൽ പൂട്ടിയിട്ടു പീഡനം; നിരവധി സ്ത്രീകളുമായും ബന്ധവും; നജ്ലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭർത്താവിന്റെ പീഡനം

40 പവനും 10 ലക്ഷവും പൾസർ ബൈക്കും സ്ത്രീധനം നൽകി; പലപ്പോഴായി 20 ലക്ഷം പിന്നെയും നിർബന്ധിച്ചു വാങ്ങി; എന്നിട്ടും റെനീസിന്റെ ആർത്തി തീർന്നില്ല; നജ്ലക്ക് ഫോൺ നൽകാതെ വീട്ടിൽ പൂട്ടിയിട്ടു പീഡനം; നിരവധി സ്ത്രീകളുമായും ബന്ധവും; നജ്ലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭർത്താവിന്റെ പീഡനം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്‌സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയതുകൊടിയ പീഡനങ്ങളാണെന്ന് വ്യക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ് റെനീസിന്റെ റിമാൻഡ് റിപ്പോർട്ട്. നജ്‌ലയുടെ ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. ഭർത്താവിന്റെ നിരന്തര പീഡനങ്ങളാണ് കടുംകൈ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത് എന്നാണ് കണ്ടെത്തിൽ.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്ന എന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥന്റെ പക്കൽ നിന്നുമാണ് ഇത്തരം ഗുരുതരമായ കുറ്റങ്ങൾ ഉണ്ടായതെന്നതാണ് ശ്രദ്ധേയമായ കാര്യം. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പൾസർ ബൈക്കും സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ ഇത് പോരെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുക റെനിസീന്റെ പതിവായിരുന്നു.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ പലതവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തു വിടുകയും ചെയ്തു. ഇക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. നജ്‌ലയെ സ്വന്തമായി മൊബൈല് ഫോൺ ഉപയോഗിക്കാൻ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോൾ നജ്‌ലയെ മുറിയിൽ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ നജ്‌ലയെ അനുവദിച്ചില്ല.

മറുവശത്ത് പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു താനും. ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കാമെന്ന മതനിഷ്ട ഉപയോഗിച്ചു ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാൻ നജ് ലയിൽ റെനീസ് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത്തരത്തിൽ നജ്‌ലയെ ഒഴിവാക്കാൻ റെനീസ് നിരന്തരം ശ്രമം നടത്തി. റെനീസിന്റ മാനസിക ശാരിര പീഡനങ്ങളാണ് നജ്‌ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

നജ്‌ല, മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു നജ്‌ല. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും മാനസികവും ശാരീരികവുമായ പീഡനമാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നും സഹോദരി നഫ്‌ളയും ആരോപിച്ചിരുന്നു.

''റനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് റനീസ് പറഞ്ഞിരുന്നു. ഇതംഗീകരിക്കാതിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ പേരിൽ നജ്‌ലയെ റനീസ് നിരന്തരം മർദ്ദിച്ചിരുന്നു. നജ്‌ല ആത്മഹത്യ ചെയ്തതിന്റ തലേ ദിവസം ഒരു സ്ത്രീ ഇവരുടെ ക്വാട്ടേഴ്‌സിൽ വന്നിട്ടുണ്ട്. ഇതിന്റെ പേരിൽ നജ്‌ലയും റനീസും തമ്മിൽ വഴക്കുണ്ടായി. ആ സംഭവത്തിന്റെ പിറ്റേ ദിവസമാണ് മരണങ്ങൾ നടന്നത്. താൻ അനുഭവിച്ച പീഡനങ്ങളെല്ലാം നജല ഒരു ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. പക്ഷേ ഈ ഡയറി റനീസ് മാറ്റിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP