Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

38 വർഷം മുൻപ് അദ്ധ്യാപനത്തിനോട് വിടപറഞ്ഞു; 92-ാം വയസ്സിൽ മറിയാമ്മ ടീച്ചർ അതേ സ്‌കൂളിൽ വീണ്ടുമെത്തി

38 വർഷം മുൻപ് അദ്ധ്യാപനത്തിനോട് വിടപറഞ്ഞു; 92-ാം വയസ്സിൽ മറിയാമ്മ ടീച്ചർ അതേ സ്‌കൂളിൽ വീണ്ടുമെത്തി

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: 38 വർഷം മുൻപ് അദ്ധ്യാപനത്തിനോട് വിടപറഞ്ഞു പോയ അതേ സ്‌കൂളിൽ മറിയാമ്മ ടീച്ചർ വീണ്ടുമെത്തി. മുൻകാല അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് 92-ാം വയസ്സിൽ ടീച്ചർ വീണ്ടും സ്‌കൂളിലേക്ക് എത്തിയത്. പഴയതു പോലെ ചട്ടയും മുണ്ടും നേര്യതുമായിരുന്നു വേഷം. 1985-ൽ വിരമിക്കുംവരെ ഈ വേഷത്തിലായിരുന്നു വിദ്യാർത്ഥികളെ പഠിപ്പിച്ചത്. ചെങ്ങന്നൂർ പുത്തൻകാവ് ഗവ. യു.പി. സ്‌കൂൾ മുറ്റമാണ് ടീച്ചറെ വീണ്ടും വരവേറ്റത്.

കഴിഞ്ഞദിവസം സ്‌കൂളിലെ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് ടീച്ചർ ചട്ടയുംമുണ്ടും ധരിച്ചു പഴയ ശിഷ്യർക്കിടയിലെത്തിയത്. പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി ബി ശിവൻ കുട്ടി ടീച്ചർക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. ഉദ്ഘാടനംചെയ്യാൻ വേദിയിൽ ഇരിക്കവെയാണു സദസ്സിലിരുന്ന മറിയാമ്മ ടീച്ചറെ മന്ത്രി വി. ശിവൻകുട്ടി കാണുന്നത്. ഒപ്പമുണ്ടായിരുന്ന മന്ത്രി സജി ചെറിയാൻ ടീച്ചറെ പരിചയപ്പെടുത്തി.

ഉദ്ഘാടനത്തിന്റെ ഭാഗമായി മുൻകാല അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അതിൽ പങ്കെടുക്കാനാണ് ടീച്ചറെത്തിയത്. പുത്തൻകാവ് സ്‌കൂളിൽ അദ്ധ്യാപികയായും പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ച ടീച്ചർക്ക് ഇപ്പോഴും 92 വയസ്സിന്റെ ചുറുചുറുക്കാണ്. ടീച്ചറോടൊപ്പമുള്ള ചിത്രം മന്ത്രി ശിവൻകുട്ടി ഫേസ്‌ബുക്കിലെ ഔദ്യോഗിക പേജിൽ പങ്കുവെച്ചു.

പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെടുന്നതും സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുന്നതുമൊക്കെ ടീച്ചർ ഏറെ പ്രതീക്ഷയോടെ കാണുന്നതായും അതിൽ ആഹ്ലാദം പ്രകടിപ്പിച്ചതായും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP