Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേര്യമംഗലം റാണികല്ലിനു സമീപം കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു

നേര്യമംഗലം റാണികല്ലിനു സമീപം കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം റാണി കല്ലിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആറ് പേർക്ക് പരിക്ക്. പാറത്തോട് കമ്പിളികണ്ടം സ്വദേശി കടുവാടുങ്കൽ സുനിലിന്റെ ഭാര്യ കവിത ( പ്രസന്നകുമാരി 40) ആണ് മരിച്ചത്. ഇവരോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന ഈട്ടി കുന്നേൽ വിജയൻ (60), അനീഷ് (36), കമ്പിളി കണ്ടം കടുവാ ടുങ്കൽ മാധവൽ (67) ശാന്തകുമാരി ( 62 ) കണ്ണൂർ തളിപറമ്പ് സ്വദേശി അനസ് (34) ഭാര്യ റുഖിയ (27) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് മാതാവിന്റെ ചികിത്സാ ആവശ്യത്തിന് പോയി തിരികെ പാറ തോട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മുൻപിൽ പോയ വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയയിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കവിതയെ ഉടൻ തന്നെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. കണ്ണൂർ തളിപറമ്പ് സ്വദേശി അനസിന്റെയായിരുന്നു എതിരെ വന്ന വാഹനം. മരിച്ച കവിതയുടെ മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അംഗൻവാടി ടീച്ചറായിരുന്നു. മരിച്ച കവിതയ്ക്ക് രണ്ട് കുട്ടികൾ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP