Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ കഞ്ചാവും എംഡിഎംഎയും എൽഎസ്ഡിയും കണ്ടെത്തിയതോടെ ഷഹനയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്; ശരീരത്തിൽ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാൻ വിശദപരിശോധന; അയൽവാസികൾ എത്തുമ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു പൊലീസ്; പിറന്നാൾ ദിനത്തിൽ അവൾ ജീവനൊടുക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു ഉമ്മ

വീട്ടിൽ കഞ്ചാവും എംഡിഎംഎയും എൽഎസ്ഡിയും കണ്ടെത്തിയതോടെ ഷഹനയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്; ശരീരത്തിൽ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാൻ വിശദപരിശോധന; അയൽവാസികൾ എത്തുമ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു പൊലീസ്; പിറന്നാൾ ദിനത്തിൽ അവൾ ജീവനൊടുക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു ഉമ്മ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹന താമസിച്ചിരുന്ന വീട്ടിൽ നിന്ന് മയക്കുമരുന്നുകൾ കണ്ടെത്തി പശ്ചാത്തലത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ ഒരുങ്ങി പൊലീസ്. മരണത്തിന് പിന്നാലെ വീട്ടിൽ നിന്നും കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഇതോടെ യുവതിയെ ബലപ്രയോഗത്തിലൂടെ ലഹരി വസ്തുക്കൾ ഉപയോഗിപ്പിച്ചിരുന്നോ എന്നതിൽ പരിശോധന നടത്തനാണ് പൊലീസ് ശ്രമം.

ഷഹനയുടെ ശരീരത്തിൽ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഷഹനയുടെ ഭർത്താവിന്റെ പെരുമാറ്റ രീതികൾ കാര്യങ്ങൾ കൂടുതൽ സംശയത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കയാണ് പൊലീസ്. വിവരം അറിഞ്ഞ് പ്രദേശവാസികൾ എത്തിയപ്പോൾ അവരോട് സജാദ് പറഞ്ഞത് ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ലെന്നാണ്. ഷഹനയുടെ മൃതദേഹം ആ സമയത്ത് സജാദിന്റെ മടിയിൽ കിടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

എന്നാൽ സ്ഥലത്ത് എത്തിയ പൊലീസിനോട് ഷഹന തൂങ്ങി മരിച്ചതാണെന്നാണ് സജാദ് പറഞ്ഞതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു. പൊലീസിനോട് പറഞ്ഞത് മറ്റൊന്നുമായിരുന്നു. ഇതോടെയാണ് ഷഹനയുടെ മരണത്തിൽ നാട്ടുകാർക്ക് സംശയം തോന്നിയത്. രാത്രി ഒരുമണിയോടെ നാട്ടുകാർ ഷഹനയുടെ മാതാപിതാക്കളെ മരണവിവരം അറിയിക്കുകയും ചെയ്തു. ഷഹനയുടെ മരണം കൊലപാതകമാണെന്നാണ് മാതാവ് ഉമൈബ ആരോപിച്ചത്.''പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയിൽ മർദ്ദിക്കുന്ന വിവരങ്ങൾ കരഞ്ഞ് കൊണ്ട് മോൾ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകൾ പറഞ്ഞിരുന്നു.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മർദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മർദ്ദിച്ചിരുന്നു. മകളെ കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മർദ്ദിക്കുന്ന കാര്യത്തിൽ മകൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അത് സജാദിന്റെ സുഹൃത്തുക്കൾ ഇടപെട്ട് തടയുകയായിരുന്നു. മരണത്തെ പേടിയാണ് മകൾക്ക്. ഒരിക്കലും മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവർ പറഞ്ഞത്. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.'' മാതാവ് പറഞ്ഞു.

പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും, ഉമ്മ എല്ലാവരെയും കൂട്ടി വരണമെന്ന് മകൾ പറഞ്ഞിരുന്നതായി ഉമ്മ ഉമൈബ പറഞ്ഞു. മരണത്തിൽ ദുരൂഹമുണ്ട്. ഫോൺ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. ഭർത്താവും കുടുംബവും നിരന്തരം ദ്രോഹിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ച ചെക്ക് ചോദിച്ച് ഉപദ്രവിച്ചിരുന്നതായും ഷഹാനയുടെ മാതാവ് പറഞ്ഞു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അവൾ ഇക്കാര്യങ്ങളെല്ലാം പറയുകയെന്നും മാതാവ് പറഞ്ഞു.

ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയിൽ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരനും പറഞ്ഞു. മുൻപും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാൽ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോകാൻ തയാറായപ്പോൾ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകൾ എത്തുമ്പോൾ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരൻ പറഞ്ഞു.

ഷഹനയുമായി ഭർത്താവ് സജ്ജാദ് വഴക്കിട്ടിരുന്നെന്ന് എസിപി കെ.സുദർശൻ പറഞ്ഞു. ഷഹന സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലത്തെച്ചൊല്ലിയായിരുന്നു വഴക്ക്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകുവെന്നും എസിപി പറഞ്ഞു. നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP